Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരൻ ഒക്ടോബർ നാലിന് തിയേറ്ററുകളിലെത്തും; മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ എത്തുന്നത് ധനുഷിന്റെ ഭാര്യയായി; ധനുഷ്- വെട്രിമാരൻ ഹിറ്റ് കൂട്ട് കെട്ടിന്റെ പുതിയ ചിത്രത്തിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരൻ ഒക്ടോബർ നാലിന് തിയേറ്ററുകളിലെത്തും; മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ എത്തുന്നത് ധനുഷിന്റെ ഭാര്യയായി; ധനുഷ്- വെട്രിമാരൻ ഹിറ്റ് കൂട്ട് കെട്ടിന്റെ പുതിയ ചിത്രത്തിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

ലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അസുരൻ. വട ചെന്നൈക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇത്തവണ വെറുമൊരു തമിഴ് ചിത്രമെന്നതിലുപരി മഞ്ജു വാര്യരുടെ സാന്നിധ്യവും മലയാളികൾക്ക് അസുരൻ കാണാൻ ആവേശം നൽകും. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ അസുരനിലെത്തുന്നത്. ധനുഷ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായുമാണ് ധനുഷ് അസുരനിൽ അഭിനയിക്കുന്നത്.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. ധനുഷിന്റെയും മഞ്ജു വാര്യരുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമായിട്ട് അസുരന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ധനുഷും മഞ്ജു വാര്യരും ഭാര്യാ ഭർത്താക്കന്മാരായാണ് എത്തുന്നത്. എന്തായാലും പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. ഒക്ടോബർ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോൾ പ്രതികാരകഥയുടെ പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം. ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നീതാരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ്‌്േസതുപതി അതിഥിവേഷത്തിൽ എത്തുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP