Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിൽ ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ മോഡൽ രാജ്യതന്ത്രം; ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള തീരുമാനം ഇസ്രയേൽ ജറുസലേം തലസ്ഥാനമാക്കിയ മാതൃകയിൽ ചടുല നീക്കത്തോടെ; അതിനിർണായക തീരുമാനത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഉറ്റസുഹൃത്ത് ഇസ്രയേലും അമേരിക്കയും; ലോക രാഷ്ട്രങ്ങൾ ആകാംക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; തുടക്കത്തിലുള്ള കാശ്മീരിലെ പ്രതിഷേധങ്ങൾ പതിയെ കെട്ടടങ്ങുമെന്ന ആത്മവിശ്വാസത്തിൽ മോദിയും ഷായും

കാശ്മീരിൽ ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ മോഡൽ രാജ്യതന്ത്രം; ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള തീരുമാനം ഇസ്രയേൽ ജറുസലേം തലസ്ഥാനമാക്കിയ മാതൃകയിൽ ചടുല നീക്കത്തോടെ; അതിനിർണായക തീരുമാനത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഉറ്റസുഹൃത്ത് ഇസ്രയേലും അമേരിക്കയും; ലോക രാഷ്ട്രങ്ങൾ ആകാംക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; തുടക്കത്തിലുള്ള കാശ്മീരിലെ പ്രതിഷേധങ്ങൾ പതിയെ കെട്ടടങ്ങുമെന്ന ആത്മവിശ്വാസത്തിൽ മോദിയും ഷായും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭീകരവാദത്തെ നേരിടാൻ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേൽ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഭീകരരെ തുടച്ചുനീക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ കൂടുതലായി ഒറ്റപ്പെടുമ്പോൾ ലോകരാഷ്ട്രങ്ങളിൽനിന്ന് ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണയുടെ തെളിവായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകൾ. ഈ സൗഹൃദ കരുത്തിലാണ് കാശ്മീരിനെ നരേന്ദ്ര മോദി രണ്ടായി വിഭജിക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ ആരും ചിന്തിക്കാത്ത സർജിക്കൽ സ്ട്രൈക്ക്. കാശ്മീരിലെ ഭീകര നേതൃത്വത്തെ അടിച്ചൊതുക്കിയെന്ന് കഴിഞ്ഞ ദിവസം സൈന്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേൽ മോഡൽ കാശ്മീരിലും നടപ്പാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.

ഇന്ത്യയ്ക്കു പ്രതിരോധിക്കാൻ എന്താണോ വേണ്ടത്, അതു നിയന്ത്രണമില്ലാതെ നൽകും. അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കു ഭീകരവാദത്തെ പ്രതിരോധിക്കാൻ എല്ലാവിധ സഹായവും നൽകാനൊരുക്കമാണ്. ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണു ഭീകരവാദം- ഇതാണ് ഇസ്രയേലിന്റെ നിലപാട്. ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കു തങ്ങളുടെ അറിവ്, സാങ്കേതികത തുടങ്ങിയവ പങ്കുവയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു. ഇസ്രയേലിലെ തെരഞ്ഞെടുപ്പിൽ മോദിയുടെ പോസ്റ്ററുകളും വോട്ട് അഭ്യർത്ഥനയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെരുവുകളിൽ നിറച്ചിരുന്നു. ഈ സൗഹൃദമാണ് ഇന്ത്യയുടെ കരുത്ത്. ഇസ്രയേൽ അടുത്ത് നിൽക്കുമ്പോൾ അമേരിക്കയും ഇന്ത്യയെ മാത്രമേ പിന്തുണയ്ക്കൂ. കടുത്ത നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റെ ട്രംപിനേയും ശ്രദ്ധേയനാകുന്നത്. ഇത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ രീതി. അതുകൊണ്ട് തന്നെ രണ്ട് വമ്പൻ രാജ്യങ്ങൾ ഒപ്പമുണ്ടെന്നുറപ്പിച്ചാണ് മോദിയും അമിത് ഷായും ചേർന്ന് ഈ സുപ്രധാന തീരുമാനം എടുത്തത്.

മധ്യപൂർവ ദേശത്തെ യഹൂദ രാഷ്ടമായ ഇസ്രയേലും അതിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളുമാണ് ആ മേഖലയിലെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുക്കൾ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്കങ്ങൾ യഹൂദർക്കുമാത്രമായി ഇസ്രയേൽ എന്ന രാജ്യം രൂപവത്കരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾ അരങ്ങേറി. 1948 മെയ്‌ 14-ന് ഇസ്രയേൽ എന്ന ആധുനിക യഹൂദരാഷ്ട്രം ഉടലെടുത്തതിനെത്തുടർന്ന് അത് ഒരുവശത്തും പ്രാന്തവർത്തികളായ അറബിരാഷ്ട്രങ്ങൾ മറുവശത്തുമായി നടത്തിയിട്ടുള്ള യുദ്ധങ്ങളാണ് അറബി-ഇസ്രയേൽ യുദ്ധങ്ങൾ. ഇസ്ലാമിക സംസ്‌ക്കാരവും പാശ്ചാത്യ സംസ്‌ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങളുടെ കാതൽ എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ സംസ്‌ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാൾ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാർത്ഥ കാരണമെന്ന് ഇസ്രയേലും പറയുന്നു. ഇത് തന്നെയാണ് കാശ്മീരിലെ അടിസ്ഥാന പ്രശ്നമായി മോദിയും കൂട്ടരും നിർവ്വചിക്കുന്നത്. ഫലസ്തീനെ ഇസ്രയേൽ വരുതിക്ക് നിർത്തുന്നതു പോലെ കാശ്മീരിനെ അടക്കി ഭരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. അമേരിക്കയും ഇസ്രയേലും പിന്തുണച്ചാൽ ഇത് സാധ്യമാകും.

മധ്യകാല അറബ് ഭൂഗോളശാസ്ത്രജ്ഞൻ അൽ-മുഖദ്ദസ്സി 'തേളുകൾ നിറഞ്ഞ സ്വർണപ്പാത്രം' എന്നാണ് യെരുശലേം നഗരത്തെ വിശേഷിപ്പിച്ചത്. 1967ൽ ഇസ്രയേലി പട്ടാളം കിഴക്കൻ യെരുശലേം കയ്യേറി മുഴുവൻ നഗരവും തങ്ങളുടെതെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല. ആദ്യ ലോക മഹായുദ്ധത്തിനു ശേഷം ഫലസ്തീനും ഇസ്രയേലിനും കൂടി യെരുശലേം ഭാഗിച്ചു നൽകപ്പെട്ടിരുന്നു. 1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ - ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം.

1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. പിന്നീട് വീണ്ടും പ്രഖ്യാപനമെത്തി. അപ്പോൾ പിന്തുണയുമായി അമേരിക്കയുമെത്തി. ഇതോടെ ഫലത്തിൽ യെരുശലേം ഇസ്രയേലിന്റേതായി. ഇതിലേക്ക് കാര്യങ്ങളെത്തിയതിന് സമാനമായ നീക്കമാണ് മോദിയും അമിത് ഷായും കാശ്മീരിൽ നടത്തുക. പ്രതിഷേധത്തെ അടിച്ചമർത്തി കാശ്മീരിൽ കരുത്തു കാട്ടാനാണ് മോദിയും ആഗ്രഹിക്കുന്നത്. അതായത് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ മോഡൽ കാശ്മീരിൽ നടപ്പാക്കുകയാണ് മോദിയും അമിത് ഷായും. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു മറുപടി നൽകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ ആവർത്തിച്ചു യുഎസ് രംഗത്തെത്തിയിരുന്നു ഭീകരാക്രമണത്തിന്റെ വേരറുക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ എതിർത്തതുമില്ല.

ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് വിദേശ ഭീകര സംഘടനയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതും തന്ത്രപരമായ നീക്കങ്ങളോടെയാണ്. യുഎസ് ഇതിനകം തന്നെ ഐആർജിസിയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപ്പാക്കിയ ഉപരോധത്തിന്റെ സമ്മർദ്ദം ഇറാന്റെ സാമ്പത്തികരംഗത്തെ വലയ്ക്കുന്നതിനിടെയാണ് രാജ്യത്തെ ഒരു സൈനിക വിഭാഗത്തെ ഒന്നാകെ ഭീകരസംഘടനയായി മുദ്രകുത്തി ട്രംപ് ഭരണകൂടം മുന്നോട്ടു പോകുന്നത്. ഇറാനുമായുണ്ടാക്കിയ ആണവ കരാറിൽ നിന്ന് പിന്നാക്കം പോയി ഒരു വർഷത്തിനിടെയാണ് ട്രംപിന്റെ നീക്കങ്ങൾ. ഈ മാത്രകയിലാണ് ഇന്ത്യയിലും യുഎപിഎ നിയമം കൊണ്ടു വന്നത്. ഭീകരരെ നേരിടാൻ അമേരിക്കൻ മാതൃക നടപ്പാക്കുന്ന മോദി കാശ്മീരിൽ ഇസ്രയേൽ വഴിയേ നീങ്ങുകയാണ്. അമേരിക്കയുടെ ഇറാൻ നീക്കത്തെ ഇസ്രയേലും പിന്തുണച്ചിരുന്നു. ഇന്ത്യ- പാക്ക് രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അതിർത്തിയിലെ ടെക് സുരക്ഷ സേന ശക്തമാക്കിയിരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സ്ഥലങ്ങളിൽ ലേസർ വേലികൾ സ്ഥാപിക്കും. നേരത്തെ തന്നെ 40 സ്ഥലങ്ങളിൽ ലേസർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രദേശങ്ങളിൽ ഇതുകൊണ്ടുവരും.

രണ്ടു വർഷം മുൻപാണ് അതിർത്തി സേന ലേസർ വേലികൾ സ്ഥാപിക്കാൻ തുടങ്ങിയത്. എന്നാൽ നിലിവിൽ ലേസർ ഘടിപ്പിച്ച വേലികൾ എവിടെയാണെന്ന് ഭീകരർക്കും പാക്ക് നുഴഞ്ഞുകയറ്റക്കാർക്കും അറിയാം. ഇതു പരിഹരിക്കാൻ അതിർത്തി പൂർണമായും ലേസർ വേലികൾ ഉപയോഗിച്ച് അടയ്ക്കണമെന്നാണ് ബിഎസ്എഫിന്റെ നിർദ്ദേശം. ഇന്ത്യ-പാക്ക് അതിർത്തി സുരക്ഷ ശക്തമാക്കാൻ അത്യാധുനിക സംവിധാനങ്ങൾക്കെ സാധിക്കൂ. അതിർത്തിയിലെ ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് ഭീകരർ എത്തുന്നത്. ഇത്തരം കടന്നാക്രമണങ്ങളെ നേരിടാൻ ലേസർ ആയുധങ്ങൾക്ക് മാത്രമെ സാധിക്കൂ.

നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിക്കാനും ആക്രമിക്കാനും ലേസർ ആയുധങ്ങൾക്ക് സാധിക്കും. അമേരിക്കൻ സേന ലേസർ ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി രാജ്യങ്ങൾ ലേസർ ആയുധങ്ങൾ വികസിപ്പിക്കാൻ നീക്കം നടത്തുന്നുണ്ട്. ലേസർ ആയുധങ്ങൾ വരുന്നതോടെ അതിർത്തിയിലെ ശത്രുക്കളുടെ എല്ലാ നീക്കങ്ങളും പെട്ടെന്ന് കണ്ടെത്തി തകർക്കാനാകും. ഭീകരർ ബങ്കറുകളിൽ ഒളിച്ചിരുന്നാൽ പോലും ലേസർ ആയുധങ്ങൾക്ക് കണ്ടെത്താനാകും. ഇത്തരം സാങ്കേതിക വിദ്യകളിലേക്ക് ഇന്ത്യ പോകുന്നതും അമേരിക്കയേയും ഇസ്രയേലിനേയും കൂടെ നിർത്താനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP