Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി എവിടെയൊക്കെ ഉരുൾപൊട്ടും? ദുരന്തമുണ്ടാവും? വല്യേന്തയിലോ കൊടുങ്ങയിലോ അതിന്റെ പരിസരങ്ങളിലോ നാളെ ഉരുൾപൊട്ടൽ ഉണ്ടായാലും ഇതേ സർക്കാർ പിച്ചച്ചട്ടിയുമായി നമുക്ക് മുൻപിൽ വരും... അപ്പോഴും ഇത്തരം റിപ്പോർട്ടുകൾ ഒളിപ്പിച്ച സെക്രട്ടേറിയറ്റിലെ അലമാരകളിൽ പാറ്റകൾ ഓടി നടക്കും: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

ഇനി എവിടെയൊക്കെ ഉരുൾപൊട്ടും? ദുരന്തമുണ്ടാവും? വല്യേന്തയിലോ കൊടുങ്ങയിലോ അതിന്റെ പരിസരങ്ങളിലോ നാളെ ഉരുൾപൊട്ടൽ ഉണ്ടായാലും ഇതേ സർക്കാർ പിച്ചച്ചട്ടിയുമായി നമുക്ക് മുൻപിൽ വരും... അപ്പോഴും ഇത്തരം റിപ്പോർട്ടുകൾ ഒളിപ്പിച്ച സെക്രട്ടേറിയറ്റിലെ അലമാരകളിൽ പാറ്റകൾ ഓടി നടക്കും: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

അഡ്വ.ഹരീഷ് വാസുദേവൻ

ദുരന്തനിവാരണ അഥോറിറ്റിയുടെ മാപ്പ് അനുസരിച്ച്, അതീവമലയിടിച്ചിൽ സാധ്യതാപ്രദേശങ്ങൾ Red, Orange ആയി തിരിച്ചിട്ടുണ്ട്. മാപ്പുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. ബ്ലാസ്റ്റിങ് നടത്തിയുള്ള ഖനനം ഈ മേഖലയിൽ മണ്ണിടിച്ചിൽ വർദ്ധിപ്പിക്കുമെന്നും അതിനാൽ അത്തരം ഇടങ്ങളിൽ quarry blasting നിരോധിച്ചതായും State Disaster Management Plan 2016 (page 109) വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയുടെ ഉത്തരവിന് പക്ഷെ പുല്ലുവിലയാണ്. ഇത് നിയമമായിട്ടും 2015 ലെ കേരള ഖനനചട്ടത്തിനു ഒരു മാറ്റവും വരുത്തിയിട്ടില്ല.

സംസ്ഥാന മൈനിങ് & ജിയോളജി വകുപ്പ് അഡീഷണൽ ഡയറക്ടർ രാമകൃഷ്ണന് ഇതൊന്നും ബാധകമല്ല. അദ്ദേഹം നിയമത്തിനു അതീതനാണ്. കാരണം പാർട്ടിക്കുള്ള ക്വാറിഉടമകളുടെ പിരിവ് വരുന്നത് രാമകൃഷ്ണന്റെ ഈ മൗനം കൊണ്ടാണ്. അതുകൊണ്ട് തന്നെ മണ്ണിടിച്ചിൽ മേഖലകളിൽ SDMP ക്ക് വിരുദ്ധമായി ആർക്കും ബ്ലാസ്റ്റിങ് നടത്താം.. രാമകൃഷ്ണൻ സഹായിക്കും.

കോട്ടയം ജില്ല, പൂഞ്ഞാർ തെക്കേക്കരയ്ക്ക് അടുത്തുകൊടുങ്ങ, വല്യേന്ത എന്നീ രണ്ടു പ്രദേശങ്ങളുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലമെന്നു സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിശേഷിപ്പിച്ച വാഗമൺ ഹിൽസിന്റെ ഒരുഭാഗമാണ് ഇവിടം. അതീവ ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കേണ്ടതായ പ്രദേശമെന്നും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സർക്കാരിന് നൽകിയ റിപ്പോർട്ട് കമന്റിൽ ഉണ്ട്. ഈ പ്രദേശത്തെ നദികൾ പിറവിയെടുക്കുന്ന ഷോലവനങ്ങളിൽ പലതും സ്വകാര്യക്വാറി മുതലാളിമാരുടെ കൈയിലാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായ മാപ്പുകൾ നോക്കിയാൽ കൊടുങ്ങ, വല്യേന്ത ഭാഗം അതീവ മണ്ണിടിച്ചിൽപ്രദേശമായി കാണിച്ചിരിക്കുന്നു. Red & Orange. ഒരു മലയുടെ ഇരുവശവുമായി പ്രവർത്തിക്കുന്ന 2 ക്വാറികൾ ചിത്രങ്ങളിൽ കാണാം.

കാരണങ്ങൾ അക്കമിട്ടു പറഞ്ഞു ഈ പ്രദേശത്തെ ക്വാറികൾ നിരോധിക്കണമെന്ന് KSBB സർക്കാരിന് ശുപാർശ ചെയ്തത് 2013 ൽ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലും കസ്തൂരിരംഗൻ റിപ്പോർട്ടിലും ഖനനനിരോധന മേഖലയായി കാണിച്ച ഈ പ്രദേശം കൃഷിക്കാരെ സഹായിക്കാനെന്ന പേരിൽ ഉമ്മൻ ചാണ്ടി സർക്കാരും പിന്നീട് വന്ന പിണറായി വിജയൻ സർക്കാരും ESA പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു. പരിസ്ഥിതി ലോലത കേരളത്തിലെ സ്വകാര്യ ഭൂമിക്ക് ഒന്നും ബാധകമല്ലെന്ന മണ്ടൻ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ വോട്ടർമാരുടെ കയ്യടി നേടി.

കഴിഞ്ഞ 6 വർഷമായി റിപ്പോർട്ടിന്മേൽ സംസ്ഥാനപരിസ്ഥിതി സെക്രട്ടറിമാരും മുഖ്യമന്ത്രിമാരും അടയിരുന്നു. ഇപ്പോഴും അടയിരിക്കുന്നു. ശാസ്ത്രത്തിനും ശാസ്ത്രീയ റിപ്പോർട്ടുകൾക്കും ഇന്നാട്ടിലെ മനുഷ്യരുടെ ജീവനും പുല്ലുവിലയാണ് ഇവിടത്തെ ഭരണകൂടം നൽകുന്നത് എന്നതിന് ക്ലാസിക് ഉദാഹരണമാണ് ഇത്. വല്യേന്തയിലോ കൊടുങ്ങയിലോ അതിന്റെ പരിസരങ്ങളിലോ നാളെ ഉരുൾപൊട്ടൽ ഉണ്ടായാലും ഇതേ സർക്കാർ പിച്ചച്ചട്ടിയുമായി നമുക്ക് മുൻപിൽ വരും... അപ്പോഴും ഇത്തരം റിപ്പോർട്ടുകൾ ഒളിപ്പിച്ച സെക്രട്ടേറിയറ്റിലെ അലമാരകളിൽ പാറ്റകൾ ഓടി നടക്കും...

നാളെ 'അറിഞ്ഞില്ലെ'ന്നു മലയാളി പറയാതിരിക്കാൻ, ഇതിവിടെ കിടക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP