Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൊമാറ്റോയുടെ ഹിന്ദുവല്ലാത്ത ഡെലിവെറി ബോയി കൊണ്ടുവന്ന ഭക്ഷണ ഓഡർ റദ്ദാക്കിയ മധ്യപ്രദേശ് സ്വദേശിക്ക് പണികിട്ടി; അടുത്ത ആറുമാസം സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷ പ്രചാരണത്തിന് മുതിർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ മറുപടി കിടിലനെന്ന് സോഷ്യൽ മീഡിയ

സൊമാറ്റോയുടെ ഹിന്ദുവല്ലാത്ത ഡെലിവെറി ബോയി കൊണ്ടുവന്ന ഭക്ഷണ ഓഡർ റദ്ദാക്കിയ മധ്യപ്രദേശ് സ്വദേശിക്ക് പണികിട്ടി; അടുത്ത ആറുമാസം സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷ പ്രചാരണത്തിന് മുതിർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ മറുപടി കിടിലനെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ജബൽപൂർ: സൊമാറ്റോ വഴി ഹിന്ദുവല്ലാത്ത ഡെലിവറി ബോയി കൊണ്ടുവരുന്ന ഭക്ഷണ ഓർഡർ റദ്ദാക്കിയ മധ്യപ്രദേശ് സ്വദേശിക്ക് പൊലീസിന്റെ മുന്നറിയിപ്പ്. വർഗീയ വിദ്വേഷം പരത്തുന്നതോ, ഭിന്നിപ്പിക്കുന്നതോ, ഭരണഘടനയ്ക്ക് വിരുദ്ധമോ ആയ എന്തെങ്കിലും അടുത്ത ആറ് മാസത്തിനുള്ളിൽ സോഷ്യൽ മീഡിയ വഴി പങ്കുവച്ചാൽ, അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അമിത് ശുക്ലയ്ക്കാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. ജബൽപൂർ എസ്‌പി അമിത് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അമത് ശുക്ലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു.

'ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാൻ അവർ തയ്യാറായില്ല, ക്യാൻസൽ ചെയ്താൽ പണം തിരികെ നൽകില്ലെന്നും അവർ പറഞ്ഞു. എന്നാൽ ആ ഓർഡർ സ്വീകരിക്കാൻ നിങ്ങൾക്കെന്നെ നിർബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓർഡർ ക്യാൻസൽ ചെയ്താൽ മതി,' എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്

ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിന് ഭക്ഷണത്തിന് മതമില്ലെന്ന മറുപടിയാണ് സൊമാറ്റോ നൽകിയത്. സൊമാറ്റോയെ പിന്തുണച്ച് ഊബർ ഈറ്റ്‌സും രംഗത്ത് എത്തിയിരുന്നു. സൊമാറ്റോയുടെ നിലപാടിന് സോഷ്യൽമീഡിയയിലും വമ്പിച്ച പിന്തുണയാണ് കിട്ടിയത്. അതേസമയം, സെമൊറ്റാ ഡെലിവറി ബോയി സംഭവം തന്നെ വേദനിപ്പിച്ചുവെന്ന് പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP