Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലയൺ ചീറിയടുത്തപ്പോൾ മറുപടിയില്ലാതെ ഇംഗ്ലീഷ് പട പതറിയതോടെ വിക്കറ്റുകൾ ഇല കൊഴിയുംപോലെ; ഒന്നാം ആഷസ് ടെസ്റ്റിൽ ഓസീസിന് തകർപ്പൻ ജയം; എജ്ബാസ്റ്റണിൽ കുറിച്ച വിജയം 18 വർഷത്തിന് ശേഷം; ഇംഗ്ലണ്ടിനെ 'ചാര'മാക്കിയതിനൊപ്പം ലോക ടെസ്റ്റിൽ 24 പോയിന്റും

ലയൺ ചീറിയടുത്തപ്പോൾ മറുപടിയില്ലാതെ ഇംഗ്ലീഷ് പട പതറിയതോടെ വിക്കറ്റുകൾ ഇല കൊഴിയുംപോലെ; ഒന്നാം ആഷസ് ടെസ്റ്റിൽ ഓസീസിന് തകർപ്പൻ ജയം; എജ്ബാസ്റ്റണിൽ കുറിച്ച വിജയം 18 വർഷത്തിന് ശേഷം; ഇംഗ്ലണ്ടിനെ 'ചാര'മാക്കിയതിനൊപ്പം ലോക ടെസ്റ്റിൽ 24 പോയിന്റും

മറുനാടൻ ഡെസ്‌ക്‌

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെ കീറിമുറിച്ച് നേഥൻ ലയൺ നിറഞ്ഞാടിയതോടെ ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റ് വീഴ്‌ത്തി ലയണാണ് 398 റൺസ് വിജയലക്ഷ്യം കുറിച്ച ഇംഗ്ലീഷ് പടയുടെ കോട്ട പൊളിച്ചത്. ഒപ്പം, നാലുവിക്കറ്റുമായി പാറ്റ് കമ്മിൻസും. 251 റൺസിനാണ് ഓസീസ് ജയം കുറിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പും പിമ്പുമായി 12 റൺസിനിടെ, നാലുവിക്കറ്റാണ് അവസാന ദിവസം, ഇംഗ്ലണ്ടിന് നഷ്ടമായത്. ഏഴിന് 97 റൺസ് എന്ന നിലയിലേക്ക് അവർ പതിച്ചു. രണ്ടാം ഇന്നിങ്‌സിൽ 146 റൺസിന് എല്ലാവരും പുറത്തായതോടെ വിധിയെഴുതുകയും ചെയ്തു.ടെസ്റ്റിൽ 350 വിക്കറ്റെന്ന നേട്ടവും ലയൺ ഒന്നാം ആഷസ് ടെസ്റ്റിൽ സ്വന്തമാക്കി.

ജയത്തോടെ ലോക ടെസ്റ്റിൽ ചാംപ്യൻഷിപ്പിൽ ഓസ്‌ട്രേലിയയ്ക്ക് 24 പോയന്റ് ലഭിച്ചു. പതിനെട്ട് വർഷത്തിന് ശേഷമാണ് എജ്ബാസ്റ്റനിൽ ഓസ്‌ട്രേലിയ ജയിക്കുന്നത്. 37 റൺസെടുത്ത ക്രിസ് വോക്‌സാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ജയ്‌സൻ റോയ്, ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർ 28 റൺസ് വീതം നേടി. ഇംഗ്ലിഷ് നിരയിലെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാനാകാതെ പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ 284 റൺസാണ് സ്വന്തമാക്കിയത്. മറുപടിയിൽ ഓപ്പണർ റോറി ബേൺസിന്റെ സെഞ്ചുറി (133) മികവിൽ ഇംഗ്ലണ്ട് 374 റൺസെടുത്തു. ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഓസീസ് താരം സ്റ്റീവ് സ്മിത്ത് സെഞ്ചുറി (144, 142) നേടി. രണ്ടാം ഇന്നിങ്‌സിൽ മാത്യു വെയ്ഡ് കൂടി സെഞ്ചുറി (110) നേടിയതോടെ ഓസീസ് ഏഴിന് 487 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

സ്‌കോർ: ഓസ്ട്രേലിയ 284 & 487/7 ഡിക്ലയേർഡ് , ഇംഗ്ലണ്ട് 374 & 146

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP