Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ആദ്യം നമുക്ക് രക്ഷാപ്രവർത്തനം പൂർത്തിയാക്കണം`; കിടപ്പാടം നഷ്ടപ്പെട്ട നിങ്ങളുടെ പ്രയാസങ്ങൾ എനിക്ക് മനസ്സിലാകും; പുനരധിവാസത്തിൽ ആരും ആശങ്കപ്പെടേണ്ട; നമുക്ക് ഒരുമിച്ച് നിൽക്കാം... ഒരുമിച്ച് അതിജീവിക്കാം... സർക്കാർ നിങ്ങളുടെ ഒപ്പമുണ്ട്; ദുരന്തം നാശം വിതച്ച വയനാട് മേപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് അന്തേവാസികൾക്ക് ആത്മവിശ്വാസം പകർന്ന് മുഖ്യമന്ത്രി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴ

`ആദ്യം നമുക്ക് രക്ഷാപ്രവർത്തനം പൂർത്തിയാക്കണം`; കിടപ്പാടം നഷ്ടപ്പെട്ട നിങ്ങളുടെ പ്രയാസങ്ങൾ എനിക്ക് മനസ്സിലാകും; പുനരധിവാസത്തിൽ ആരും ആശങ്കപ്പെടേണ്ട; നമുക്ക് ഒരുമിച്ച് നിൽക്കാം... ഒരുമിച്ച് അതിജീവിക്കാം... സർക്കാർ നിങ്ങളുടെ ഒപ്പമുണ്ട്; ദുരന്തം നാശം വിതച്ച വയനാട് മേപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് അന്തേവാസികൾക്ക് ആത്മവിശ്വാസം പകർന്ന് മുഖ്യമന്ത്രി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: തുടർച്ചയായി രണ്ടാം വർഷവും എത്തിയ പ്രളയം ഇത്തവണ ഏറ്റവും നാശം വിതച്ചത് ഉത്തരകേരളത്തിലാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. കിടപ്പാടവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം പകരാൻ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ വയനാട് മേപ്പാടി ക്യാമ്പിലെത്തിയ അദ്ദേഹം ദുരിത ബാധിതരുമായി സംസാരിച്ചു. ആരും വിഷമിക്കരുത് എന്നും നമുക്ക് ഇത് ഒരുമിച്ച് നേരിടാമെന്നും സർക്കാർ ഒപ്പമുണ്ട് എന്നുമാണ് മുഖ്യമന്ത്രി ക്യമ്പിലെ അന്തേവാസികളോട് പറഞ്ഞത്.

സർക്കാർ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങൾക്ക് നൽകിയത്. ആദ്യം രക്ഷാപ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിവന്നവർ പലവിധത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടർന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സർക്കാർ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതർക്ക് മുഖ്യമന്ത്രി നൽകിയത്.

ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഇനി പങ്കെടുക്കും. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം തെക്കൻ കേരളത്തിൽ ശക്തമായി മഴ തുടരുകയാണ്. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടായതിനാൽ ജാഗ്രത തുടരും.

എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ മഴ കുറവാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശമുണ്ട്. കോഴിക്കോടും കാസർകോടും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പതിനൊന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതൽ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട കൊടുമണിൽനിന്ന് ആരംഭിച്ച് കരുനാഗപ്പള്ളി കനേരിക്കായലിൽ അവസാനിക്കുന്ന പള്ളിക്കലാർ കരകവിഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് തൊടിയൂർ പാലത്തിനു സമീപമുള്ള വീടുകളിൽ വെള്ളം കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 149 പേരാണുള്ളത്.പത്തനംതിട്ടയിലെ മണിമല, അച്ചൻകോവിൽ, പമ്പ നദികളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞരാത്രി മഴ പെയ്യാത്തതാണ് ജലനിരപ്പ് കുറയാൻ കാരണം. അതേസമയം പന്തളം, തിരുവല്ല മേഖലകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ആറായിരത്തിലധികം പേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. അപ്പർ കുട്ടനാട്ടിേലക്ക് കിഴക്കൻ മേഖലയിൽനിന്നുള്ള വെള്ളത്തിന്റെ വരവ് പലയിടങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP