Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികളിൽ ആർത്രൈറ്റീസ് രോഗം വ്യാപകമാകുന്നു; ചികിത്സാസൗകര്യം ലഭ്യമാകാത്തത് രോഗം കൂടുതൽ വഷളാക്കുന്നതായി റിപ്പോർട്ട്; ജൂവനൈൽ ആർത്രൈറ്റീസിൽ കൂടുതൽ ഗവേഷണങ്ങളുമായി ഓസ്‌ട്രേലിയ

കുട്ടികളിൽ ആർത്രൈറ്റീസ് രോഗം വ്യാപകമാകുന്നു; ചികിത്സാസൗകര്യം ലഭ്യമാകാത്തത് രോഗം കൂടുതൽ വഷളാക്കുന്നതായി റിപ്പോർട്ട്; ജൂവനൈൽ ആർത്രൈറ്റീസിൽ കൂടുതൽ ഗവേഷണങ്ങളുമായി ഓസ്‌ട്രേലിയ

മെൽബൺ: ഒരുകാലത്ത് ആർത്രൈറ്റീസ് എന്നത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന രോഗമായിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളിലും ആർത്രൈറ്റീസ് രോഗം വ്യാപമാകുന്ന രീതിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആർത്രൈറ്റിസിന്റെ പിടിയിൽ പെട്ട് വേദനയിൽ കഴിയുന്നത്. മറ്റു രോഗങ്ങളെപ്പോലെ ഈ രോഗം ചികിത്സിക്കാൻ വേണ്ടത്ര സ്‌പെഷ്യലിസ്റ്റുകൾ ഇല്ലാത്തത് ആർത്രൈറ്റീസ് രോഗചികിത്സാ രംഗത്ത് വെല്ലുവിളി ഉയർത്തുകയാണ്.

കുട്ടികളിൽ കണ്ടുവരുന്ന ഡയബറ്റീസ് പോലെ തന്നെ വ്യാപാകമായിരിക്കുകയാണ് ജൂവനൈൽ ആർത്രൈറ്റീസും. ചൈൽഡ്ഹുഡ് ഡയബറ്റീസിന് ഇപ്പോൾ ചികിത്സ ലഭ്യമായിരിക്കേ ജൂവനൈൽ ആർത്രൈറ്റീസ് ചികിത്സിക്കാൻ സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം രോഗം കൂടുതൽ ഗൗരവമാക്കുകയാണ്. മതിയായ ചികിത്സ ലഭ്യമല്ലാതിരിക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കാനും ഇടയാകുന്നതായി ഡോക്ടർമാർ വിലയിരുത്തുന്നു.

മിക്ക സംസ്ഥാനങ്ങൾക്കും ജൂവനൈൽ ആർത്രൈറ്റീസ് ചികിത്സിക്കാൻ ഒന്നോ രണ്ടോ സ്‌പെഷ്യലിസ്റ്റുകളേ ലഭ്യമായിട്ടുള്ളൂ. ടാസ്മാനിയയിലും നോർത്തേൺ ടെറിട്ടറിയിലും ഒരൊറ്റ സ്‌പെഷ്യലിസ്റ്റുകൾ പോലുമില്ലെന്നത് ഇവിടെ ജൂവനൈൽ ആർത്രൈറ്റീസ് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ആർത്രൈറ്റീസ് ആഴ്ച ആചരിക്കുന്ന വേളയിൽ പ്രശ്‌നത്തിന്റെ തീവ്രത പുറത്തുകൊണ്ടുവരാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്.

ആറായിരത്തോളം കുട്ടികൾ ഓസ്‌ട്രേലിയയിൽ ആർത്രൈറ്റീസിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളിലെ ആർത്രൈറ്റീസ് മുതിർന്നവരിലുള്ളതിനെക്കാൾ ഭയാനകമാണെന്നും വേദനയാൽ പുളയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാതെ മാതാപിതാക്കൾ വിഷമിക്കുന്നുണ്ടെന്നും പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് പ്രഫസർ ദേവീന്ദർ സിങ് ഗ്രേവാൾ വ്യക്തമാക്കി. സന്ധികളെ ബാധിക്കുന്ന ഈ രോഗം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും പറയപ്പെടുന്നു.

കുട്ടികളിലെ ആർത്രൈറ്റീസ് പെട്ടെന്ന് ആരും കണ്ടുപിടിക്കില്ലെന്നും അതുകൊണ്ടു തന്നെ ഏറെ നാൾ കുഞ്ഞുങ്ങൾ വേദന തിന്നു കഴിയുമ്പോഴാണ് രോഗം കണ്ടെത്തുന്നതെന്നും പ്രഫ. ദേവീന്ദർ സിങ് വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമായി നിലവിൽ ഏഴു പീഡിയാട്രിക് റൂമറ്റോളജിസ്റ്റുകളെ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതേസമയം നിലവിലുള്ള പ്രശ്‌നം വേണ്ടരീതിയിൽ കൈകാര്യം ചെയ്യണമെങ്കിൽ കുറഞ്ഞത് 28 ഫുൾ ടൈം പീഡിയാട്രിക് റൂമറ്റോളജിസ്റ്റുകൾ വേണ്ടിവരുമെന്നും പ്രഫ. ദേവീന്ദർ ചൂണ്ടിക്കാട്ടുന്നു.
പീഡിയാട്രിക് റൂമറ്റോളജിസ്റ്റുകളെ പരിശീലിപ്പിക്കാനുള്ള സംവിധാനവും ഓസ്‌ട്രേലിയയിലില്ലെന്നും പ്രഫ. ദേവീന്ദർ വെളിപ്പെടുത്തുന്നു. നിലവിൽ പൂർണമായും സുഖപ്പെടുത്താൻ സാധിക്കാത്ത ജൂവനൈൽ ആർത്രൈറ്റിസിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണ്. ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്തി പ്രശ്‌നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP