Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കവളപ്പാറയിൽ കണ്ടെടുക്കാനായത് ആകെ ഒമ്പത് മൃതദേഹങ്ങൾ; ഇന്ന് വീണ്ടും ഉരുൾ പൊട്ടിയത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാക്കി; കുടുംബങ്ങളെ മൂടിയ മൺകൂനയിൽ നിന്നും പുറത്തു വരുന്നത് വലിയ ദുർഗന്ധവും; പൂർണ്ണമായും മണ്ണിനടിയിലായ 42 വീടുകളിലെ 66 പേർ മണ്ണിനടിയിൽ പെട്ടുപോയെന്ന് നാട്ടുകാർ; കാണാതായവരിൽ 20ൽ അധികം കുട്ടികളും; അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പ്രതിഷേധവും രക്ഷാപ്രവർത്തനവുമായി നാട്ടുകാരും; കവളപ്പാറ കേരളത്തിന്റെ കണ്ണുനീരാകുന്നത് ഇങ്ങനെ

കവളപ്പാറയിൽ കണ്ടെടുക്കാനായത് ആകെ ഒമ്പത് മൃതദേഹങ്ങൾ; ഇന്ന് വീണ്ടും ഉരുൾ പൊട്ടിയത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാക്കി; കുടുംബങ്ങളെ മൂടിയ മൺകൂനയിൽ നിന്നും പുറത്തു വരുന്നത് വലിയ ദുർഗന്ധവും; പൂർണ്ണമായും മണ്ണിനടിയിലായ 42 വീടുകളിലെ 66 പേർ മണ്ണിനടിയിൽ പെട്ടുപോയെന്ന് നാട്ടുകാർ; കാണാതായവരിൽ 20ൽ അധികം കുട്ടികളും; അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പ്രതിഷേധവും രക്ഷാപ്രവർത്തനവുമായി നാട്ടുകാരും; കവളപ്പാറ കേരളത്തിന്റെ കണ്ണുനീരാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഉരുൾപൊട്ടലിൽ മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്.രക്ഷാപ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാക്കി കവളപ്പാറയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടിയിരുന്നു. 

ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് രക്ഷാപ്രവർത്തകർ. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവർത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാർ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുർഗന്ധം വരുന്നുണ്ട്. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ഇതോടെ ഒരുപ്രദേശം മുഴുവൻ മണ്ണുമൂടിയ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വഴിമുട്ടിയ സ്ഥിതിയാണ്.

നാൽപ്പത്തിരണ്ട് വീടുകൾ പൂർണ്ണമായും മണ്ണിനടിയിൽ പെട്ടെന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേർ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്നാണ് കണക്ക്. അതിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒടുക്കൻ കുട്ടി എന്നയാളുടെ മൃതദേഹമാണ് അഴുകിയ നിലയിൽ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തകർക്ക ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

ഉരുൾപൊട്ടൽ നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. വീണ്ടും മഴ പെയ്യുന്നതും, ചെറു ഉരുൾപൊട്ടലുകളുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയാണ്. പ്രദേശവാസികളും ദേശീയ ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും മാത്രമാണ് ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനുള്ളത്. സൈന്യം ഇതുവരെ ഇങ്ങോട്ടെത്തിയിട്ടില്ല. ഇവിടേക്കുള്ള റോഡ് ഗതാഗതം പൂർണമായി തകർന്നതിനാൽ 48 മണിക്കൂർ കഴിഞ്ഞിട്ടും ഇവിടേക്ക് രക്ഷാസേനയ്ക്ക് എത്താനായിട്ടില്ല.

 

രണ്ട് വീടുകളിലെ ഒമ്പത് പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന മേഖലയിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിലായാണ് തിരച്ചിൽ. 64 പേരെയാണ് മേഖലയിൽ കാണാതായതെന്ന് മലപ്പുറം എസ്‌പി അബ്ദുൽ കരീം അറിയിച്ചു. ഇവരെക്കുറിച്ച് വിവരമില്ല. കവളപ്പാറയിൽ 19 വീടുകൾ പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്നു. ഇനിയും ഏറെ ആളുകൾ മണ്ണിനടയിലെ വീടുകളിൽ അകപ്പെട്ടുപോയിട്ടുണ്ടെങ്കിലും ആരെയും വീണ്ടെടുക്കാൻ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം, ഉരുൾപൊട്ടലിൽ കാണാതായത് 63 പേരെയാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. ശേഷിക്കുന്ന58 പേർക്കായാണ് ഇനി തിരച്ചിൽ നടത്തേണ്ടത്. ഇതിൽ 20ലധികം കുട്ടികളാണ്. എന്നാൽ, രക്ഷാപ്രവർത്തകർ ഉൾപ്പെടെ ആർക്കും എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കും എന്ന പ്രതീക്ഷയില്ല. അതേസമയം, ജീവന്റെ ഒരു തുടിപ്പെങ്കിലും ആർത്തലച്ച് വന്നുവീണ മണ്ണിനടിയിൽ ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷപെടുത്തണം എന്നതാണ് ഓരോ ആളുകളും ചിന്തിക്കുന്നത്. അതിന് തടസ്സമാകുകയാണ് പ്രതികൂലമായ കാലാവസ്ഥയും വീണ്ടും ഉണ്ടായ ഉരുൾപൊട്ടലും.

ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും ഉരുൾപൊട്ടി മൂന്നും നാലും മീറ്റർ ഉയരത്തിൽ വരെ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്രമാത്രം മണ്ണ് മാറ്റുന്നതിന് തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ലാത്ത അവസ്ഥയാണ്.

ആഗ്രഹിക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ കവളപ്പാറയിൽ ഉള്ളതെന്ന് സ്ഥലം എംഎൽഎ പിവി അൻവറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങൾ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയു. കാരണം അറുപതിലേറെ പേർ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റുപ്രദേശങ്ങളെ പോലെ വേഗത്തിൽ രക്ഷാ പ്രവർത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്. കാഴ്ചക്കാരായി ഒരുപാട് ആളുകൾ പ്രദേശത്തേക്ക് എത്തുന്നതും രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

രക്ഷാപ്രവർത്തനവും പ്രതിഷേധവും നാട്ടുകാരുടെ നേതൃത്വത്തിൽ

കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത നാട്ടുകാരുടെ നേതൃത്വത്തിൽ. എൻ.ഡി.ആർ.എഫ സംഘം സ്ഥലത്തുണ്ടെങ്കിലും അവർക്ക കാര്യമായി ഇടപ്പെടാൻ സാധിക്കുന്നില്ല. മലപ്പുറം എസ.പിയുടെ നേതൃത്വത്തിലാണ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത. എങ്കിലും പൊലീസിനും കാര്യമായി ഇടപെടാൻ സാധിക്കുന്നില്ലെന്നാണ പരാതി. നാട്ടുകാർ പിക്കാസും കമ്പിയും മറ്റും ഉപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ജില്ല ഭരണകൂടത്തിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ചു.

ഏകദേശം ഒന്നര കിലോമീറ്റർ പ്രദേശത്ത മണ്ണിടിഞ്ഞ വീണിട്ടുണ്ട. എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു ടീം മാത്രമാണ രംഗത്തുള്ളത. സൈന്യം എത്തുമെന്ന അറിയിച്ചിരുന്നുവെങ്കിലും അവർക്ക കവളപ്പാറയിലേക്ക എത്താൻ സാധിച്ചിട്ടില്ല. പ്രദേശത്തെ മണ്ണ മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ രക്ഷാപ്രവർത്തകരുടെ കൈവശമുള്ളത. ഇതിൽ ഹിറ്റാച്ചി മണ്ണിൽ കുടുങ്ങി തകരാറിലായതും പ്രശനം കൂടുതൽ രൂക്ഷമാക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ഹിറ്റാച്ചിയും രണ്ട് ജെ.സി.ബിയും കൂടി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.

പ്രദേശത്ത ദിവസങ്ങളായി വൈദ്യുതിയില്ല. ഇതിന പുറമേ കടുത്ത ഭക്ഷ്യക്ഷാമവും അനുഭവപ്പെടുന്നുണ്ട. ഇക്കാര്യങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത നിന്ന നടപടിയുണ്ടാകുന്നില്ലെന്നാണ നാട്ടുകാരുടെ പരാതി.

കവളപ്പാറ ഉരുൾപൊട്ടലിനു പിന്നാലെ നിലമ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സുരക്ഷിതാരാണോ എന്നറിയാതെ നിലമ്പൂരിനു പുറത്തുള്ളവരെല്ലാം ഭയപ്പെടിലാണ്. വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും തടസപ്പെട്ടിരിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ട് തങ്ങളുടെ ആശങ്കകൾ അന്വേഷിച്ചറിയാൻ പലർക്കും സാധിക്കുന്നില്ല. മഴ തുടരുകയും മണ്ണിടിച്ചിൽ വീണ്ടും വീണ്ടും ഉണ്ടാവുകയും ചെയ്യുമ്പോൾ പ്രിയപ്പെട്ടവരുടെ അവസ്ഥയെന്താകുമെന്നറിയാതെ വിഷമിക്കുകയാണ് കേരളത്തിന് അകത്തും പുറത്തും വിദേശങ്ങളിലുമെല്ലാം ഉള്ളവർ.

മൊബൈൽ ഫോൺ വഴി വിവരങ്ങൾ അറിയാൻ മാർഗമില്ലാതെ നിരവധി പേർ ഭയപ്പാടോടെ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് പ്രളയബാധിതരുടെ വിവരങ്ങൾ അന്വേഷിച്ച് അറിയിക്കാനായി തന്റെ ഫേസ്‌ബുക്ക് പേജ് ഉപയോഗപ്പെടുത്താൻ പി വി അൻവർ തയ്യാറായിരിക്കുന്നത്. നിലമ്പൂരിലെ മിക്ക മേഖലകളിലും മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ല. ആയിരങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. ദൂരദേശങ്ങളിൽ ഉള്ള അവരുടെ ബന്ധുക്കൾക്ക്, ഉറ്റവരുടെ വിവരങ്ങൾ ലഭ്യമാകാനോ, അവരെ ബന്ധപ്പെടാനോ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അങ്ങനെയുള്ളവരുടെ വികാരത്തെ ഉൾക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്നു. ആളപായം ഉണ്ടായിട്ടുള്ളത് കവളപ്പാറയിലാണ്. മറ്റു പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാം ക്യാമ്പുകളിൽ സുരക്ഷിതരാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിലും, അവരെല്ലാം തീർച്ചയായും സുരക്ഷിതരാവും. പ്രളയബാധിതരുടെ വിവരങ്ങൾ ഇനിയും ലഭിക്കാത്ത അടുത്ത ബന്ധുക്കൾക്ക് ഈ പോസ്റ്റിൽ കമന്റായി അന്വേഷണങ്ങൾ നടത്താം. ഫോളോ അപ്പ് നടത്തി കഴിവതും വേഗത്തിൽ വിവരങ്ങൾ കമന്റായി രേഖപ്പെടുത്താം; എന്നാണ് എംഎൽഎയുടെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെ നിരവധിപേരാണ് വിവരങ്ങൾ അറിയാനായി എത്തുന്നത്.

കാണാതായവരിൽ സൈനികനും

കവളപ്പാറ ഉരുൾപ്പൊട്ടിലിൽ കാണാതായവരുടെ കൂട്ടത്തിൽ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയ ജവാനും. കരസേനയുടെ ബംഗാൾ എഞ്ചിനീയറിങ് ഗ്രൂപ്പിൽ സേവനം അനുഷ്ഠിച്ചിരുന്ന വിഷ്ണുവാണ് ദുരന്തത്തിൽ പെട്ടത്. എംഎൽഎ പി വി അൻവറാണ് വിഷ്ണുവും കുടുംബവും ഉരുൾപൊട്ടലിൽ പെട്ടുപോയതായി വിവരം നൽകുന്നത്. അൻവറിന്റെ ഫെയ്സബുക്ക് പേജിൽ വരുന്ന അന്വേഷണങ്ങളിൽ ഒന്ന് വിഷ്ണുവിനെ കുറിച്ചായിരുന്നു. ഇതിനുള്ള മറുപടിയായാണ് 'ഏറെ ദുഃഖ:കരമായ വിവരമാണു അന്വേഷണത്തിൽ ലഭിച്ചത്. വിഷ്ണുവും കുടുംബവും ഉരുൾപ്പൊട്ടലിൽ പെട്ടുപോയിട്ടുണ്ട്' എന്ന് എംഎൽഎ വിവരം പങ്കുവയ്ക്കുന്നത്. അതേസമയം, വയനാട്ടിൽ കാണാതായ 18 പേരിൽ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP