Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംപിമാരുടെ എണ്ണത്തിൽ നാമമാത്രമായി തീർന്ന കോൺഗ്രസിന് തുടർച്ചയായി തിരിച്ചടികൾ; സർക്കാരിന് വേണ്ടതെല്ലാം ഞൊടിയിടയിൽ ബില്ലായി വരുമ്പോൾ പ്രതിപക്ഷ വോട്ടുകൾ പോലും ഉറപ്പിക്കാൻ ആവുന്നില്ല; കേവല ഭൂരിപക്ഷത്തോടെ മാത്രം ബില്ലുകൾ പാസാകുമ്പോൾ 50 വോട്ട് പോലും തികയ്ക്കാനാവാതെ കോൺഗ്രസ്; ഏറ്റവും ഒടുവിൽ ജാലിയൻവാലാബാഗ് ട്രസ്റ്റി സ്ഥാനത്ത് നിന്നും കോൺഗ്രസ് അധ്യക്ഷനെ ഒഴിവാക്കുന്നതും അതിവേഗത്തിൽ

എംപിമാരുടെ എണ്ണത്തിൽ നാമമാത്രമായി തീർന്ന കോൺഗ്രസിന് തുടർച്ചയായി തിരിച്ചടികൾ; സർക്കാരിന് വേണ്ടതെല്ലാം ഞൊടിയിടയിൽ ബില്ലായി വരുമ്പോൾ പ്രതിപക്ഷ വോട്ടുകൾ പോലും ഉറപ്പിക്കാൻ ആവുന്നില്ല; കേവല ഭൂരിപക്ഷത്തോടെ മാത്രം ബില്ലുകൾ പാസാകുമ്പോൾ 50 വോട്ട് പോലും തികയ്ക്കാനാവാതെ കോൺഗ്രസ്; ഏറ്റവും ഒടുവിൽ ജാലിയൻവാലാബാഗ് ട്രസ്റ്റി സ്ഥാനത്ത് നിന്നും കോൺഗ്രസ് അധ്യക്ഷനെ ഒഴിവാക്കുന്നതും അതിവേഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാലിയൻവാലാ ബാഗ് ദേശീയ സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനത്തുനിന്ന് കോൺഗ്രസ് അധ്യക്ഷനെ മാറ്റുന്നതിനുള്ള ബിൽ പ്രതിഷേധങ്ങൾക്കിടെ ലോക്സഭ പാസാക്കുമ്പോൾ വ്യക്തമാകുന്നത് പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മ. കോൺഗ്രസിന് പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ കഴിയുന്നില്ല. 214 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 30 പേർ മാത്രമാണ് എതിർത്ത് വോട്ടുചെയ്തതത്. കോൺഗ്രസ്, ആർ.എസ്‌പി, എൻ.സി.പി, ടി.എം.സി, ഡി.എം.കെ എന്നീ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. രാജ്യസഭകൂടി ബിൽ പാസാക്കേണ്ടതുണ്ട്.

ചരിത്രം തിരുത്തിയെഴുതാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചരിത്ര പ്രാധാന്യമുള്ള സ്ഥലം രാഷ്ട്രീയ സ്മാരകമാക്കാനല്ല, ദേശീയ സ്മാരകമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജാലിയൻ വാലാബാഗ് നാഷണൽ മെമോറിയൽ ഭേദഗതി ബിൽ അവതരിപ്പിച്ച സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഈ ബിൽ രാജ്യസഭയിലും അനായാസം പാസാകുമെന്നാണ് സൂചനകൾ. മുത്തലാഖും യുഎപിഎ ബില്ലുമെല്ലാം രാജ്യസഭയിൽ പാസായിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസിനെതിരായ ഈ ബില്ലും രാജ്യസങ കടക്കും.

ഒരു സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയല്ല, ദേശസാത്കരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ സ്മാരകത്തിന്റെ വികസനത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ദേശീയ സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിക്കും സ്വന്തമാക്കി വെക്കാനാവില്ലെന്നും സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ വിശദീകരിക്കുന്നു. കോൺഗ്രസിന് പാർലമെന്റിൽ ഉള്ള വോട്ടു പോലും ഇതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ല. ഇതാണ് ഏറ്റവും പരിതാപകരം. പ്രതിപക്ഷ നേതൃത്വത്തിലെ വലിയ പാർട്ടിയെ ലക്ഷ്യമിട്ടുള്ള ബില്ലാണ് കേന്ദ്രം കൊണ്ടു വന്നത്.

എംപിമാരുടെ എണ്ണത്തിൽ നാമമാത്രമായി തീർന്ന കോൺഗ്രസിന് തുടർച്ചയായി തിരിച്ചടികളാണ് ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടാകുന്നത്. സർക്കാരിന് വേണ്ടതെല്ലാം ഞൊടിയിടയിൽ ബില്ലായി വരുമ്പോൾ പ്രതിപക്ഷ വോട്ടുകൾ പോലും ഉറപ്പിക്കാൻ കോൺഗ്രസിന് ആവുന്നില്ല. കേവല ഭൂരിപക്ഷത്തോടെ മാത്രം ബില്ലുകൾ പാസാകുമ്പോൾ 50 വോട്ട് പോലും തികയ്ക്കാനാവാതെ കോൺഗ്രസ് വിഷമിക്കുകയാണ്. ഇത് തന്നെയാണ് ജാലിയൻ വാലാബാഗ് ട്രസ്റ്റി സ്ഥാനത്ത് നിന്നും കോൺഗ്രസ് അധ്യക്ഷനെ ഒഴിവാക്കുന്ന ബില്ലിലും പ്രതിഫലിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷനെ ജാലിയൻവാലാബാഗ് നാഷണൽ മെമോറിയൽ ട്രസ്റ്റി സ്ഥാനത്തുനിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ട്രസ്റ്റി സ്ഥാനത്തുണ്ടാകും. പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തിൽ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് ട്രസ്റ്റിയാവും. കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഒരു ട്രസ്റ്റിയെ അയോഗ്യനാക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ടാവും.

1951 ലെ ജാലിയൻവാലാ ബാഗ് നാഷണൽ മെമോറിയൽ ആക്ടാണ് ഭേദഗതി ചെയ്തത്. പ്രധാനമന്ത്രിയാണ് നിലവിൽ ട്രസ്റ്റ് ചെയർമാൻ. കോൺഗ്രസ് അധ്യക്ഷൻ, കേന്ദ്ര സാംസ്‌കാരിക മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പഞ്ചാബ് മുഖ്യമന്ത്രിയും ഗവർണറും തുടങ്ങിയവർ അംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP