Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമർശകരും കുത്തിത്തിരുപ്പുകാരും പ്ലീസ് സ്റ്റെപ് ബാക്ക്; വീട്ടിലെ കളക്ഷൻ പോയിന്റിൽ നിന്ന് ഒരു ലോറി സാധനങ്ങൾ നിലമ്പൂരിലേക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണമിട്ടും മറ്റുള്ളവരെ കൊണ്ട് ഇടീപ്പിച്ചും സജീവം; ദുരിതാശ്വാസത്തിലും സജീവമായി നടൻ ടൊവിനോയും ജോജു ജോർജും; ഒരു വർഷത്തെ പെൻഷൻ തുക ദുരിതാശ്വാസത്തിന് നൽകി ഇന്നസെന്റ്; ലിനുവിന്റെ അമ്മയെ വിളിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി; പ്രളയകാലത്ത് ചലച്ചിത്ര താരങ്ങളുടെ ചില ഇടപെടലുകൾ

വിമർശകരും കുത്തിത്തിരുപ്പുകാരും പ്ലീസ് സ്റ്റെപ് ബാക്ക്; വീട്ടിലെ കളക്ഷൻ പോയിന്റിൽ നിന്ന് ഒരു ലോറി സാധനങ്ങൾ നിലമ്പൂരിലേക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണമിട്ടും മറ്റുള്ളവരെ കൊണ്ട് ഇടീപ്പിച്ചും സജീവം; ദുരിതാശ്വാസത്തിലും സജീവമായി നടൻ ടൊവിനോയും ജോജു ജോർജും; ഒരു വർഷത്തെ പെൻഷൻ തുക ദുരിതാശ്വാസത്തിന് നൽകി  ഇന്നസെന്റ്; ലിനുവിന്റെ അമ്മയെ വിളിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി; പ്രളയകാലത്ത് ചലച്ചിത്ര താരങ്ങളുടെ ചില ഇടപെടലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രളയവും മഴക്കെടുതിയും കേരളത്തെ ഒരിക്കൽ കൂടി കടന്നാക്രമിക്കുമ്പോൾ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒരുമിച്ച് കൈകോർത്താണ് രക്ഷാപ്രവർത്തനവും ഒപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കുള്ള അവശ്യ സാധനങ്ങൾ എത്തിക്കാനും എല്ലാവരും ഒറ്റക്കെട്ടാണ്. ഇത്തരം രക്ഷാപ്രവർത്തനത്തിലും ക്യാമ്പുകളുടെ പ്രവർത്തനങ്ങളിലു സജീവ സാന്നിധ്യമാണ് യുവനടൻ ടൊവിനോ തോമസ്. മഹാപ്രളയത്തിലേതിന് സമാനമായി ഇത്തവണയും ടൊവിനോ സജീവ സാന്നിധ്യമായി തന്നെ രംഗത്തുണ്ട്. നിലമ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒരു ലോഡ് സാധനങ്ങളാണ് ഇത്തവണ ടൊവിനോ എത്തിക്കുന്നത്

നടന്റെ തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ ആരംഭിച്ച കളക്ഷൻ പോയിന്റിൽ എത്തിയ ഒരു ലോഡ് സാധനങ്ങളാണ് ടൊവിനോയുൾപ്പടെയുള്ളവർ ചേർന്ന് ലോറിയിൽ കയറ്റിയത്. ടൊവിനോയ്ക്ക് ഒപ്പം ചലച്ചിത്ര താരം ജോജു ജോർജും ഉണ്ടായിരുന്നു. ലോറിയിൽ ഒരു ലോഡ് സാധനങ്ങൾ അയച്ചതിന് പിന്നാലെ ടൊവിനോയും ജോജുവും നിലമ്പൂരിലേക്ക് പുറപ്പെട്ട സംഘത്തിനൊപ്പം ഉണ്ട്. കഴിഞ്ഞ വർഷം മഹാപ്രളയം കേരളത്തെ കീഴടക്കിയപ്പോൾ ദുരിതാശ്വാസപ്രവർത്തനത്തിൽ സജീവ സാന്നിധ്യമായിരുന്നു യുവ നടൻ. ക്യാമ്പിൽ എത്തിക്കാനുള്ള അരിച്ചാക്ക് ചുമന്നും ഗ്യാസ് കുറ്റി തോളിലേറ്റിയും സാധാരണക്കാർക്കൊപ്പം അവരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

എന്നാൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്തതിന് പിന്നാലെ ഇതെല്ലാം നടൻ ചെയ്യുന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് എന്ന തരത്തിൽ ചിലർ നടത്തി പ്രതികരണങ്ങൾ ടൊവിനോയെ ചൊടിപ്പിച്ചിരുന്നു. മനുഷ്യത്വം എന്ന ഒറ്റ വികാരത്തിലാണ് ഇതൊക്കെ ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയിലുള്ളവർ തന്റെ സിനിമ കാണാൻ തിയറ്ററിൽ ഇപ്പോൾ തന്നെ എത്തും എന്ന് കരുതാൻ മാത്രം മണ്ടനല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രളയം ചെറിയ രീതിയിൽ ബാധിച്ച് തുടങ്ങിയപ്പോൾ തന്നെ ഏവരും അന്വേഷിച്ചത് ടൊവിനോയെ തന്നെയായിരുന്നു.

കുത്തിത്തിരിപ്പ് നടത്തുന്ന ചിലരെ പേടിച്ചാണ് ഫ്‌ളഡ് അലർട്ട് പോസ്റ്റുകൾ ഇടാതിരുന്നത് എന്ന് നടൻ ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു.
``കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !
ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ``

സംവിധായകൻ ആഷിഖ് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവനയും ചെയ്തു. മാത്രമല്ല യുവ താരങ്ങളേയും സംവിധായകരേയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കാൻ ചാലഞ്ച് ചെയ്യുകയും ചെയ്തു. മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരം നിരവധി ഫ്‌ളഡ് അലർട്ട് പോസ്റ്റുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച് പരമാവധി ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനും ശ്രമിക്കുന്നുമുണ്ട്.

ചലച്ചിത്ര താരങ്ങളിൽ മുൻ എ.എം.എം.എ പ്രസിഡന്റും ചാലക്കുടി എംപിയുമായിരുന്ന ഇന്നസെന്റ് മൂന്ന് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.ഒരു വർഷത്തെ പെൻഷൻ തുകയായ 3 ലക്ഷം രൂപ മുൻ എംപി ഇന്നസന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന കുപ്രചാരണം ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് ഇന്നസന്റ് പറഞ്ഞു. മുൻപും 3 ലക്ഷം രൂപ അദ്ദേഹം ദുരിതാശ്വാസത്തിനായി നൽകിയിരുന്നു.

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണുമരിച്ച ലിനുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുച്ചേർന്നത്. ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ലിനു അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. പ്രളയത്തിൽ എന്ത് സഹായം ചെയ്തു എന്ന കാര്യം ആരെയും അറിയിക്കാനും ഫേസ്‌ബുക്കിൽ വിവരിച്ച് നടക്കാനും സമയമില്ല എന്നാണ് നടി നിത്യ മേനോൻ പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP