Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീരാം വാഹനം ഓടിച്ചത് അമിതവേഗതയിലും അമിതലഹരിയിലും; കെ എം ബഷീറിന്റെ അപകട മരണത്തിലെ അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല; ആരെങ്കിലും അതിന് ശ്രമിച്ചാൽ കർശന നടപടി; രക്തപരിശോധനയിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലും ഉണ്ടായ വീഴ്‌ച്ചകൾ പ്രത്യേകം പരിശോധിക്കും, ആരെയും രക്ഷപെടാൻ അനുവദിക്കില്ല; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് തെളിവ് കൊണ്ടുവന്ന് തരുമെന്ന് കരുതിയോ? എന്നു ചോദിച്ചു ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി

ശ്രീരാം വാഹനം ഓടിച്ചത് അമിതവേഗതയിലും അമിതലഹരിയിലും; കെ എം ബഷീറിന്റെ അപകട മരണത്തിലെ അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല; ആരെങ്കിലും അതിന് ശ്രമിച്ചാൽ കർശന നടപടി; രക്തപരിശോധനയിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലും ഉണ്ടായ വീഴ്‌ച്ചകൾ പ്രത്യേകം പരിശോധിക്കും, ആരെയും രക്ഷപെടാൻ അനുവദിക്കില്ല; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് തെളിവ് കൊണ്ടുവന്ന് തരുമെന്ന് കരുതിയോ? എന്നു ചോദിച്ചു ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കുറ്റവാളികൾ രക്ഷപെടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആരെങ്കിലും അതിന് ശ്രമിച്ചാൽ അതിന് യാതൊരു കാരണവശാലും അനുവദിക്കില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വൈദ്യപരിശോധന രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലും വീഴ്‌ച്ച ഉണ്ടായി. ഇക്കാര്യങ്ങൾ പ്രത്യേകം പരിശോധിക്കും.

വിശദമായ അന്വേഷണത്തിനായി പ്രത്യയേകം സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കാണ്ടാണ് മ്യൂസിയം എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്. കേസ് അന്വേഷണത്തിൽ ഉണ്ടായ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ നൽകിയ നിവേദനം പരിശോധിക്കും. അപകടത്തിൽ മരിച്ച കെ എം ബഷീറിന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും പിണറായി പറഞ്ഞു.

അമിതമായ ലഹരിക്ക് അടിമപ്പെട്ട് അമിത വേഗതയിൽ വാഹനം ഓടിച്ചതു കൊണ്ടാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ മാത്രമെ പറയൂ. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലാതാക്കാൻ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തിൽ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.

അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാരിന്റെ പ്രത്യേക പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം അസമയത്ത് ജോലിചെയ്യേണ്ടിവരികയും ജോലിയുടെ ഭാഗമായി യാത്രചെയ്യേണ്ടിവരികയും ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നൽകും. അപകടകരമായ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയിൽ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനും രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. അപകടം ഉണ്ടായാൽ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി പൊലീസിനോട് ചോദിച്ചു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യവും കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി. പൊലീസ് എന്തുകൊണ്ട് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.ഗവർണർ ഉൾപ്പെടെ പോവുന്ന റോഡിൽ എന്തുകൊണ്ട് സിസിടിവി ഇല്ലേന്നും കോടതി വിമർശിച്ചു. ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിൾ എടുക്കാതിരുന്നതെന്ന് സർക്കാർ നിലപാടെടുത്തു.

ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അതിനാൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികൾ റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ഇപ്പോൾ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന് സർക്കാർ വാദിച്ചു. തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂർവ്വം ശ്രമിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മനസിലാക്കാനുള്ള പരിശോധന ഒഴിവാക്കാൻ ബോധപൂർവ്വം ഇടപെടൽ നടത്തി. മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിട്ടും കിംസ് ആശുപത്രിയിൽ പോയി ചികിത്സതേടി.

രക്ത പരിശോധന രാവിലെ മാത്രമെ നടത്താനായുള്ളു എന്നും വാദമുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയിൽ പറഞ്ഞു. അതേസമയം ശ്രീറാമിനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. മെഡിക്കൽ ബോർഡ് ചേർന്ന് അന്തിമതീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP