Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ ഷോപ്പിങിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പും നടക്കുന്നുണ്ടേ! ഇ-ഷോപ്പിങ്ങ് നടത്തുമ്പോൾ കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ പണിയാകുമെന്നുറപ്പ്; ബാങ്ക് ബാലൻസ് ഒറ്റയടിക്ക് 'സീറോ' ആകാതിരിക്കാൻ ഇപ്പോഴേ മുൻകരുതൽ എടുത്തോളൂ

ഓൺലൈൻ ഷോപ്പിങിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പും നടക്കുന്നുണ്ടേ! ഇ-ഷോപ്പിങ്ങ് നടത്തുമ്പോൾ കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ പണിയാകുമെന്നുറപ്പ്; ബാങ്ക് ബാലൻസ് ഒറ്റയടിക്ക് 'സീറോ' ആകാതിരിക്കാൻ ഇപ്പോഴേ മുൻകരുതൽ എടുത്തോളൂ

മറുനാടൻ ഡെസ്‌ക്‌

കച്ചവട രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒന്നാണ് ഓൺലൈൻ ഷോപ്പിങ് എന്നത്. ഓരോ ദിവസം ചെല്ലും തോറും ഇത്തരത്തിൽ സാധനം വാങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തട്ടിപ്പ് സംബന്ധിച്ച കേസുകളും പെരുകുന്നത്. സാങ്കേതികമായി ഒട്ടേറെ അറിവുള്ളവർ പോലും ഇക്കാര്യത്തിൽ തട്ടിപ്പിന് ഇരയാകുന്നുവെന്നത് നമ്മളെ ആശങ്കപ്പെടുത്തുന്നു. ഈ വേളയിലാണ് കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ നിങ്ങൾ ഓൺലൈൻ ഷോപ്പിങ് നടത്തരുതെന്ന് വിദ്ഗ്ധർ ഓർമ്മിപ്പിക്കുന്നത്. കമ്പ്യൂട്ടറോ ഫോണോ ഓൺലൈൻ ഷോപ്പിങ് നടത്തുന്ന എന്തുമായിക്കൊള്ളട്ടെ ഇതിൽ ആന്റീ വൈറസ് ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം.

നിങ്ങളുടെ അക്കൗണ്ട് നമ്പർ, യൂസർ നെയിം, പാസ്വേഡ് തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കംപ്യൂട്ടറിന്റെ ഫയർവാൾ ഓൺ ആയിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പ്രധാന വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്. ബാങ്കിങ് ഇടപാടുകൾ മുതൽ ഓൺലൈൻ ഷോപ്പിങ് വരെ പൊതു സ്ഥലങ്ങളിലുള്ള വൈഫൈ നെറ്റ് വർക്ക് വഴി ഉപയോഗിക്കാൻ പാടില്ല. പരിചിതമല്ലാത്ത ഓൺലൈൻ ബ്രാൻഡിൽ നിന്നും ഷോപ്പിങ് നടത്താതിരിക്കുക.

സൈറ്റിലെ ഫീഡ്ബാക്ക് പരിശോധിക്കുകയും സുഹൃത്തുക്കളുടെ അനുഭവങ്ങളും ചോദിച്ചറിയുകയുമാകാം. വ്യക്തമായ ഫീഡ്ബാക്ക് ഇല്ലാത്തവയാണെങ്കിൽ ഓൺലൈൻ ഇടപാടുകൾ നടത്താതിരിക്കുന്നതാണ് ഉചിതം. സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഓൺലൈനിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നതെങ്കിൽ ഉൽപ്പന്നത്തിന്റെ ഗുണമേന്മയിൽ കുറവുണ്ടാകാം. അല്ലെങ്കിൽ എന്തെങ്കിലും തകരാറുണ്ടാകാം. മറ്റു കമ്പനികളുടെ ഉൽപന്നങ്ങളുടെ വില കൂടി പരിശോധിക്കുക. ഷോപ്പിങ് ചെയ്യുന്ന വെബ്സൈറ്റിൽ യൂസർ നെയിമും, പാസ്വേഡും ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് പ്രത്യേകമായിരിക്കണം. അതേ യൂസർ നെയിം, പാസ്വേഡ് എന്നിവ മറ്റൊരിടത്തും ഉപയോഗിക്കരുത്.

ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ആണ് കൂടുതൽ സുരക്ഷിതം. കാരണം നിങ്ങളുടെ വിവരങ്ങൾ ചോർന്നാലും ക്രെഡിറ്റ് കാർഡിന് പർച്ചേസ് ലിമിറ്റ് ഉള്ളതുകൊണ്ട് കൂടുതൽ തട്ടിപ്പ് നടത്താൻ സാധ്യമല്ല. കമ്പനിയുടെ ഷിപ്പിങ് നിബന്ധനകൾ മനസ്സിലാക്കുക. ചാർജ് അറിഞ്ഞതിനുശേഷം മാത്രം ഓൺലൈൻ പർച്ചേസ് ചെയ്യുക. ട്രാക്ക് ചെയ്യാനും ഇൻഷുറൻസ് സൗകര്യവും നൽകുന്നുണ്ടോ എന്നും അറിഞ്ഞിരിക്കാം. കൃത്യ സമയത്തിനകം ഡെലിവറി ചെയ്യുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.

ഓൺലൈൻ ഗിഫ്റ്റ് കാർഡ് വാങ്ങുമ്പോൾ, കാർഡിന്റെ കാലാവധി, മറ്റ് നിബന്ധനകൾ എന്നിവ വിശദമായി വായിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ സെക്ക്യൂരിറ്റി വിശദാംശങ്ങൾ, ഡ്രൈവിങ് ലൈസൻസ് നമ്പർ തുടങ്ങിയവയെല്ലാം ചോദിക്കുന്നുണ്ടെങ്കിൽ, ആ ഇടപാടുകൾ സുരക്ഷിതമാകണം എന്നില്ല. നിങ്ങളുടെ വിവരങ്ങൾ പങ്കുവെയ്ക്കപ്പെടാൻ സാധ്യതയുണ്ട്. അത്തരം സൈറ്റുകളിൽനിന്നുള്ള ഷോപ്പിങ് ഒഴിവാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP