Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിൽ അക്രമം നടത്തിയവർ 'പൊതുശല്യക്കാർ'; സമൻസ് ലഭിച്ച 14 പേർക്കെതിരെ ശക്തമായ നടപടി വരും; സമരം നടത്തിയവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങി പൊലീസ്; സമൻസ് ലഭിച്ചവർ ബിജെപി, യുവമോർച്ച പ്രവർത്തകർ

ശബരിമലയിൽ അക്രമം നടത്തിയവർ 'പൊതുശല്യക്കാർ'; സമൻസ് ലഭിച്ച 14 പേർക്കെതിരെ ശക്തമായ നടപടി വരും; സമരം നടത്തിയവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങി പൊലീസ്; സമൻസ് ലഭിച്ചവർ ബിജെപി, യുവമോർച്ച പ്രവർത്തകർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പൊലീസ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തനാണ് ശ്രമം തുടങ്ങിയത്. സമരങ്ങളിലും അക്രമ സംഭവങ്ങളിലും പ്രതികളാക്കപ്പെട്ടവരെ പൊതുശല്യക്കാർ എന്ന പട്ടികയിൽ ഉൾപ്പെടുത്തി. ഇവർക്ക് സമൻസ് ലഭിച്ചിട്ടുണ്ട്. ജില്ലയിൽ 14 പേർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് സമൻസ് ലഭിക്കാനാണ് സാധ്യത.

ബിജെപി, യുവമോർച്ച, സംഘപരിവാർ പ്രവർത്തകർക്കാണ് സമൻസ് കിട്ടിയത്. ഈ വകുപ്പിൽ ഉൾപ്പെടുത്തിയാൽ ജാമ്യം ലഭിക്കണമെങ്കിൽ പിന്നീട് ക്രമസമാധാനപ്രശ്‌നങ്ങളിൽ ഇടപെടില്ല എന്ന് ഉറപ്പ് നൽകേണ്ടിവരും. ഇപ്പോൾ സമൻസ് ലഭിച്ചവർക്ക് ഇനി പ്രശ്‌നങ്ങളിൽ ഉൾപ്പെട്ടാൽ ശക്തമായ നടപടി നേരിടേണ്ടി വരും. അതിനാൽ തന്നെ ഇനിവരുന്ന പ്രതിഷേധ പരിപാടികളിൽ അവർക്ക് പങ്കെടുക്കാൻ സാധിക്കാതെ വരും. നവംബർ മാസം മുതൽ അടുത്ത മണ്ഡലകാലം ആരംഭിക്കുകയാണ്.

ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി തങ്ങളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി,സംഘപരിവാർ നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നേതാക്കളുടെ തീരുമാനം. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശബരിമലയിലെത്തിയ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ നിരവധി പേർ പ്രതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP