Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്തപരിശോധനയിൽ മദ്യത്തിന്റെ അളവില്ലാത്തത് ഹൈക്കോടതിയിലും തുണയായി; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി; തള്ളിയത് മുൻ സർവ്വേ ഡയറക്ടറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ ആവശ്യം; ജയിക്കുന്നത് പൊലീസിലെ ഉന്നതരും ഐഎഎസ് ലോബിയും തമ്മിൽ കളിച്ച ഒത്തുകളി; ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി; മ്യൂസിയത്തെ ബഷീറിന്റെ കൊലപാതകം അപകട മരണത്തിൽ ഒതുങ്ങും

രക്തപരിശോധനയിൽ മദ്യത്തിന്റെ അളവില്ലാത്തത് ഹൈക്കോടതിയിലും തുണയായി; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി; തള്ളിയത് മുൻ സർവ്വേ ഡയറക്ടറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ ആവശ്യം; ജയിക്കുന്നത് പൊലീസിലെ ഉന്നതരും ഐഎഎസ് ലോബിയും തമ്മിൽ കളിച്ച ഒത്തുകളി; ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി; മ്യൂസിയത്തെ ബഷീറിന്റെ കൊലപാതകം അപകട മരണത്തിൽ ഒതുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ആശ്വാസം. സർവ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. കീഴ്‌കോടതി നിരീക്ഷണങ്ങൾ ഹൈക്കോടതിയും സർക്കാർ ശരിവച്ചു. ഇതോടെ മദ്യപിച്ചെന്ന് തെളിയിക്കാനുള്ള രക്തപരിശോധനാ ഫലം ഇല്ലാത്തത് കെഎം ബഷീർ കൊലപാതക കേസിനെ അട്ടിമറിക്കുമെന്ന് ഉറപ്പാണ്. ശ്രീറാമിന് മദ്യപരിശോധന നടക്കാത്തതുകൊണ്ട് തന്നെ കേസ് വെറുമൊരു അപകടമരണമാകുമെന്ന് ഉറപ്പാവുകയാണ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറാണ് മരിച്ചത്. മദ്യപിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജാമ്യ ഹർജി പരിഗണിക്കവെ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലും തെളിവ് എന്താണെന്ന് കോടതി ആരാഞ്ഞു. മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്. കേസ് ഡയറിയും കോടതിയിൽ ഹാജരാക്കിയിരുന്നു.

ശക്തമായ സാക്ഷിമൊഴികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും അത് വിശ്വസനീയമായ വാദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്ത പരിശോധന കൃത്യസമയത്ത് നടത്തുന്നതിൽ പൊലീസ് വരുത്തിയ വീഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമന് സഹായകമായത്. സിസിടിവി ദൃശ്യങ്ങൾ ഇല്ല എന്നതും ഐ.എ.എസ് ഉദ്യോഗസ്ഥന് അനുകൂലമായി. രക്ത പരിശോധന ഒൻപത് മണിക്കൂറോളം വൈകിച്ചതിൽ നേരത്തെതന്നെ പൊലീസിനെതിരെ വിമർശം ഉയർന്നിരുന്നു. ഇക്കാരണത്താൽ എസ്ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും നരഹത്യാ കേസ് നിലനിൽക്കില്ല എന്നും ശ്രീറാം കോടതിയിൽ അവകാശപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന ഫലം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരത്തെ കോടതി ശ്രീറാം മദ്യപിച്ചു എന്ന് എങ്ങനെ കണ്ടെത്തിയന്നും ചോദിച്ചു. ഇതെല്ലാം ഹൈക്കോടതിയും ശരിവയ്ക്കുകയാണ്.

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ കേസിന്റെ തെളിവുശേഖരണത്തിലടക്കം സർക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം തിരുനന്തപുരം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളാണ് ഇപ്പോൾ ഹൈക്കോടതിയും ശരിവയ്ക്കുന്നത്. അതേസമയം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന്റെ ക്രാഷ് ഡാറ്റ റെക്കോഡർ പരിശോധിക്കും. കാർനിർമ്മാതാക്കളായ വോക്സ്വാഗൻ അധികൃതരോട് പരിശോധനയ്ക്ക് തലസ്ഥാനത്ത് എത്താൻ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകടസമയത്ത് വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രാഡ് ഡാറ്റ റെക്കോഡർ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാർ. ചികിത്സയിലായിരുന്ന ശ്രീറാം തിങ്കളാഴ്ച മെഡിക്കൽ കോളേജാശുപത്രി വിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണിത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. നാലുദിവസം മുമ്പ്് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ശ്രീറാം ആശുപത്രിയിൽനിന്നു പോയത്.

പൊലീസ് ശേഖരിച്ച രക്തസാമ്പിളിൽ മദ്യസാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അപകടം നടന്ന് ഒൻപതു മണിക്കൂറിനുശേഷമായിരുന്നു രക്തപരിശോധന. മദ്യപിച്ചിരുന്നെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ തിരുവനന്തപുരം സി.ജെ.എം. കോടതി ശ്രീറാമിനു ജാമ്യമനുവദിച്ചിരുന്നു. അപകടശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീറാമിനു മദ്യഗന്ധം ഉണ്ടായിരുന്നെന്നു ഡ്യൂട്ടി ഡോക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും രക്തസാമ്പിൾ പരിശോധിക്കാൻ പൊലീസ് തയാറായില്ല. അപകടത്തിൽ പരുക്കേറ്റ ശ്രീറാമിനെ ഡോക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്‌തെങ്കിലും പോയതു കിംസ് ആശുപത്രിയിലേക്കാണ്. അതിനു പൊലീസ് ഒത്താശചെയ്‌തെന്നാണ് ആരോപണം. ഇതിന് ശേഷമാണ് കള്ളക്കളികൾ നടന്നത്. ഇതോടെ രക്തത്തിൽ നിന്നും മദ്യത്തിന്റെ സാന്നിധ്യം അപ്രത്യക്ഷമായി. ഇതിന് കാരണം ഡയാലിസിസ് ആണെന്ന ആരോപണം മംഗളം പത്രം ഉന്നയിച്ചിരുന്നു.

കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമൻ കിടന്നത് കസ്റ്റഡിയിലെ പ്രതിയായാണ്. ആദ്യ ദിവസം കിംസ് ആശുപത്രിയിൽ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നൽകിയത്് സുഖ ചികിൽസയായിരുന്നു. കിംസ് സൗത്ത് ബ്ലോക്കിൽ ഒൻപതാമത്തെ നിലയിൽ 923 റൂമിലാണ് ശ്രീറാം വെങ്കിട്ടരാമൻ സുഖവാസത്തിൽ കഴിഞ്ഞത്. ഈ നിലയിലേക്ക് ഈച്ച പോലും കടക്കാത്ത സുരക്ഷയും ഒരുക്കി. ഇവിടേക്കാണ് പൊലീസ് കസ്റ്റഡിയിലെ പ്രതിയെ കാണാൻ ഐഎഎസ് അസോസിയേഷൻ നേതാവ് എത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയാണ് ഇവിടെ എത്തിയത്. കേസിൽ സംഘടനയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതിന് ശേഷമാണ് നാടകം കളിയുമായി പൊലീസ് ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഒടുവിൽ എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു. യുവ ഐഎഎസുകാരൻ എത്തിയത് മെഡിക്കൽ കോളേജിലും. രാജ്യം മുഴുവൻ കാശ്മീർ വിഭജനം ചർച്ചയാക്കുമ്പോൾ പതിയെ അവിടെ നിന്ന് ശ്രീറാമിനെ എസി സൗകര്യമുള്ള ഐസിയുവിലേക്കും മാറ്റി. അങ്ങനെ ശ്രീറാമിനെ ഐഎഎസ് ലോബി എല്ലാ അർത്ഥത്തിലും രക്ഷിച്ചെടുത്തു. ഇത് തന്നെയാണ് ഹൈക്കോടതിയുടെ തീരുമാനത്തിലും പ്രതിഫലിക്കുന്നത്.

കവടിയാറിലെ ഐഎഎസ് ഇൻസ്റ്റിയൂട്ടിലാണ് ശ്രീറാം മദ്യപാന പാർട്ടി നടത്തിയത്. അവിടെ നിന്നാണ് വഫ ഫിറോസ് കാറിൽ കയറ്റിയതെന്നാണ് ആരോപണം. എന്നാൽ വഫയുടെ രഹസ്യമൊഴിയിൽ പറയുന്നത് കവടിയാറിലെ വിവേകാനന്ദ പാർക്കിൽ നിന്ന് കയറ്റിയെന്നാണ്. ഐഎഎസ് അസോസിയേഷന്റെ ക്ലബ്ബിലേക്ക് ആരോപണം എത്താതിരിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നാണ് ആക്ഷേപം. മ്യൂസിയത്ത് വണ്ടി ഇടിച്ച് മാധ്യമ പ്രവർത്തകനെ കൊന്നത് ഐഎഎസുകാരനെന്ന് എസ് ഐ തിരിച്ചറിഞ്ഞപ്പോൾ തന്നെ അതീവ ഗൗരവത്തോടെയുള്ള സന്ദേശം വയർലസുകളിലൂടെ പാഞ്ഞു. ഇതോടെയാണ് സിവിൽ സർവ്വീസുകാർ കരുതലുകളുമായി ഓടിയെത്തുന്നത്. ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധന ഒഴിവാക്കി കിംസിലേക്ക് അതിവേഗം ശ്രീറാം പാഞ്ഞതും രക്തത്തിലെ മദ്യത്തിന്റെ അളവ് മാറ്റാനായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ ശ്രീറാം എടുത്ത മുൻകരുതലുകളാണ് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

മദ്യപിച്ച് വണ്ടി ഓടിച്ച് ബഷീറിനെ കൊന്നുവെന്ന കുറ്റം നിലനിൽക്കാതിരിക്കാനാണ് ഇത്. ഇതിന് വേണ്ടി കിംസിൽ എത്തിയ ശ്രീറാം ആവശ്യപ്പെട്ടത് അഞ്ച് കുപ്പി ഗ്ലൂക്കോസ് ശരീരത്തിൽ അടയ്ക്കാനാണ്. ഇതിലൂടെ രക്തശുദ്ധി അതിവേഗം വരുന്നുവെന്ന് ഉറപ്പാക്കി. ഡ്രിപ്പിനൊപ്പം മരുന്നും കഴിച്ചുവെന്നാണ് സൂചന. ഇതിന് മുമ്പ് രക്തസാമ്പികൾ എടുക്കുന്നില്ലെന്ന് ശ്രീറാം ഉറപ്പാക്കിയതാണ് അതി നിർണ്ണായകമായത്. മെഡിക്കൽ റിപ്പോർട്ടില്ലാതെ ആർക്കും ആരും മദ്യപിച്ചുവെന്ന് തെളിയിക്കാനാകില്ല. നിലത്ത് കാലുറയ്ക്കാതെ ശ്രീറാമിനെ സ്‌പോട്ടിൽ കണ്ടവരുണ്ട്. മദ്യത്തിന്റെ മണം മൂക്കിലെത്തിയെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടറും കുറിപ്പടിയിൽ കുറിച്ചു. എന്നാൽ ഇതൊന്നും മദ്യപാനം തെളിയിക്കാൻ പോന്ന തെളിവുകളല്ല. അതിന് ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. ഇത് പൊലീസ് ചെയ്തില്ലെന്ന് മാത്രമല്ല മദ്യാംശം ഇല്ലാതാക്കാൻ പ്രതിയെ സഹായിക്കുകയും ചെയ്തു.

കവടിയാറിലെ ഐഎഎസ് ഇൻസ്റ്റിയൂട്ടിലാണ് ശ്രീറാം മദ്യപാന പാർട്ടി നടത്തിയത്. അവിടെ നിന്നാണ് വഫ ഫിറോസ് കാറിൽ കയറ്റിയതെന്നാണ് ആരോപണം. എന്നാൽ വഫയുടെ രഹസ്യമൊഴിയിൽ പറയുന്നത് കവടിയാറിലെ വിവേകാനന്ദ പാർക്കിൽ നിന്ന് കയറ്റിയെന്നാണ്. ഐഎഎസ് അസോസിയേഷന്റെ ക്ലബ്ബിലേക്ക് ആരോപണം എത്താതിരിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നാണ് ആക്ഷേപം. മ്യൂസിയത്ത് വണ്ടി ഇടിച്ച് മാധ്യമ പ്രവർത്തകനെ കൊന്നത് ഐഎഎസുകാരനെന്ന് എസ് ഐ തിരിച്ചറിഞ്ഞപ്പോൾ തന്നെ അതീവ ഗൗരവത്തോടെയുള്ള സന്ദേശം വയർലസുകളിലൂടെ പാഞ്ഞു. ഇതോടെയാണ് സിവിൽ സർവ്വീസുകാർ കരുതലുകളുമായി ഓടിയെത്തുന്നത്. ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധന ഒഴിവാക്കി കിംസിലേക്ക് അതിവേഗം ശ്രീറാം പാഞ്ഞതും രക്തത്തിലെ മദ്യത്തിന്റെ അളവ് മാറ്റാനായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ ശ്രീറാം എടുത്ത മുൻകരുതലുകളാണ് ഇപ്പോൾ ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP