Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ സൗമ്യ മുഖം; സോഷ്യൽ മീഡിയയുടെ കരുത്തിൽ പ്രവാസികളുടെ കണ്ണീരൊപ്പിയ നേതാവ്; രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് മാറി നിന്നത് അനാരോഗ്യത്തിന്റെ പേരിൽ; അന്തരിച്ചത് ബിജെപിക്ക് ജനകീയ മുഖം നൽകിയ നേതാവ്

മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ സൗമ്യ മുഖം; സോഷ്യൽ മീഡിയയുടെ കരുത്തിൽ പ്രവാസികളുടെ കണ്ണീരൊപ്പിയ നേതാവ്; രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് മാറി നിന്നത് അനാരോഗ്യത്തിന്റെ പേരിൽ; അന്തരിച്ചത് ബിജെപിക്ക് ജനകീയ മുഖം നൽകിയ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. 7.30 ഓടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഡൽഹി മുൻ മുഖ്യമന്ത്രി ആയിരുന്നു. 2014-ൽ മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം മത്സരിച്ചിരുന്നില്ല. നേരത്തെ വാജ്പേയി സർക്കാരിലും മന്ത്രി ആയിരുന്നിട്ടുണ്ട്. 2009-14 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയുടെ പാർലമെന്ററി ബോർഡ് അംഗമാണ്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയപ്രവേശം. ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു . കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പിന്നാലെ എല്ലാ പ്രമുഖരും എത്തി. ബിജെപി നേതൃത്വം ഞെട്ടലോടെയാണ് സുഷമ്മയുടെ മരണ വിവരം ഉൾക്കൊണ്ടത്. നേരത്തെ കിഡ്‌നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അവർ വിധേയയായിരുന്നു. മോദി മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴായിരുന്നു അത്. അന്ന് രാജ്യമാകെ അവർക്ക് വേണ്ടി പ്രാർത്ഥനയിലായി. എന്നാൽ ആരും പ്രതീക്ഷിക്കാത്ത സമയത്ത് അവർ വിടവാങ്ങി.

ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.

ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരമ്മയെപ്പോലെ രാവും പകലുമില്ലാതെ ഇടപെട്ടിരുന്ന ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമാ സ്വരാജ്. അധികാരം തലയ്ക്ക് മത്ത് പിടിപ്പിക്കുന്നതല്ല, കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ആണെന്ന് തെളിയിച്ചുകൊടുത്ത ഭരണാധികാരിയും. അധികാരം ഭ്രമിപ്പിക്കുന്നതല്ല എന്ന് തെളിയിച്ചുകൊണ്ട് മോദിയുടെ രണ്ടാം മന്ത്രിസഭയിൽ നിന്നും അവർ മാറി നിന്നു. മോദിയുടേയും വാജ്‌പേയിയുടേയും മന്ത്രിസഭകളിൽ അംഗമായിരുന്നു അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP