Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിട പ്രിയ സുഷമാജീ..! സുഷമ സ്വരാജ് ഇനി ജ്വലിക്കുന്ന ഓർമ്മ; ജന ലക്ഷങ്ങങ്ങളുടെ പ്രിയനേതാവിന് രാജ്യം വിടനൽകിയത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ; ലോധി റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു; ധീരയായ വനിതാ ഭരണാധികാരിയുടെ മരണാനന്തര ക്രിയകൾ നടത്തിയത് ഏകമകൾ ബൻസൂരി സ്വരാജ്; അന്ത്യപ്രണാമം അർപ്പിക്കാൻ എത്തിയത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നിരവധി നേതാക്കൾ; മുൻ വിദേശകാര്യ മന്ത്രിയുടെ ഓർമ്മകളിൽ വിതുമ്പി മോദിയും

വിട പ്രിയ സുഷമാജീ..! സുഷമ സ്വരാജ് ഇനി ജ്വലിക്കുന്ന ഓർമ്മ; ജന ലക്ഷങ്ങങ്ങളുടെ പ്രിയനേതാവിന് രാജ്യം വിടനൽകിയത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ; ലോധി റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു; ധീരയായ വനിതാ ഭരണാധികാരിയുടെ മരണാനന്തര ക്രിയകൾ നടത്തിയത് ഏകമകൾ ബൻസൂരി സ്വരാജ്; അന്ത്യപ്രണാമം അർപ്പിക്കാൻ എത്തിയത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നിരവധി നേതാക്കൾ; മുൻ വിദേശകാര്യ മന്ത്രിയുടെ ഓർമ്മകളിൽ വിതുമ്പി മോദിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വിട നൽകി രാജ്യം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. ജനങ്ങളുടെ സ്വന്തം മന്ത്രിയെന്ന നിലയിൽ അറിയപ്പെട്ട സുഷമ സ്വരാജിന് അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള രാഷ്ട്രനേതാക്കളും ഒന്നടങ്കം സുഷമയുടെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തി.

ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യം കൈകാര്യം ചെയ്ത ധീരവനിതയ്ക്ക് മരണാന്തര ക്രിയകൾ നടത്തിയത് ഏക മകൾ ബൻസൂരി സ്വരാജായിരുന്നു. പരികർമ്മി ചൊല്ലിയ മന്ത്രങ്ങൾ ഏറ്റുചൊല്ലിയും പുഷ്പ്പങ്ങൾ വിതറിയും ബൻസൂരി അമ്മയ്ക്ക് വേണ്ടി അന്ത്യകർമ്മങ്ങൾ നടത്തി. അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങൾക്ക് പുറമെ മന്ത്രിമാരും അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

ചൊവ്വാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എയിംസിൽനിന്ന് പുലർച്ചെയോടെ ഭൗതികശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. തുടർന്ന് ഉച്ചയ്ക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഭരണകർത്താക്കളും രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചിരുന്നു.

സുഷമാ സ്വരാജിന്റെ വേർപാടിൽ കണ്ണീരലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിക്കാനായി അവരുടെ വീട്ടിലെത്തിയ മോദി, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെയായിരുന്നു ദുഃഖം നിയന്ത്രിക്കാനാകാതെ വിതുമ്പിയത്. സുഷമാ സ്വരാജിന്റെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപിച്ച ശേഷം അവരുടെ ഭർത്താവ് സ്വരാജ് കൗശലുമായി സംസാരിക്കുന്നതിനിടെയാണ് മോദി വികാരവിവശനായത്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നതും വിതുമ്പുന്നതുമായ വീഡിയോയും പുറത്തുവന്നു.

സുഷമാ സ്വരാജിന്റെ വിയോഗമുണ്ടായതിനു പിന്നാലെ അനുശോചനം അറിയിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളക്കമാർന്ന അധ്യായം അവസാനിച്ചതായി അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജ് എന്നും മോദി മോദി ട്വീറ്റിൽ പറഞ്ഞിരുന്നു.

സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടർന്ന് ഡൽഹിയിലും ഹരിയാനയിലും രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം കണ്ടതിൽവച്ച് ഏറ്റവും കരുത്തുള്ള ജനപ്രിയ വിദേശകാര്യ മന്ത്രിയെന്ന നിലയിലാണ് സുഷമാ സ്വരാജിനെ രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ചിട്ടുള്ളത്. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് , ആദ്യ വനിതാ വിദേശകാര്യ മന്ത്രി എന്നീ ചരിത്രസ്ഥാനങ്ങൾക്ക് ഉടമയാണു സുഷമ. മികച്ച പാർലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.

1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമയ്ക്ക് സ്വന്തം. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP