Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ ഹോംഗ്കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം ലഭിക്കുമോ...? എംപിയുടെ ട്വീറ്റ് ഏറ്റെടുത്ത് ബ്രിട്ടൻ; മുൻ ബ്രിട്ടീഷ് കോളനിയിൽ കലാപം വളരുമ്പോൾ പൗരത്വം കൊടുത്ത് ചൈനക്ക് പണി കൊടുക്കാൻ ആലോചിച്ച് ബ്രിട്ടൻ

എല്ലാ ഹോംഗ്കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം ലഭിക്കുമോ...? എംപിയുടെ ട്വീറ്റ് ഏറ്റെടുത്ത് ബ്രിട്ടൻ; മുൻ ബ്രിട്ടീഷ് കോളനിയിൽ കലാപം വളരുമ്പോൾ പൗരത്വം കൊടുത്ത് ചൈനക്ക് പണി കൊടുക്കാൻ ആലോചിച്ച് ബ്രിട്ടൻ

സ്വന്തം ലേഖകൻ

ഹോംഗ്കോംഗിൽ ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനാധിപത്യവാദികളുടെ പ്രതിഷേധം ആക്രമാസക്തമാകുന്ന പശ്ചാത്തലത്തിൽ എല്ലാം ഹോംഗ്കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം കൊടുത്തുകൊണ്ട് ഹോംഗ്കോംഗിന് പിന്തുണ കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന നിർണായകമായ നിർദ്ദേശവുമായി യുകെയിലെ മുതിർന്ന ടോറി എംപിയായ ടോം ടുഗെൻഡാറ്റ് രംഗത്തെത്തി. ടോൺബ്രിഡ്ജ് ആൻഡ് മാലിംഗിനെ പ്രതിനിധീകരിക്കുന്ന ഈ എംപിയുടെ ഇത് സംബന്ധിച്ച ട്വീറ്റ് ബ്രിട്ടൻ നിലവിൽ ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണുള്ളത്. മുൻ ബ്രിട്ടീഷ് കോളനിയായ ഹോംഗ് കോംഗിൽ കലാപം വളരുമ്പോൾ ഇത്തരത്തിൽ എല്ലാ ഹോംഗ്കോംഗ് പൗരന്മാർക്കും ബ്രിട്ടീഷ് പൗരത്വം കൊടുത്ത് ചൈനക്ക് പണി കൊടുക്കാനാണ് ബ്രിട്ടൻ ആലോചിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

നിലവിൽ ഹോംഗ്കോംഗിൽ കലാപം നടക്കുന്നതിനാൽ ഈ അവസരത്തിൽ അവിടുത്തുകാർക്കെല്ലാം ബ്രിട്ടീഷ് പൗരത്വം കൊടുത്ത് അവരെ പിന്തുണക്കാമെന്ന നിർദ്ദേശമായിരുന്നു ഹൗസ് ഓഫ് കോമൺസ് ഫോറിൻ അഫയേർസ് കമ്മിറ്റി ചെയർ കൂടിയായ ടോം ട്വീറ്റിലൂടെ മുന്നോട്ട് വച്ചിരുന്നത്.1997ൽ ബ്രിട്ടൻ ഹോംഗ് കോംഗെന്ന തങ്ങളുടെ കോളനി വിട്ട് കൊടുക്കുമ്പോൾ ഹോംഗ്കോംഗ് ചൈനീസിന് ബ്രിട്ടീഷ് പൗരത്വ അവകാശം ദീർഘിപ്പിച്ച് നൽകേണ്ടിയിരുന്നുവെന്നും ടോം അഭിപ്രായപ്പെടുന്നു.നിലവിലെ ഹോംഗ് കോംഗിലെ അന്തരീക്ഷ ആശങ്കാജനകമായിക്കൊണ്ടിരിക്കുന്നതിനാൽ അന്ന് സംഭവിച്ച് തെറ്റ് തിരുത്തേണ്ട സമയമാണിതെന്നും ടോം അഭിപ്രായപ്പെടുന്നു.

ജനാധിപത്യവാദികളും റയട്ട് പൊലീസും ചൊവ്വാഴ്ച വൈകുന്നേരം ഹോംഗ് കോംഗ് എയർപോർട്ടിൽ നേർക്ക് നേർ കടുത്ത ഏറ്റ് മുട്ടലാണ് അരങ്ങേറിയിരിക്കുന്നത്. വെള്ളിയാഴ്ച എയർപോർട്ടിൽ ജനാധിപത്യവാദികൾ ആരംഭിച്ച പ്രതിഷേധം എയർപോർട്ടിന്റെ പ്രവർത്തനത്തെ മൂന്നാം ദിവസവും സ്തംഭിപ്പിച്ചിരുന്നു. ചൈനീസ് ചാരനെന്ന് ആരോപിക്കപ്പെട്ട ഒരാളെ പ്രതിഷേധക്കാർ പിടികൂടി മർദിച്ചത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. സംഭവത്തിൽ ചൈന കർക്കശമായി ഇടപെടാൻ പോകുന്നുവെന്ന വാർത്തയും ആശങ്ക വർധിപ്പിക്കുന്നുണ്ട്.ഇതിനായി അതിർത്തിൽ വൻ ചൈനീസ് പട്ടാള സാന്നിധ്യവും സജ്ജമായിട്ടുണ്ട്.

ഇവിടുത്തെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിനായി ചൈനീസ് പ്രസിഡന്റ് ജിൻപിൻഗ് ആന്റി ടെററിസം നിയമങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദ്ധർ പ്രവചിക്കുന്നത്. ഒരു രാജ്യത്ത് രണ്ട് സിസ്റ്റം നിലനിൽക്കുന്നതിനാൽ ഹോംഗ് കോംഗുകാർ കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്നും അതിനാൽ അവർക്ക് ബ്രിട്ടീഷ് പൗരത്വം നൽകണമെന്നും ടോം നിർദ്ദേശിക്കുന്നു.ഹോംഗ് കോംഗിലെ ചില ആളുകൾക്ക് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ടുണ്ടെങ്കിലും അവർക്ക് യുകെയിൽ ജോലി ചെയ്യാനും ജീവിക്കാനുമുള്ള ഓട്ടോമാറ്റിക് എബിലിറ്റി ഇല്ലാത്ത ദുരവസ്ഥയുണ്ടെന്നും ടോം എടുത്ത് കാട്ടുന്നു. സിനോ-ബ്രിട്ടീഷ് ജോയിന്റ് ഡിക്ലറേഷൻ പ്രകാരം ചൈനയുമായി ചേർന്നതിന് ശേഷവും 2047-50 വരെ ഹോംഗ് കോംഗിന് ഓട്ടോണമസ് സ്റ്റാറ്റസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP