Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കശ്മീർ വിഷയത്തിൽ പ്രതിപക്ഷ രോഷം ഇരമ്പിയപ്പോൾ പ്രമേയം വലിച്ചുകീറി ഹൈബി ഈഡനും ടി എൻ പ്രതാപനും; ചേമ്പറിലേക്ക് കോൺഗ്രസ് എംപിമാരെ വിളിച്ചു വരുത്തി ശാസിച്ച് സ്പീക്കർ ഓം ബിർള; പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടി അല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കറുടെ താക്കീത്

കശ്മീർ വിഷയത്തിൽ പ്രതിപക്ഷ രോഷം ഇരമ്പിയപ്പോൾ പ്രമേയം വലിച്ചുകീറി ഹൈബി ഈഡനും ടി എൻ പ്രതാപനും; ചേമ്പറിലേക്ക് കോൺഗ്രസ് എംപിമാരെ വിളിച്ചു വരുത്തി ശാസിച്ച് സ്പീക്കർ ഓം ബിർള; പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടി അല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കറുടെ താക്കീത്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കാശ്മീർ വിഷയത്തിൽ ഇന്നലെ ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഈ പ്രതിഷേധത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും കടുത്ത രീതിയിൽ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീർ പ്രമേയം വലിച്ചുകീറിയാണ് കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും പ്രതികരിച്ചത്. ഈ സംഭവത്തിൽ ലോക്സഭാ സ്പീക്കർ എംപിമാരെ ശാസിച്ചു കൊണ്ട് രംഗത്തുവന്നു.

കശ്മീർ വിഭജന ബിൽ പരിഗണിക്കണമെന്ന പ്രമേയം സഭയിൽ കീറിയെറിഞ്ഞതിനാണ് സ്പീക്കർ ഓം ബിർള ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി. കഴിഞ്ഞ ദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് സ്പീക്കർ ഓം ബിർള ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.

കശ്മീർ വിഭജന ബിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിർക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എൻ. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.

അതേസമയം ഇരുവർക്കുമൊപ്പം രമ്യ ഹരിദാസും പ്രമേയം വലിച്ചു കീറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കാൻ രാവിലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടി എംപിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP