Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലിപ്പൻ മൂഡിൽ കുമ്പാരീസ്; സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി; യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ആരാധക പ്രതീക്ഷകളേറെ

കലിപ്പൻ മൂഡിൽ കുമ്പാരീസ്; സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി; യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ആരാധക പ്രതീക്ഷകളേറെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്വീൻ ഫെയിം അശ്വിൻ ജോസ്, എൽദോ മാത്യു, ജെൻസൺ ഷാലു റഹിം തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ പുതിയ സിനിമ കുമ്പാരീസിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കുമ്പാരീസ് സിനമയിൽ പിഷാരടി അടക്കമുള്ള പ്രമുഖരും അഭിനയിക്കുന്നുണ്ട്. ആക്ഷൻ - ത്രില്ലർ പാക്ട് സിനിമയാണ് കുമ്പാരീസ്. ഗുഡ്വിൽ എന്റർടെയിന്റിന് വേണ്ടി ജോബി ജോർജ്ജാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നു. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്പാരീസ് തികച്ചും കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. നവംബർ ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വറും എഡിറ്റർ അശ്വിൻ കൃഷ്ണയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP