Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ്; സംഘപരിവാർ കുപ്പയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്: സുഷമയെ അപമാനിക്കാൻ ചെറുപുഴക്കാരൻ ഇട്ട പോസ്റ്റിൽ സൈബർ ആക്രമണം; ജീവനക്കാരനെ പുറത്താക്കിയെന്ന് കാട്ടി മിത്രാ ഡിജിറ്റൽ സൊല്യൂഷൻ; ഉടമയെ പുറത്താക്കിയുള്ള തട്ടിപ്പ് കണ്ടെത്തി പരിവാറുകാരും; മിധിലാജ് സോഷ്യൽ മീഡിയയിൽ 'വെറുപ്പിന്റെ മുഖമാകുമ്പോൾ'

വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ്; സംഘപരിവാർ കുപ്പയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്: സുഷമയെ അപമാനിക്കാൻ ചെറുപുഴക്കാരൻ ഇട്ട പോസ്റ്റിൽ സൈബർ ആക്രമണം; ജീവനക്കാരനെ പുറത്താക്കിയെന്ന് കാട്ടി മിത്രാ ഡിജിറ്റൽ സൊല്യൂഷൻ; ഉടമയെ പുറത്താക്കിയുള്ള തട്ടിപ്പ് കണ്ടെത്തി പരിവാറുകാരും; മിധിലാജ് സോഷ്യൽ മീഡിയയിൽ 'വെറുപ്പിന്റെ മുഖമാകുമ്പോൾ'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുഷമാ സ്വരാജിന്റെ മരണത്തിലും വിദ്വേഷം നിറച്ച സോഷ്യൽ മീഡിയയിലെ ഇടത് സഹയാത്രികന് ജോലി നഷ്ടമായി. മിത്രാ ഡിജിറ്റൽ സൊല്യൂഷനാണ് മിധിലാജ് എന്ന ജീവനക്കാരനെ പിരിച്ചു വിട്ടത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വികാരം മാനിച്ചാണ് നടപടി. മിധിലാജിന്റെ പോസ്റ്റിനെ തുടർന്ന് കമ്പനിക്കെതിരേയും സൈബർ ആക്രമണം ഉണ്ടായി. ഇതോടെ മിധിലാജിനെ പുറത്താക്കിയ കാര്യം അറിയിച്ച ശേഷം ഫെയ്‌സ് ബുക്കിൽ നിന്ന് കമ്പനിയുടെ പേജ് അപ്രത്യക്ഷമാകുകയും ചെയ്തു. വലിയ പ്രതിഷേധമാണ് പരിവാറുകാർ സോഷ്യൽ മീഡിയയിൽ നടത്തിയത്. എല്ലാവരും അശരണരുടെ കണ്ണീരൊപ്പിയ അമ്മയെന്നാണ് സുഷമാ സ്വരാജിനെ വിശേഷിപ്പിച്ചത്. ഇതിനിടെയിലും ചിലർ മോശം പരാമർശവുമായി രംഗത്ത് വരികയായിരുന്നു.

ബാബു അമ്പലപ്പാറയുടെ മരണം... ഒരു ശവനാറി പ്പൂവിനേയും പൂജാപുഷ്പമാക്കില്ലെന്ന പോസ്റ്റും വിദേഷ്വവുമായി നിറയുന്നു. മുഹമ്മദ് അക്വബ് ഫസ്റ്റ് വിക്കറ്റ് ഡൗൺ എന്നാണ് മരണത്തെ കുറിച്ചെഴുതുന്നത്. ഇത്തരം വിദ്വേഷങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലെ വിവാദ പുരുഷൻ ചെറുപുഴക്കാരനായ മിധിലാജാണ്. സ്വന്തം സ്ഥാപനത്തെ പോലും മറച്ചു വച്ച് വെറുമൊരു ജീവനക്കാരൻ ആയി മാറിയതാണ് ഇതിന് കാരണം. ഇതോടെ മിധിലാജിന്റെ പോസ്റ്റും സ്ഥാപനത്തിന്റെ ഡിസ്മിസലും ആണ് കൂടുതൽ ചർച്ചയാകുന്നത്. തെറ്റിധരിപ്പിക്കൽ ഇതിന് പിന്നിൽ നടന്നുവെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.

സുഷമാ സ്വരാജ് അന്തരിച്ചു. എന്ന സംബന്ധിച്ച് അവർ ആദ്യമായും അവസാനമായും സംഘി ആണ്. വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ് ആണ്. അതിന് താഴെ മാത്രമേ അവരുടെ മറ്റെന്ത് വിശേഷണങ്ങളും ലെഗിസി(?)യും വരികയുള്ളൂ. സംഘികളോട് അന്നും ഇന്നും ആദരവ് ഇല്ല. അതുകൊണ്ട് തന്നെ നന്മമരം ആയി അവരുടെ മരണത്തിൽ സങ്കടപ്പെട്ട് എന്തെങ്കിലും തെളിയിക്കണമെന്ന് കരുതുന്നുമില്ല. കുപ്പയിലെ മാണിക്യം ആയിരുന്നില്ല. സംഘപരിവാർ കുപ്പിയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്.-ഇതായിരുന്നു മിധിലാജിന്റെ പോസ്റ്റ്. കണ്ണൂർ ചെറുപുഴയാണ് ഇയാളുടെ വീടെന്ന് വ്യക്തമാണ്. സിപിഎം ആശയങ്ങൾ പിന്തുടരുന്ന പോസ്റ്റുകളുമായി സൈബർ ഇടത്തിൽ നിറയുന്ന സഖാവാണ് മിധിലാജ് എന്നാണ് പരിവാർ ഗ്രൂപ്പുകളുടെ ആരോപണം.

മിധിലാജിന്റെ പോസ്റ്റ് വൈറലായപ്പോൾ തന്നെ മിത്രാ ഡിജിറ്റൽ സൊല്യൂഷനും പണികിട്ടി. വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. ഇതോടെയാണ് പോസ്റ്റിലെ ആരോപണം ഗൗരവമായെടുത്തതും ജീവനക്കാരനെ പിരിച്ചു വിട്ടതും. കമ്പനി നൽകിയ ഫോൺ തിരിച്ചു വാങ്ങിയെന്നും അറിയിച്ചു. മിധിലാജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ കമ്പനിക്ക് ഒരു പങ്കുമില്ലെന്നും വിശദീകരിച്ചു. സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ പരിഗണിച്ചാണ് ഡിസ്മിസ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷമാണ് ഫെയ്‌സ് ബുക്ക് പേജ് കമ്പനി പിൻവലിച്ചത്. മിധിലാജിന്റെ പേജിലും ആക്രമണം നടക്കുന്നുണ്ട്. ചിലർ പിന്തുണയ്ക്കാനും എത്തുന്നു. എന്നാൽ കമ്പനിയുടെ ഉടമയാണ് മിധിലാജ് എന്നതാണ് വസ്തുത.

അതായത് വലിയ തട്ടിപ്പാണ് മിത്രാ ഡിജിറ്റൽ സൊല്യൂഷൻ നടത്തിയത്. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഉടമയെ തൊഴിലാളിയാക്കി. ഇത് കൈയോടെ പിടിച്ചതോടെയാണ് പേജ് പോലും തൽക്കാലത്തേക്ക് പൂട്ടിയത്. കടുത്ത സിപിഎം അനുഭാവിയാണ് മിധിലാജ്. സിപിഎമ്മിന് വേണ്ടി പ്രചരണങ്ങളും നടത്തുന്നു. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ മാനസ പുത്രനാണ് ഇയാളെന്നും പരിവാറുകാർ പറയുന്നു. പിണറായി വിജയൻ പോലും സുഷമയെ കുറിച്ച് നല്ലതു മാത്രമാണ് പറയുന്നത്. അപ്പോഴാണ് സഖാവിന്റെ കളിയാക്കൽ. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഏവരും അംഗീകരിച്ച വ്യക്തിത്വമാണ് സുഷമ. ഇതുകൊണ്ട് തന്നെ പരിവാറുകാർക്ക് അപ്പുറത്തേക്കുള്ളവരും മിധിലാജിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. അങ്ങനെ മിധിലാജും സ്ഥാപനവും വെട്ടിലാകുകയാണ്.

വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഡിജിറ്റൽ പ്രചരണം നടത്തിയത് മിധിലാജാണെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഈ വാർത്തിയിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്-വാർ റൂ'മൊന്നുമില്ലെങ്കിലും ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി. സുനീറിനും എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും വേണ്ടി ഡിജിറ്റൽ മാധ്യമസംഘങ്ങൾ സക്രിയമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നടത്തുന്ന മിധിലാജിനാണ് സുനീറിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ചുമതല. രാഹുൽ ഗാന്ധിയുടെ ലേസർ ആക്രമണ ആരോപണത്തെ അവർ നേരിട്ടത് ഒരു ടിക് ടോക്കിലൂടെയാണ്. രണ്ടുകുട്ടികൾ ലേസർ തോക്കുമായി കളിക്കുന്നു. അവരിലൊരാൾ തോക്കിൽനിന്നുള്ള പ്രകാശമേറ്റ് വീഴുന്നു. ഉടനെ ചോദ്യം, 'നീ എന്താ രാഹുൽ ഗാന്ധിയാണോ?'-ഇതാണ് ആ വാർത്തയിൽ നിന്നുള്ള ഭാഗം.

ഇത് ചർച്ചയായതോടെ പ്രസ്തുത കമ്പനി മിധിലാജിന്റേതാണെന്ന സൂചനകളെത്തി. ഇതിന് പിന്നാലെയാണ് ചെറുപുഴയിലെ പഴയ വാർത്തയും ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ കമ്പനി മിധിലാജിന്റേതാണെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഫെയ്സ് ബുക്ക് പേജ് പിൻവലിച്ചതെന്നും വാദമെത്തുന്നു.ഏതായാലും കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ടുവെന്ന് പ്രചരിപ്പിച്ച് വിവാദത്തിൽ തടിയൂരാനാണ് ശ്രമിച്ചത്. ഇതിനിടെയാണ് മാതൃഭൂമിയിലെ പഴയ വാർത്ത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ കമ്പനിക്കെതിരേയും സോഷ്യൽ മീഡിയയിൽ കടന്നാക്രമണം നടക്കുകയായിരുന്നു.

മിത്രാ ഡിജിറ്റൽ സൊല്യൂഷന്റെ പേജിലുള്ള ഫോണും മിധിലാജാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനി മിധിലാജിന്റേതാണെന്ന വാദത്തിന് കരുത്ത് പകരുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കമ്പനിയുടെ തന്ത്രമാണ് ഇതെന്നും വാദമുണ്ട്. ചെറുപുഴക്കാരനായ മിധിലാജ് മുൻ എസ് എഫ് ഐ നേതാവാണ്. ഇതിനൊപ്പമാണ് ചെറുപുഴയിലെ ഒരു പേജിൽ വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വിവരം സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. വീണ്ടും സ്ഥാപനത്തിനെതിരെ സൈബർ ആക്രമണം തുടർന്നു.

ഇതോടെയാണ് സ്ഥാപനത്തിന്റെ പേജ് പൂട്ടിയത്. എന്നാൽ മിധിലാജിന്റെ പേജ് ആക്ടീവാണ്. പിണറായിയേയും ഷൈലജ ടീച്ചറേയും ഉയർത്തിക്കാട്ടുന്ന പോസ്റ്റുകളാണ് ഈ പേജ് നിറയെ. വിവാദത്തെ തുടർന്ന് സുഷമയെ കളിയാക്കുന്ന പോസ്റ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP