Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുപ്പിവെള്ളം മാത്രമേ കുടിക്കൂ എന്ന് വാശി പിടിക്കരുത്! പല പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിലും അളവിൽ കവിഞ്ഞ ലെഡും കോപ്പറും സിൽവറും; വരുത്തി വയ്ക്കുന്നത് മാരകരോഗങ്ങളും; മാക്‌ഡോവൽസ് നമ്പർ വൺ കുപ്പിവെള്ളം കോട്ടയത്ത് നിരോധിച്ചു; സിൽവറിന്റെ സാന്നിധ്യം അനുവദിച്ചതിലും കൂടുതൽ; മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം

കുപ്പിവെള്ളം മാത്രമേ കുടിക്കൂ എന്ന് വാശി പിടിക്കരുത്! പല പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിലും അളവിൽ കവിഞ്ഞ ലെഡും കോപ്പറും സിൽവറും; വരുത്തി വയ്ക്കുന്നത് മാരകരോഗങ്ങളും; മാക്‌ഡോവൽസ് നമ്പർ വൺ കുപ്പിവെള്ളം കോട്ടയത്ത്  നിരോധിച്ചു; സിൽവറിന്റെ സാന്നിധ്യം അനുവദിച്ചതിലും കൂടുതൽ; മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാറിയ കാലത്ത് പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസം കുപ്പി വെള്ളത്തെയാണ്. വെള്ളം ചൂടാക്കി കൊടുത്താലും പലർക്കും താൽപര്യം കുപ്പി വെള്ളമാണ്. എന്നാൽ കുപ്പി വെള്ളത്തിന്റെ വിശ്വാസ്യത എത്രത്തോളമുണ്ട്. പേരുകേട്ട ബ്രാൻഡായ മാക് ഡൊവൽസ് നമ്പർ വൺ പാക്കേജ്ഡ് കുപ്പിവെള്ളം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പി വെള്ളത്തിൽ സിൽവറിന്റെ അംശം അധികം കണ്ടെത്തിയതിനെ തുടർന്നാണ് കുപ്പിവെള്ള വിൽപ്പന തടഞ്ഞത്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു.

അറിയിപ്പ് ഇങ്ങനെ:

'അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell's No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. '

കമ്പനികൾ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളിൽ നിന്നാണെന്നും അശാസ്ത്രീയമായി ഇവർ വെള്ളം പാക്കേജ് ചെയ്ത് നൽകുകയാണെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വിൽക്കുന്നവരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങൾ മാർക്കറ്റിൽ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്റെ വിൽപ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിൽ മാക്‌ഡൊവൽസ് നമ്പർ വൺ കുടിവെള്ളം കഴിഞ്ഞ മാസാവസാനം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിരുന്നു. തൃശൂരിൽ ഉത്പാദിപ്പിക്കുന്ന മക്ഡൊവൽസ് നം.1 എന്ന ബ്രാൻഡ് കുപ്പിവെള്ളമാണ് ജില്ലയിൽ നിരോധിച്ചത്. നേരത്തെ തലയോലപ്പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന അക്വാഗ്രീൻ എന്ന കുപ്പി വെള്ളം നിരോധിച്ചിരുന്നു. അനുവദനീയമായതിൽ കൂടുതൽ അളവിൽ സിൽവർ വെള്ളത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് വെള്ളം നിരോധിച്ചത്. അക്വാഗ്രീനിൽ അനുവദനീയമായതിൽ കൂടുതൽ ഇരുമ്പിന്റെ അംശം കൂടിയതിനെ തുടർന്നാണ് ഇത് നിരോധിച്ചത്.

തൃശൂർ കൊടകര മട്ടത്തൂർക്കുന്ന് എസ് ആൻഡ് എസ് ഫുഡ് ഇൻഡസ്ട്രീസാണ് നിരോധിച്ച മക്ഡൊവൽസ് നമ്പർ വൺ എന്ന കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നത്. നിലവിൽ മാർക്കറ്റിലുള്ള കുപ്പിവെള്ളം പിൻവലിക്കാൻ പതിനഞ്ച് ദിവസം സമയം അനുവദിച്ചിട്ടുമുണ്ട്.
ലെഡിന്റെയും കോപ്പറിന്റെയും അംശം കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് അക്വാ ഗ്രീൻ കുപ്പിവെള്ളം വിൽക്കുന്നത് നിരോധിച്ചത്. ഈ വെള്ളം സ്ഥിരമായി ഉപയോഗിച്ചാൽ ആമാശയത്തിൽ കാൻസർ അടക്കമുള്ള രോഗങ്ങൾക്കു വരെ കാരണമാകാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

കുപ്പിവെള്ളത്തിൽ ലെഡും കോപ്പറും കലരുന്നത് വെള്ളത്തിന്റെ സ്രോതസിലെ മാലിന്യത്തിൽ നിന്നുമാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. പല കുപ്പിവെള്ളക്കമ്പനികളും വെള്ളത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് പലപ്പോഴും സ്രോതസുകൾ മാറ്റാറുണ്ട്. ഇത്തരത്തിൽ സ്രോതസ് മാറ്റുമ്പോൾ ഈ വെള്ളം പരിശോധയ്ക്ക് വിധേയമാക്കണമെന്നാണ് ചട്ടം. എന്നാൽ, പലപ്പോഴും ഇത് യാഥാർത്ഥ്യമാകാറില്ല. ഇതാണ് വെള്ളത്തിൽ മാലിന്യത്തിന്റെ അളവ് വർധിക്കുന്നതിന് കാരണമാകുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP