Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫറൂഖ് അബ്ദുള്ളയുടെ ഏഴുകോടിയുടെ വ്യാജ അക്കൗണ്ട് തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊക്കി; സിബിഐക്കോ കേന്ദ്ര നിയമങ്ങൾക്കോ ഒരുവിലയും ഇല്ലാതിരുന്നതുകൊണ്ട് കാശ്മീരി നേതാക്കൾ സ്വിസ് ബാങ്ക് പോലെ പൂഴ്‌ത്തിവെച്ച കാശെല്ലാം വാരി പുറത്തിടാനൊരുങ്ങി കേന്ദ്രം; ഫറൂഖ് അബ്ദുള്ള മുതൽ മെഹബൂബ മുഫ്തിവരെയുള്ളവരുടെ ക്രമക്കേടുകൾ പുറത്തേക്ക്

ഫറൂഖ് അബ്ദുള്ളയുടെ ഏഴുകോടിയുടെ വ്യാജ അക്കൗണ്ട് തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊക്കി; സിബിഐക്കോ കേന്ദ്ര നിയമങ്ങൾക്കോ ഒരുവിലയും ഇല്ലാതിരുന്നതുകൊണ്ട് കാശ്മീരി നേതാക്കൾ സ്വിസ് ബാങ്ക് പോലെ പൂഴ്‌ത്തിവെച്ച കാശെല്ലാം വാരി പുറത്തിടാനൊരുങ്ങി കേന്ദ്രം; ഫറൂഖ് അബ്ദുള്ള മുതൽ മെഹബൂബ മുഫ്തിവരെയുള്ളവരുടെ ക്രമക്കേടുകൾ പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും വിശ്വസ്തരും ചേർന്ന് ജമ്മു കശ്മീർ ബാങ്കിൽ നടത്തിയ വായ്പാതട്ടിപ്പുകളുടെ തെളിവുകൾ ശേഖരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കി. 370-ാം വകുപ്പ് നീക്കിയതോടെ, കേന്ദ്ര നിയമങ്ങൾ ജമ്മു കാശ്മീരിനും ബാധകമാക്കിയതോടെയാണ് അന്വേഷണം ഊർജിതമായത്. ജമ്മു കാശ്മീർ ബാങ്കിൽ അക്കൗണ്ടുകൾ തുറന്ന് ഫറൂഖ് അബ്ദുള്ളയും കൂട്ടാളികളും ചേർന്ന് ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കരുതുന്നത്.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായ ഫറൂഖ് അബ്ദുള്ള തന്റെ വിശ്വസ്തനായ അഹ്‌സാൻ മിർസയെ അസോസിയേഷന്റെ ട്രഷററായി നിയമിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് രേഖകൾ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയല്ലാത്ത അഹ്‌സാനെ ചെക്കുകൾ ഒപ്പിടാനുള്ള അധികാരത്തോടെ ട്രഷററാക്കുകയാണ് ഫറൂഖ് അബ്ദുള്ള ചെയ്തത്. ജമ്മു കാശ്മീർ ബാങ്കിലെ ഉന്നതനെ പാട്ടിലാക്കി ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ സമാന്തര അക്കൗണ്ടുകൾ തുറന്നായിരുന്നു തട്ടിപ്പ്.

മതിയായ രേഖകളില്ലാതെ ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ അക്കൗണ്ടുകൾ തുറക്കാൻ വഴിയൊരുക്കിയ ബാങ്കിലെ വിരമിച്ച ഉന്നതനെതിരേയും അന്വേഷണം നടക്കു്ന്നുണ്ട്. അസോസിയേഷന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടുപയോഗിച്ച് വായ്പകൾ സംഘടിപ്പിച്ച അഹ്‌സാൻ മിർസ പണം തന്റെ അക്കൗണ്ടിലേക്ക് മറിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. 2007-ൽ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട മിർ മൻസൂർ ഗസൻഫാറാണ് ഈ ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടത്.

മിർ മൻസൂറിന്റെ പരാതി പരിഗണിക്കാൻ പോലും ഫറൂഖ് അബ്ദുള്ള തയ്യാറായില്ല. തുടർന്ന് മിർ മൻസൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിക്കുകയായിരുന്നു. 2003-ൽ ട്രഷററായി നിയോഗിക്കപ്പെട്ട അഹ്‌സാൻ മിർസ അന്നുമുതൽ അബ്ദുള്ളയുടെ മൗനാനുവാദത്തോടെ വിവിധ അക്കൗണ്ടുകളിലൂടെ പണം തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് മിർ മൻസൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ പരാതിയിൽ പറയുന്നു. 2002-നും 2012-നും ഇടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽനിന്ന് 112 കോടി രൂപയെങ്കിലും ജമ്മു കാശ്മീർ ക്രിക്കറ്റ് ബോർഡിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 31-ന് അബ്ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മിർസയും മറ്റ് സഹായികളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 2012-ൽ മിർസയുടെ ക്രമക്കേടുകളെക്കുറിച്ച് മിർ മൻസൂർ വിവരം നൽകിയപ്പോൾ, ഭാരവാഹികളുടെ യോഗം വിളിച്ചിരുന്നുവെന്നും കണക്കിലുണ്ടായ പൊരുത്തക്കേടുകൾ പരിഹരിക്കാമെന്ന് മിർസ വാക്കുനൽകിയതായും അബ്ദുള്ള മൊഴിനൽകിയതായാണ് സൂചന.

സംഘർഷം വളർത്തുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോടും പാക്കിസ്ഥാനോടും അഭ്യർത്ഥിച്ച് കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഫറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽനിന്ന് ഇരുകൂട്ടരും വിട്ടുനിൽക്കണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരിനെ വിഭജിച്ചത്. ഇനി ഐപിസിയാണ് കാശ്മീരിൽ ബാധകം.

അതിന് പിന്നാലെയാണ് ഫാറൂഖിനെതിരെ നടപടി കൊടുക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 35എ വകുപ്പും 370-ാം അനുഛേദവും കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത് ഫറൂഖ് അബ്ദുള്ളയെ പോലുള്ളവർക്ക് വലിയ വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP