Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമർനാഥ് തീർത്ഥാടനപാതയിൽ നിന്ന് കണ്ടെടുത്തത് അമേരിക്കൻ സേന ഉപയോഗിക്കുന്ന എം 24 സനൈപ്പറും പാക് കുഴിബോംബും; റൈഫിൾ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ കൊള്ളയടിച്ചിരിക്കാൻ സാധ്യത; ആക്രമണത്തിന് കോപ്പുകൂട്ടി പാക്-അധീന കശ്മീരിൽ ജെയ്ഷ് മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരൻ ഇഹ്രാഹിം അസറിന്റെ ക്യാമ്പിങ്; പരിശീലനം കിട്ടിയ 15 ഭീകരരുടെ സാന്നിധ്യം; അമർനാഥ് യാത്ര വെട്ടിച്ചുരുക്കാൻ ഇന്റലിജൻസ് കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ

അമർനാഥ് തീർത്ഥാടനപാതയിൽ നിന്ന് കണ്ടെടുത്തത് അമേരിക്കൻ സേന ഉപയോഗിക്കുന്ന എം 24 സനൈപ്പറും പാക് കുഴിബോംബും; റൈഫിൾ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ കൊള്ളയടിച്ചിരിക്കാൻ സാധ്യത; ആക്രമണത്തിന് കോപ്പുകൂട്ടി പാക്-അധീന കശ്മീരിൽ ജെയ്ഷ് മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരൻ ഇഹ്രാഹിം അസറിന്റെ ക്യാമ്പിങ്; പരിശീലനം കിട്ടിയ 15 ഭീകരരുടെ സാന്നിധ്യം; അമർനാഥ് യാത്ര വെട്ടിച്ചുരുക്കാൻ ഇന്റലിജൻസ് കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അമർനാഥ് യാത്ര വെട്ടിച്ചുരുക്കിയത് തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നത് നേര് തന്നെ. എന്നാൽ, അത്തരമൊരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത് എന്തെന്ന് പലരും ആലോചിച്ചില്ല. അമർനാഥ് തീർത്ഥാടകർക്ക നേരേ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വ്യക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് സർക്കാർ ഉറച്ച തീരുമാനം എടുത്തത്. വരുംവരായ്കകളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളതുകൊണ്ടുതന്നെ. അമർനാഥ് യാത്രാ മാർഗ്ഗത്തിൽ, ചന്ദൻവാരിയും ബൽതാലും വരെ കർശനമായ പരിശോധനകൾ നടത്തിയതിന് പുറമേ, നടവഴികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. സാധനങ്ങളേന്തി വന്ന കുതിരകളെ അടക്കം, നിശിതമായി പരിശോധിച്ചു. അട്ടിമറികൾ തടയാൻ കേന്ദ്ര സായുധസേനാ വിഭാഗം സർവജാഗ്രതയും പുലർത്തി.

അമർനാഥ് യാത്രാപാതയുടെ സമാന്തരവഴികളിലും കരസേനയുടെ യൂണിറ്റുകൾ തിരച്ചിൽ നടത്തി. യാത്രാപാതയുടെ വടക്കൻ -തെക്കൻ മേഖലകൾ രാഷ്ട്രീയ റൈഫിൾസ് വിക്ടർ ഫോഴ്‌സിന്റെ 3 സെക്ടർ ആർആറും, 1 സെക്ടർ ആർടിയും പരിശോധന നടത്തി. തിരച്ചിലിനിടെ, ഒരു എം24 റൈഫിളും പാക് ആയുധനിർമ്മാണശാലയുടെ രേഖകളുള്ള കുഴിബോംബും വടക്കൻ മേഖലയിൽ കണ്ടെത്തി. തെക്കൻ മേഖലയിൽ, ശേഷ്‌നാഗിന് 1.2 കിലോമീറ്റർ വടക്ക് കിഴക്ക് വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവും പിടികൂടി.

അമേരിക്കൻ സേന ഉപയോഗിക്കുന്ന സ്‌നൈപ്പർ ആയുധമാണ് എം24 റൈഫിൾ. ഈ റൈഫിൾ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ കൊള്ളയടിച്ചതാവാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇതിനൊപ്പം ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരൻ ഇബ്രാഹിം അസർ പാക്-അധീന കശ്മീരിൽ വീണ്ടും എത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. പരിശീലനം കിട്ടിയ 15 ജെയ്ഷ് ഭീകരവാദികളുടെ സാന്നിധ്യവും. മർകസ്, സനാൻ ബിൻ സൽമ, തർണബ് ഫാം പെഷവാർ, ഖൈബർ പക്തൂൺക്വ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് ഇവർ എത്തിയത്.

സൈനികർ നടത്തിയ തെരച്ചലിനിടെ അമർനാഥ് തീർത്ഥാടന പാതയ്ക്കു സമീപം തീവ്രവാദികൾ ക്യാംപ് ചെയ്തിരുന്ന ഇടം കണ്ടെത്തി. ഇവിടെ നിന്ന് ടെലിസ്‌കോപ് സംവിധാനമുള്ള എം24 അമേരിക്കൽ സ്നൈപ്പർ റൈഫിൾ സൈന്യം പിടിച്ചെടുത്തിരുന്നു. ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമാൻഡർ ലഫ്. ജനറൽ കെജെഎസ് ധില്ലൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ അതിർത്തി കടന്ന് അമർനാഥ് തീർത്ഥയാത്രയ്ക്കിടെ ആക്രമണം നടത്താൻ പാക് സൈന്യത്തിന്റെ ഒത്താശയോടെ ഭീകരർ ശ്രമിക്കുന്നെന്നു ധില്ലൻ വ്യക്തമാക്കി. കശ്മീരിൽ അശാന്തി പടർത്താൻ പാക്കിസ്ഥാൻ നിരന്തരം ശ്രമിക്കുകയാണെന്നും നിരവധി സ്ഫോടക വസ്തുക്കളാണ് അടുത്തിടെ കശ്മീരിൽ നിന്നു കണ്ടെടുത്തതെന്നും പറഞ്ഞ ധില്ലൻ ഒരാളേയും കശ്മീരിലെ ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

അമർനാഥ് യാത്രയെ അട്ടിമറിക്കാൻ പാക്കിസ്ഥാൻ ഒത്താശയോടെ ഭീകകർ ശ്രമിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 4വരെ അമർനാഥ് തീർത്ഥയാത്ര നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ അമർനാഥിൽ വിന്യസിച്ചിരുന്ന ഒരു വിഭാഗം സൈന്യത്തെ കശ്മീരിലെ സുരക്ഷാ ചുമതലക്കായി പിൻവലിച്ചിരുന്നു. ഏകദേശം 40,000 സൈനികരെയാണ് അമർനാഥ് തീർത്ഥയാത്രക്ക് സുരക്ഷയൊരുക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.

അമർനാഥ് തീർത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാൻ സർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെ ശ്രീനഗർ വിമാനത്താവളമുൾപ്പെടെ പ്രധാന യാത്രാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.. ടിക്കറ്റ് എടുക്കാതെയാണ് പലരും വിമാനത്താവളത്തിലെത്തിയത്. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിവരം അറിഞ്ഞതു മുതൽ ഇവിടെ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഭീതി പരന്നതായി യാത്രക്കാർ പറഞ്ഞു. അമർനാഥിലേക്ക് ഹെലികോപ്റ്റർ ടിക്കറ്റെടുത്തവരും യാത്ര മതിയാക്കി തിരിച്ചു പോയി. ഈ സാഹചര്യത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നീ വിമാനക്കമ്പനികൾ ജമ്മു കശ്മീരിലേക്കും തിരിച്ചും ഉള്ള ഫ്ളൈറ്റുകളുടെ കാൻസലേഷൻ ചാർജും റീഷെഡ്യൂൾ ചാർജും താൽക്കാലികമായി വേണ്ടെന്ന് വെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP