Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോകകപ്പ് സെമി തോറ്റ ക്ഷീണം വിൻഡീസിനോട് തീർത്ത് ഇന്ത്യൻ ബൗളർമാർ; ഫ്‌ളോറിഡയിൽ കരീബിയൻ `വെടിപ്പുര` നനഞ്ഞ പടക്കമായി; ടി20 ലോക ചാമ്പ്യന്മാരെ ഇന്ത്യ എറിഞ്ഞൊതുക്കിയതെ വെറും 95 റൺസിന്; മാനം കാത്തത് കൈറൺ പോളാർഡിന്റെ ഇന്നിങ്‌സ് മാത്രം; നവ്ദീപ് സെയ്‌നിക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 96 റൺസ് വിജയലക്ഷ്യം

ലോകകപ്പ് സെമി തോറ്റ ക്ഷീണം വിൻഡീസിനോട് തീർത്ത് ഇന്ത്യൻ ബൗളർമാർ; ഫ്‌ളോറിഡയിൽ കരീബിയൻ `വെടിപ്പുര` നനഞ്ഞ പടക്കമായി; ടി20 ലോക ചാമ്പ്യന്മാരെ ഇന്ത്യ എറിഞ്ഞൊതുക്കിയതെ വെറും 95 റൺസിന്; മാനം കാത്തത് കൈറൺ പോളാർഡിന്റെ ഇന്നിങ്‌സ് മാത്രം; നവ്ദീപ് സെയ്‌നിക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 96 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്‌ക്

ഫ്‌ളോറിഡ: ലോകകപ്പ് സെമിഫൈനൽ തോൽവിയുടെ മുഴുവൻ ക്ഷീണവും കലിപ്പും വിൻഡീസിന് മുകളിൽ തീർത്ത് ഇന്ത്യ. വിൻഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വെറും 96 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ വിൻഡീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.49 റൺസെടുത്ത് കൈറൺ പോളാർഡ് 20 റൺസെടുത്ത നിക്കോളസ് പൂരൻ എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.

തകർച്ചയോടെയായിരുന്നു വിൻഡീസിന്റെ തുടക്കം. മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ വാഷിങ്ടൺ സുന്ദറിന് വിക്കറ്റ് സമ്മാനിച്ച് ജോൺ കാംപെൽ 0(2) മടങ്ങി. രണ്ടാം ഓവറിന്റെ അവസാന പന്തിൽ സഹ ഓപ്പണറായ എവിൻ ലെവിസ് 0(6) ഭുവനേശ്വർ കുമാറിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. മൂന്നാമനായി ക്രീസിലെത്തിയ നിക്കോളസ് പൂരൻ 20(16) ഒരു ഫോറും രണ്ട് സിക്‌സും അടിച്ച് അക്രമത്തിന്റെ സൂചനകൾ നൽകിയെങ്കിലും ഇന്ത്യക്കായി ആദ്യ മത്സരം കളിക്കുന്ന നവ്ദീപ് സെയ്‌നിയുടെ പന്തിൽ ഋഷഭ് പന്ത് പിടിച്ച് പുറത്തായി.

നാലാമനായി ക്രീസിലെത്തിയ കൈറൺ പോളാർഡ് 49(49) ആണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. പൂരൻ പുറത്തായപ്പോൾ അഞ്ചാമനായി ക്രീസിലെത്തിയത് ഷിംറൺ ഹെറ്റ്മയർ. എന്നാൽ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡ്. റോവ്മൻ പവൽ 4(5) ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വെയ്റ്റ് 9(24) സുനിൽ നരൈൻ 2(4) കീമോ പോൾ 3(11), ഷെൽഡൺ കോഡ്രൽ 0*(1), ഒഷെയ്ൻ തോമസ് 0*(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ.എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ.ഇന്ത്യക്ക് വേണ്ടി നവ്ദീപ് സെയിനി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷ്ങ്ടൺ സുന്ദർ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP