Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ അംബാസിഡറോടൊപ്പം ഒരു സായാഹ്നം ചിലവഴിക്കാനായ സന്തോഷത്തോടെ വാട്ടർഫോർഡിലെ പ്രവാസി സമൂഹം; സംഘടനകളുടെ ആദരവേറ്റുവാങ്ങിയ സന്തോഷത്തിൽ സന്ദീപ് കുമാറും

ഇന്ത്യൻ അംബാസിഡറോടൊപ്പം ഒരു സായാഹ്നം ചിലവഴിക്കാനായ സന്തോഷത്തോടെ വാട്ടർഫോർഡിലെ പ്രവാസി സമൂഹം; സംഘടനകളുടെ ആദരവേറ്റുവാങ്ങിയ സന്തോഷത്തിൽ സന്ദീപ് കുമാറും

ഷാജി പി ജോൺ പന്തളം

അയർലൻഡ്: വാട്ടർഫോർഡിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ അംബാസിഡർ തന്റെ രാജ്യത്തിലെ പൗരന്മാരുടെ സുഖവിവരങ്ങളന്വേഷിച്ച് വാട്ടർഫോർഡിൽ എത്തി. ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ഡബ്ലിനിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ തിനുശേഷം ആദ്യമായി ആണ് വാട്ടർഫോർഡിൽ എത്തുന്നത്. വാട്ടർഫോർഡിലെ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളായ പ്രവാസി മലയാളി വാട്ടർഫോർഡ്, വാട്ടർഫോർഡ് മലയാളി അസോസിയേഷൻ, തമിൾ സംഘം , തമിൾ ഫ്രണ്ട്‌സ് വാട്ടർഫോർഡ്, മറ്റു ഇതര സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിത്വങ്ങൾ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

തികച്ചും ഔദ്യോഗിക പരിവേഷങ്ങൾ ഒന്നുമില്ലാതെ തങ്ങളിൽ ഒരുവനായി സന്ദീപ് കുമാർ ഈ പ്രവാസ ലോകത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ എംബസിയുടെ സേവനങ്ങളെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും വളരെ ശ്രദ്ധാപൂർവ്വം അദ്ദേഹം കേട്ടു, സേവനങ്ങൾ ലഭ്യമാക്കുന്നതിനു ഉള്ള കാലതാമസം തീർച്ചയായും പരിശോധിക്കും എന്ന് ഉറപ്പുനൽകി.

ഡബ്ലിനിൽ മാത്രം കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരുന്ന ഇന്റർനാഷണൽ യോഗ ഡേ പോലുള്ള ആഘോഷങ്ങൾ വരുംവർഷങ്ങളിൽ വാട്ടർഫോർഡിലും നടത്തുവാനായി ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. അയർലന്റും ഇന്ത്യയു മായുള്ള വ്യാവസായിക സംരംഭങ്ങൾക്ക് പ്രൊപ്പോസലുമായി വരികയാണെങ്കിൽ അതിനുള്ള എല്ലാ സഹായവും ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നു അദ്ദേഹം വാഗ്ദാനം നൽകി. വാട്ടർഫോർഡിൽ ഉള്ള എല്ലാ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളും ഒരുമിച്ച് ഒത്തൊരുമയോടെ കൂടി വരുന്നതിനുള്ള വേദികൾ നമ്മൾ കണ്ടെത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബുധനാഴ്ച വാട്ടർഫോർഡ് ന്യൂടൗൺ പാരിഷ് ഹാളിൽ വൈകുന്നേരം 7 മണിക്ക് തുടങ്ങിയ യോഗം ഏകദേശം 9 മണിയോടുകൂടി പര്യവസാനിച്ചു. വാട്ടർഫോർഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു ബോബി ഐപ്പ് സ്വാഗതവും, അനൂപ് ജോൺ നന്ദിയും രേഖപ്പെടുത്തി. പ്രവാസി മലയാളി വാട്ടർഫോർഡിനെ പ്രതിനിധീകരിച്ച് ഷാജി ജേക്കബ് ആശംസയും, പ്രസാദ് പ്രോസ്താതിയോസ് ബൊക്കെയുംനൽകി ആദരിച്ചു. വാട്ടർഫോർഡ് തമിൾ ഫ്രണ്ട്‌സ് പ്രതിനിധിയും. ആശംസ അറിയിച്ചു. കൂടാതെ തമിൾ സംഘത്തിനു വേണ്ടി സെന്തിൽ കുമാർ രാമസ്വാമി ആശംസ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP