Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും

മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ;  ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും

ജംഷാദ് മലപ്പുറം

മലപ്പുറം: കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഗീതുയാത്രയായത് പിണങ്ങിനിന്ന മാതാവും, പിതാവും തിരിച്ചുവിളിക്കാനിരിക്കെ. രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം മാതാപിതാക്കൾ അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം. കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഗീതുവിന്റേയും, ഒന്നര വയസ്സുകാരൻ മകന്റേയും മൃതദേഹം പുറത്തെടുത്തതിറഞ്ഞ് നെഞ്ചകം തകർന്ന് മോങ്ങംസ്വദേശികളായ അമ്മ ബിന്ദുവും, പിതാവ് ഗംഗാധരനും. രണ്ടുവർഷം മുമ്പ് മകൾ ശരതുമായി വിവാഹം കഴിച്ചു കോട്ടക്കുന്ന് ചെരുവിലായിരുന്നു താമസം.

എന്നാൽ മകളോടുള്ള സ്നേഹക്കൂടുതൽ കാരണമാണു അവളോട് രക്ഷിതാക്കൾ മിണ്ടാതിരുന്നത്. ഇവർക്കു ഒന്നര വയസ്സുകാരനായ മകൻ പിറന്ന വിവരമെല്ലാം ഇവർ അറിഞ്ഞിരുന്നെങ്കിലും ഏതൊരു മാതാപിതാക്കളേപോലെയും ഇവർക്കും മനസ്സിലെ മകളോടുള്ള സ്നേഹത്തിന് ഒരു തരിമ്പുപോലും കുറവുണ്ടായിരുന്നില്ല. ധ്രുവൻ എന്ന മകൻ പിറന്നതിനു ശേഷം ശരതിനേയും, ഗീതുവിനേയും വീട്ടിലേക്കു വിളിക്കാനും മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇവർ ഇവരുമായിമായി അടുപ്പമുള്ള ചിലരോട് പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണു നെഞ്ചകം പിളർക്കുന്ന വാർത്ത അറിയുന്നത്.

ഗീതുവും, ഒന്നര വയസ്സുകാരൻ മകൻ ധ്രൂവനും, ശരതിന്റെ മാതാവ് സരസ്വതിയും ഉരുപൊട്ടലിൽകുടുങ്ങിയെന്ന്, രണ്ടു ദിവസം മുമ്പ് സംഭവം അറിഞ്ഞ ദിവസം തന്നെ ഇവരുടെ ബന്ധുക്കളെല്ലാം ഓടിയെത്തിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടു കൂടി ഗീതുവിന്റേയും മകൻ ധ്രുവന്റേയും മൃതദേഹം കണ്ടെടുത്തതോടെ മലപ്പുറം മോങ്ങത്തു താമസിക്കുന്ന മാതാവ് ബിന്ദുവിന്റേയും പിതാവ് ഗംഗാധരന്റേയും നെഞ്ചകം തകർന്നു. 20വയസ്സുവരെ തങ്ങൾ പോറ്റി വളർത്തിയ മകൾ രണ്ടു വർഷം മുമ്പു മറ്റൊരുത്തന്റെ കൂടെപോയപ്പോഴും അവൾ നല്ല നിലയിൽ ജീവിക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതിയായിരുന്നു.

എന്നാൽ ജീവനറ്റ മകളോടൊപ്പം തങ്ങൾക്ക് ഒരിക്കൽപോലും താലോലിക്കാൻ കഴിയാതെ വന്ന ഒന്നരവയസ്സുകാരൻ പേരമകനും മരണപ്പെട്ടതിറഞ്ഞ ഈ മാതാപിതാക്കൾക്ക് നെഞ്ചകം പിളരുകയായിരുന്നു. മകളോടുള്ള സ്നേഹക്കൂടുതൽകൊണ്ടാണ് ഇത്രയും നാൾ പിണങ്ങി നിന്നത്. മക്കൾ തെറ്റുചെയ്തായും മാതാപിതാക്കൾക്ക് അവരെ വെറുക്കാനാകില്ല. എന്നാൽ സ്നേഹിച്ച പുരുഷനോടൊപ്പം വിവാഹം കഴിച്ചു ജീവിക്കുക മാത്രമാണ് ഗീതു ചെയ്തത്. മകളെ ഉടൻ തിരിച്ചുകൊണ്ടുവരണമെന്ന് മാതാവ് ബിന്ദുവും, പിതാവ് ഗംഗാധരനും അടുത്ത ബന്ധുക്കളോടുവരെ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ധാരണമായ അപകടമുണ്ടായത്.

ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണു ഇന്ന് ഉച്ചയോടെ പുറത്തെടുത്തത്. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോൾ വീടിനു സമീപത്തുണ്ടായിരുന്ന ഗീതുവിന്റെ ഭർത്താവ് രക്ഷപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്കു കുതിച്ചെത്തിയ മണ്ണ് വീണു മൂടുകയായിരുന്നു.

ശരതിന്റെ കൺമുൻപിൽ വച്ചാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതി മണ്ണിനടിയിലായത്. ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ മകൻ ശരതിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിർവശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറയുകയായിരുന്നു.

ഇന്നലെയും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മണ്ണിനടിയിലായ കുടുംബത്തെ കണ്ടെത്താനായിരുന്നില്ല. ഫയർഫോഴ്‌സും പൊലീസും ട്രോമാകെയർ പ്രവർത്തകരും, നാട്ടുകാരുംചേർന്നു നടത്തിയ പരിശോധനയിൽ വീട് നിൽക്കുന്ന ഭാഗംപോലും കാണാനായിരുന്നില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിലാണ് ഇവരുടെ വീട്. ഇഅതേ സമയം ഗീതുവും, ശരതും തമ്മിലുള്ള വിവാഹം നടന്നത് രണ്ടു വർഷംമുമ്പാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ഗീതുവിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. തുടർന്നാണു ഇരുവരും വിവാഹിതരായത്. ഗീതുവിന്റെ മാതാപിതാക്കൾ ഇപ്പോഴും ഇവരുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എന്നാൽ ഗീതുഅപകടത്തിൽപ്പെട്ടതിറിഞ്ഞ ഗീതുവിന്റെ ചെറിയച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളെല്ലാംതന്നെ മിനിഞ്ഞാന്ന് വൈകിട്ടു തന്നെ കോട്ടക്കുന്നിലെത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് ആരെയും പോകാൻ പൊലീസ് അനുവദിച്ചില്ല. അപകടമേഖലയാണെന്നും ഇവിടേക്കു ആരെയും കടത്തിവിടില്ലെന്നുമാണു പൊലീസ് അറിയിച്ചത്.

അതേ സമയം മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടക്കുന്നിലുണ്ടായ ഉൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം കുടുംബം അകപ്പെട്ട ഉൾപൊട്ടലിന് പുറമെ മറ്റൊരു ദുരന്തത്തിന് കൂടി സാധ്യത നൽകി പുതിയ വിള്ളൽകൂടി കോട്ടക്കുന്നിൽ രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണെന്ന് ജിയോളജി വകുപ്പധികൃതർ പറയുന്നു. ഈരണ്ടു വിള്ളലുകൾക്കും പുറമെ കോട്ടക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും വിള്ളലുകൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണു മേഖല പരിശോധന നടത്തിയ ജിയോളജി വകുപ്പധികൃതർ പറയുന്നത്. നിയമങ്ങൾലംഘിച്ചു നടത്തിയ വികസന പ്രവർത്തനങ്ങളാണ് കോട്ടുക്കുന്നിലെ ഈനിലയിൽ അപകടമേഖലയാക്കി മാറ്റിയത്. ജെ.സി.ബി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചുള്ള വികസന പ്രവർത്തനങ്ങൾ കോട്ടക്കുന്നിൽ നടത്തരുതെന്നു മേഖല പരിശോധിച്ച ജിയോളജി വകുപ്പധികൃതർ നേരത്തെ നിർദ്ദേശംനൽകിയിരുന്നത് ലംഘിച്ചാണ് നിലവിൽ കോട്ടക്കുന്നിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

മുൻകലക്ടർമാരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലും ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും.കോട്ടക്കുന്നിലെ അരികുഭാഗങ്ങളിലൂടെ ജെ.സി.ബി ഉപയോഗിച്ചു റോഡ് നിർമ്മിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഇതിനുപുറമെ മേഖലയിൽ കുഴൽകിണർ കുഴിക്കരുതെന്ന് ജിയോളജി വകുപ്പധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിയമം കാറ്റിൽപറത്തി രണ്ടിടങ്ങളിൽ രണ്ടുകുഴൽകിണറുകൾ കുഴിച്ചു. നിലവിലെ വെള്ളത്തിന്റെ ഒഴുക്കുതടയരുതെന്ന കർശന നിർദ്ദേവും ഇവിടെ ലംഘിക്കപ്പെട്ടു.

ഇതിനുപുറമെയാണ് മറ്റൊരു വൻ അപകടത്തിന് സാധ്യതയൊരുക്കുന്ന പുതിയ പദ്ധതിക്ക് കൂടി ജില്ലാ ഭരണകൂടം നേതൃത്വം നൽകുന്നത്. ഒരുലക്ഷം സ്‌ക്വയർഫീറ്റിൽ കോട്ടക്കുന്നിൽ പുതിയ ഷോപ്പിങ്മാൾ ആരംഭിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകിയത് മൂന്നു മാസം മുമ്പാണ് ഇവയെല്ലാം കോട്ടക്കുന്നിനെ ദുരന്തഭൂമിയാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോട്ടക്കുന്നിൽ ജിയോളജി വകുപ്പ് അധികൃതർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് കുഴൽകിണർ കുഴിക്കുന്നതിൽ നിന്നും നേരത്തെ പിന്മാറിയിരുന്നതെന്നു മുൻ ഡി.ടി.പി.സി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP