Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ നിന്നും റയിൽവെ സ്റ്റേഷനിലേക്കെത്താൻ വാഹനവും സഹായിയും; സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഭക്ഷണം നൽകാനും 'റയിൽ ഹോസ്റ്റസ്'; ഷോപ്പിംഗിനുൾപ്പെടെയുള്ള സൗകര്യങ്ങളുമായി റയിൽവെ മാറുന്നത് അടിമുടി

വീട്ടിൽ നിന്നും റയിൽവെ സ്റ്റേഷനിലേക്കെത്താൻ വാഹനവും സഹായിയും; സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഭക്ഷണം നൽകാനും 'റയിൽ ഹോസ്റ്റസ്'; ഷോപ്പിംഗിനുൾപ്പെടെയുള്ള സൗകര്യങ്ങളുമായി റയിൽവെ മാറുന്നത് അടിമുടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രെയിൻ യാത്രകളിൽ യാത്രക്കാർക്ക് സഹായത്തിനായി ഇനിമുതൽ റയിൽവെ ജീവനക്കാരും. വിമാനത്തിലെ എയർ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും കോച്ചിനകത്ത് ജീവനക്കാരെ ഉൾപ്പെടുത്താനാണ് റയിൽവെ പദ്ധതിയിടുന്നത്. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഉൾപ്പെടെ ഇവർ സഹായിക്കും. ടിക്കറ്റ് ബുക്ക് ചെയ്താൽ വീട്ടിൽ വാഹനമെത്തി റയിൽവെ സ്റ്റേഷനിലെത്തിച്ച് ട്രെയിൻ ഇറങ്ങുന്നിടത്തു നിന്നും സ്വീകരിച്ച് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന തരത്തിലാണ് പുതിയ സംവിധാനങ്ങൾ.

സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയിൽവേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണിത്. സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്‌നൗ ന്യൂഡൽഹി തേജസ് എക്സ്‌പ്രസ് ഐആർസിടിസിക്കു കൈമാറാനൊരുങ്ങുകയാണ്. 25 റൂട്ടുകളിലായി 100 ട്രെയിൻ ഇത്തരത്തിൽ ഓടിക്കാനാണു പദ്ധതി. ഇത്തരം ട്രെയിനുകൾക്ക് പ്രത്യേക കോച്ചുകൾ നിർമ്മിക്കും.

സൗകര്യങ്ങൾ ഇങ്ങനെ

  • വീട്ടിൽനിന്നു റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ വാഹനവും അറ്റൻഡറും. കോച്ചിന്റെ വാതിൽ വരെ അറ്റൻഡർ അനുഗമിക്കും.
  • വിമാനത്തിൽ എയർ ഹോസ്റ്റസ് എന്ന പോലെ സ്വീകരിക്കാൻ മറ്റൊരു ജീവനക്കാരൻ. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും സഹായിക്കും.
  • സൗജന്യ ലഘുഭക്ഷണവും വെള്ളവും ട്രോളിയിൽ സീറ്റിനടുത്തെത്തും. ട്രെയിൻ ഏറെ വൈകിയാൽ ഒരു നേരത്തെ ഭക്ഷണം സൗജന്യം.
  • ബ്രാൻഡഡ് ഇലക്ട്രോണിക് ഉൽപന്നങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങാൻ ട്രെയിനിനകത്തു ഷോപ്പിങ് സൗകര്യം.
  • സെമി സ്ലീപ്പർ ലക്ഷ്വറി സീറ്റുകൾ. വിമാനത്തിലേതു പോലെ വൃത്തിയുള്ള ബയോ ശുചിമുറികൾ.
  • പാർട്ടി, മീറ്റിങ് എന്നിവ നടത്താൻ മുറികൾ.
  • ലക്ഷ്യത്തിലെത്തുമ്പോൾ സ്വീകരിക്കാനും എത്തേണ്ടിടത്ത് എത്തിക്കാനും ആളുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP