Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശിൽ മരുന്നുവാങ്ങാൻ 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പണത്തിനായി തർക്കത്തിലേർപ്പെട്ട ശേഷം യുവാവ് മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് യുവതി; മുത്തലാഖ് നിയമത്തിൽ ഇതുവരെ കേസ് എടുത്തത് പത്തോളം പേർക്കെതിരെ; വിവാഹ മോചനത്തിന് എന്തിന് ക്രിമിനൽ നിയമം എന്ന് ചോദിച്ചവർക്ക് ഈ കണക്ക് കാണാം

ഉത്തർപ്രദേശിൽ മരുന്നുവാങ്ങാൻ 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പണത്തിനായി തർക്കത്തിലേർപ്പെട്ട ശേഷം യുവാവ് മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് യുവതി; മുത്തലാഖ് നിയമത്തിൽ ഇതുവരെ കേസ് എടുത്തത് പത്തോളം പേർക്കെതിരെ; വിവാഹ മോചനത്തിന് എന്തിന് ക്രിമിനൽ നിയമം എന്ന് ചോദിച്ചവർക്ക് ഈ കണക്ക് കാണാം

മറുനാടൻ ഡെസ്‌ക്‌

ഹാപുർ (യു.പി): നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിയമത്തിനെതിരായ ഏറ്റവും വലിയ ചോദ്യമായി ഉയർന്നത് കോടതി നിരോധിച്ച ഒരു കാര്യത്തിന് എന്തിനാണ് ക്രിമനിൽ നിയമം ഉണ്ടാക്കിയത് എന്നായിരുന്നു. സിവിൽ വ്യവഹാരമായ വിവാഹത്തെ ക്രിമിനിലൈസ് ചെയ്ത് മുസ്ലിം പുരുഷന്മ്മാരെ കള്ളക്കേസിൽ കുടക്കാനുള്ള മോദി സർക്കാറിന്റെ നീക്കം എന്നായിരുന്നു ഇതിനെ വ്യാപകമായി വിമർശിക്കപ്പെട്ടത്. എന്നാൽ ഇക്കാര്യം ശരിയല്ലെന്ന് ബിൽ പാസായി ഒരു ദിവസങ്ങൾക്കകമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

സ്ത്രീധനം തൊട്ട് മരുന്നവാങ്ങാനുള്ള പണം ചോദിച്ചതിനുവരെ മുത്തലാഖ് ചൊല്ലുന്ന രീതി ഉത്തരേന്ത്യയിൽ ഇപ്പോഴും നിലനിൽക്കയാണ്. മുത്താലാഖ് വിഷയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ പത്തോളം കേസുകളാണ് എടുത്തിട്ടുള്ളത്. ഇങ്ങനെ ഒരു നിയമം ഉണ്ടായിട്ടും മുത്താലാഖ് തുടരുന്നുണ്ടെങ്കിൽ പഴയ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2017ൽ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയിൽപെട്ടതെന്ന് മുത്തലാഖ് ബില്ലിന്റെ ചർച്ചക്കിടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പാർലിമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ക്രിമിനൽ കുറ്റമായതോടെയാണ് ഇതിൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ കഴിയുന്നതും പുരുഷനെതിരെ നടപടി എടുക്കാൻ കഴിയുന്നതും. ഇതിൽ എല്ലാറ്റിലും പരാതി നൽകിയത് ഭാര്യ തന്നെയാണ്.

എറ്റവും ഒടുവിലായി 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനാണ് ഒരു യുവാവ് ഉത്തർപ്രദേശിലെ ഹാപൂരിൽ അറസ്റ്റിലായത്. മരുന്ന് വാങ്ങാനായാണ് യുവതി ഭർത്താവിനോട് പണം ആവശ്യപ്പെട്ടത്. തുടർന്ന് യുവാവ് തർക്കത്തിലേർപ്പെട്ട ശേഷം മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയിൽ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്‌പി രാജേഷ് സിങ്ങ് പറഞ്ഞു.നിയമപ്രകാരം മൂന്ന് വർഷത്തെ തടവും പിഴയുമാണ് ഇത്തരക്കാർക്ക് ലഭിക്കുക.

മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മൊഴി ചൊല്ലിയ വ്യക്തിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹരിയാനയിൽ നൂഹ് ജില്ലാ നിവാസിയായ ഇക്രം എന്നയാളാണ് മുത്തലാഖ് ചൊല്ലി കുടുങ്ങിയിരിക്കുന്നത്. ഇയാൾ ജൂമിറത്ത് എന്ന യുവതിയെ രണ്ട് വർഷം മുമ്പ് വിവാഹം ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപ സ്ത്രീധനമായി ഇയാൾ ചോദിച്ചിരുന്നു. എന്നാൽ ഇത് നൽകാൻ സാധിക്കാതിരുന്നതാണ് മുത്തലാഖ് ചൊല്ലാൻ കാരണമെന്നാണ് വ്യക്തമാകുന്നത്.നേരത്തെ ചില പ്രശ്‌നങ്ങൾ കാരണം യുവതി ഇവരുടെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തനിക്ക് ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് യുവതി പറയുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരെ രണ്ടുപേരെയും വനിതാ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങളും നടത്തിയിരുന്നു. ഇതിൽ ഒത്തുതീർപ്പ് ഉണ്ടായെങ്കിലും, സ്റ്റേഷന്റെ പുറത്തെത്തിയതോടെ ഇയാൾ മുത്തലാഖ് ചൊല്ലുകയായിരുന്നു.

യുവതിയുടെ അമ്മയ്ക്ക് ഇത്രയും വലിയൊരു തുക സ്ത്രീധനമായി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇക്രമിനെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ഇക്രമിനെതിരെ സ്ത്രീധനം ആവശ്യപ്പെട്ടതിനും, മുത്തലാഖ് ചൊല്ലിയതിനും പരാതി നൽകിയിട്ടുണ്ട്. മുത്തലാഖ് നിയമം വന്നശേഷം നടക്കുന്ന ആദ്യ കേസായി ഇത് മാറുകയും ചെയ്തു.

്എസ്എംഎസ് വഴിയും വാട്‌സ്ആപ്പിലൂടെയും സ്‌കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളിൽ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടർന്ന് അവർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.

15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇപ്പോൾ പ്രായോഗിക അനുഭവത്തിൽ വനിതാ സംഘടനകളുടെ ഈ അഭിപ്രായം ശരിയെന്ന് വന്നിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP