Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോവാൻ പറ്റൂലല്ലോ എന്നു പറഞ്ഞ് ചാക്കുകളിലേക്ക് സ്നേഹം നിറച്ച നൗഷാദാണ് ഈ ബലിപ്പെരുന്നാളിന്റെ താരം! സാധുവായ ആ തുണിക്കച്ചവടക്കാരന്റെ നന്മയിൽ കണ്ണു നിറഞ്ഞ് മലയാളികൾ; ആ മനുഷ്യത്വത്തെ ഹൃദയത്തിലേറ്റി കേരളം; 'നിങ്ങളുടെ നഷ്ടം ഞാനും പങ്കിടാം' എന്നു പറഞ്ഞ് നൗഷാദിന് സഹായ ഹസ്തം നീട്ടി സോഷ്യൽ മീഡിയ; നൗഷാദ് എന്ന പേര് നന്മയുടെ പ്രതീകമായി മാറുമ്പോൾ..

നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോവാൻ പറ്റൂലല്ലോ എന്നു പറഞ്ഞ് ചാക്കുകളിലേക്ക് സ്നേഹം നിറച്ച നൗഷാദാണ് ഈ ബലിപ്പെരുന്നാളിന്റെ താരം! സാധുവായ ആ തുണിക്കച്ചവടക്കാരന്റെ നന്മയിൽ കണ്ണു നിറഞ്ഞ് മലയാളികൾ; ആ മനുഷ്യത്വത്തെ ഹൃദയത്തിലേറ്റി കേരളം; 'നിങ്ങളുടെ നഷ്ടം ഞാനും പങ്കിടാം' എന്നു പറഞ്ഞ് നൗഷാദിന് സഹായ ഹസ്തം നീട്ടി സോഷ്യൽ മീഡിയ; നൗഷാദ് എന്ന പേര് നന്മയുടെ പ്രതീകമായി മാറുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..' നൗഷാദ് എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ കേട്ട് കണ്ണുനിറയുകയാണ് മലയാളികൾക്ക്. ബലിപ്പെരുന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ താരമാകുകയാണ നൗഷാദ്. വയനാട്, നിലമ്പൂർ എന്നിവടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്.

കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കിൽ കയറ്റി നൗഷാദ് അമ്പരപ്പിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമടക്കമുള്ള പുതുവസ്ത്രങ്ങൾ വാരി ചാക്കിൽക്കെട്ടി നൗഷാദ് ഒരുപാട് നല്ലമനസ്സുകൾക്കൊപ്പം മഴക്കെടുതിയിൽ വലയുന്ന കേരളത്തിനു കൈത്താങ്ങായി. സിനിമാ-നാടക നടൻ രാജേഷ് ശർമയോടാണ് നൗഷാദ് കടയിലേക്ക് വരാൻ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങൾ നൽകിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നുപറഞ്ഞ ആ സ്‌നേഹത്തെ ഫേസ്‌ബുക്ക് വിഡിയോയിലൂടെയാണ് രാജേഷ് ശർമ കേരളത്തിന് മുന്നിലെത്തിച്ചത്. ഈ വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നൗഷാദിനെ അഭിനന്ദിച്ചു കൊണ്ട നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്. നൗഷാദിനെ പ്രശംസിച്ച് നടനും നിർമ്മാതാവുമായ തമ്പി ആന്റണിയും രംഗത്തെത്തിയിരുന്നു. നൗഷാദിന്റെ വിശാല മനസ് ഏത് കഠിനഹൃദയനും പ്രചോദനമാണെന്നും വസ്ത്രങ്ങൾ നൽകിയതിലൂടെയുണ്ടായ നഷ്ടം പങ്കിട്ടുകൊണ്ട് അമ്പതിനായിരം രൂപ നൽകുമെന്നും തമ്പി ആന്റണി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു നിർമ്മാതാവിന്റെ പ്രതികരണം.

നൗഷാദ്, നൗഷാദ്..നിങ്ങളുടെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമം. നിങ്ങൾക്കുണ്ടായ നഷ്ടത്തിൽ നിന്നും അമ്പതിനായിരം രൂപ പങ്കിടാമെന്ന് ഞാൻ ഉറപ്പുനൽകുന്നു.- തമ്പി ആന്റണി കുറിച്ചു. നൗഷാദിന്റെ നഷ്ടം കുറയ്ക്കാൻ മറ്റുള്ളവരും തന്നോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെങ്കിലും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരണമെന്നും തമ്പി ആന്റണി ആവശ്യപ്പെട്ടു.

നൗഷാദിന്റെ നന്മയെ അഭിനന്ദിച്ചു കൊണ്ട് മന്ത്രിമാർ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. നൗഷാദിനെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:-'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.' -മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ് ഏവർക്കും പെരുന്നാൾ ആശംസകൾ

മന്ത്രി കടകംപള്ളി സുരേന്ദ്രനും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ചില മനുഷ്യരിങ്ങനെയാണ് നമ്മുടെ മനസിനെ വല്ലാതെയങ്ങ് പിടിച്ചുലക്കും. 'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.' ദുരിതബാധിതർക്ക് വേണ്ടി സഹായം ചോദിച്ചെത്തിയവർക്ക് ചാക്കുകൾ നിറയെ തുണിത്തരങ്ങൾ നൽകിയ മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ് പറഞ്ഞ വാക്കുകൾ കേട്ട് മനസ് നിറഞ്ഞു. നമ്മുടെ സമൂഹത്തിനുള്ള സന്ദേശം കൂടിയാണത്. ഇങ്ങനെ ഒത്തിരി നൗഷാദുമാർ ഉള്ള ഈ നാടിനെ തകർക്കാൻ ആണ് ചില സാമൂഹ്യ വിരുദ്ധർ ശ്രമിക്കുന്നത്. നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും കേരളത്തെ തോൽപിക്കാൻ നിങ്ങൾക്കാവില്ലെടോ. കാരണം തോൽക്കാൻ ഞങ്ങൾക്ക് മനസില്ലെടോ. ഏവർക്കും പെരുന്നാൾ ആശംസകൾ..- കടകംപള്ളി ഫേസ്‌ബുക്കിൽ കുറിച്ചു.

നടൻ ജോയ് മാത്യുവും നൗഷാദിന്റെ നന്മായെ പ്രശംസിച്ചു കൊണ്ടു രംഗത്തുവന്നു. ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ജോയ് മാത്യു- 2015 ൽ കോഴിക്കോട്ടെ മാൻഹോളിൽ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ൽ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരൻ മാലിപ്പുറം കാരൻ നൗഷാദ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി നൽകി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു .നൗഷാദ് എന്നാൽ സന്തോഷം നൽകുന്നവർ എന്നാണർത്ഥം സ്വന്തം ത്യാഗത്തിലൂടെ മനുഷ്യർക്ക് സന്തോഷം നൽകാൻ കഴിയുന്ന നൗഷാദുമാരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നു ഈ ബലിപ്പെരുന്നാൾ ദിനത്തിൽ ആശംസിക്കുന്നു.

നൗഷാദെന്ന പേര് നന്മയുടെ പ്രതീകമാകുന്നത് ഇതാദ്യമായാല്ല. മലയാളികളെ സംബന്ധിച്ചിടത്തോളം നൗഷാദ് എന്ന പേര് എന്നും നന്മായുടെ പ്രതീക്ഷമാണ്. കഴിഞ്ഞ ദിവസം വഴിയോരത്തെ കടയിലെ തനിക്കുള്ളതെല്ലാം വാരിക്കെട്ടി നൽകിയ നൗഷാദിന് മുൻപെ നമ്മുടെ കണ്ണുനിറച്ച മറ്റൊരു നൗഷാദുണ്ട്. കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവർ നൗഷാദ്. ശുചീകരണത്തിനിടെ മാൻഹോളിൽ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടിയാണ് നൗഷാദ് മരിച്ചത്. ഈ പ്രളയകാലത്ത് ''എന്റെ പെരുന്നാളിങ്ങനെയാ'' എന്ന് പറഞ്ഞ് ചിരിച്ച ഈ നൗഷാദും നന്മയുടെയും സഹജീവിസ്‌നേഹത്തിന്റെയും വലിയ മാതൃകയാണ് നമുക്കുമുന്നിൽ കാട്ടിത്തരുന്നത്.

നൗഷാദിനെ കണ്ടപ്പോൾ ഓർമ്മ വന്ന മറ്റൊരു മുഖം കൂടിയുണ്ട്. 2018ലെ മഹാപ്രളയകാലത്ത് വിൽപ്പനക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകൾ മുഴുവൻ ദുരിതബാധിതർക്ക് നൽകിയ മധ്യപ്രദേശുകാരൻ വിഷ്ണു. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു കയ്യിലുണ്ടായിരുന്ന 50 പുതപ്പുകളും നൽകുകയായിരുന്നു. അന്ന് വിഷ്ണുവിനെ മാതൃകയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. രണ്ടാം ഘട്ടത്തിൽ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകവിൽ കഴിഞ്ഞ പ്രളയ ബാധിതർക്കായി 450 പുതപ്പ് കൂടി നൽകിയാണ് വിഷ്ണു കേരളം വിട്ടത്. ഈ വർഷം മഴക്കാലത്തും കമ്പിളി വിൽക്കാൻ വിഷ്ണു എത്തിയിരുന്നു. ഈ നന്മകൾക്കിടയിലേക്കാണ് നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരനും കേരളത്തിന്റെ ഹൃദയം കീഴടക്കുന്നത്.

'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ''- ഈ പ്രളയകാലത്ത് മലയാളികളുടെ നന്മായുടെ ശബ്ദമാകുകയാണ് നൗഷാദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP