Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉദ്യോഗസ്ഥരുടെ ധിക്കാരം പാവങ്ങളുടെ നെഞ്ചത്ത് മാത്രം; മീറ്റർ ഇടാതെ ഓട്ടം പോയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് മൂവായിരം രൂപയെന്നും മരിച്ചാൽ ഉത്തരവാദികൾ അപമാനിച്ച ഉദ്യോഗസ്ഥരെന്നും ഓട്ടോ ഡ്രൈവർ; ഒരു മാസം നീണ്ട ബോധവത്ക്കരണത്തിനും സമവായ ചർച്ചകൾക്കും ശേഷം നടത്തിയ പരിശോധനയിലും പിടികൂടിയത് 94 ഓട്ടോറിക്ഷകൾ; 93 പേരും പിഴയടച്ചപ്പോൾ വീഡിയോ പിടിച്ച് ഇല്യാസ്

ഉദ്യോഗസ്ഥരുടെ ധിക്കാരം പാവങ്ങളുടെ നെഞ്ചത്ത് മാത്രം; മീറ്റർ ഇടാതെ ഓട്ടം പോയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് മൂവായിരം രൂപയെന്നും മരിച്ചാൽ ഉത്തരവാദികൾ അപമാനിച്ച ഉദ്യോഗസ്ഥരെന്നും ഓട്ടോ ഡ്രൈവർ; ഒരു മാസം നീണ്ട ബോധവത്ക്കരണത്തിനും സമവായ ചർച്ചകൾക്കും ശേഷം നടത്തിയ പരിശോധനയിലും പിടികൂടിയത് 94 ഓട്ടോറിക്ഷകൾ; 93 പേരും പിഴയടച്ചപ്പോൾ വീഡിയോ പിടിച്ച് ഇല്യാസ്

മറുനാടൻ മലയാളി ബ്യൂറോ

മോട്ടോർ വാഹന വകുപ്പിന്റെ വാഹനപരിശോധനയിൽ മീറ്റർ ഇല്ലാതെ പിടിയിലായതോടെ പിഴയടക്കാൻ തയ്യാറാകാതെ ഓട്ടോ ഡ്രൈവറുടെ വീഡിയോ പിടുത്തവും ആത്മഹത്യാ ഭീഷണിയും. ഓട്ടോ ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പാലക്കാട് ജില്ലയിലെ ഒലവങ്കോട് റയിൽവെ സ്‌റ്റേഷനിലെ ഓട്ടോ ഡ്രൈവർ ഇല്യാസാണ് മീറ്റർ പ്രവർത്തിപ്പിച്ചില്ല എന്ന കാരണത്താൽ മൂവായിരം രൂപ ഫൈൻ നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികാരികൾ ആവശ്യപ്പെട്ടതായും ശാരീരികമായി കയ്യേറ്റം ചെയ്തതായും വീഡിയോയിൽ പറയുന്നത്. തന്റെ മരണത്തിന് ഉത്തരവാദി രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഇയാൾ പറയുന്നു. അതേസമയം, കഴിഞ്ഞ ഒരുമാസമായി യൂണിയനുകളുമായി ചർച്ചകൾ നടത്തുകയും പത്രമാധ്യമങ്ങളിലൂടെയും അറിയിപ്പ് നൽകുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ പരിശോധന ശക്തമാക്കിയതെന്ന് ആർടിഒ ശിവകുമാർ മറുനാടനോട് പറഞ്ഞു.

 

കൽമണ്ഡപത്തിലേക്ക് പോകാനെത്തിയ യാത്രക്കാരൻ പ്രീപെയ്ഡ് ബുക്ക് ചെയ്യാൻ സമയമില്ലാത്തതിനാൽ സാധാരണ നൽകുന്ന ചാർജ്ജ് നൽകാം എന്ന് പറഞ്ഞ് ഓട്ടം വിളിക്കുകയായിരുന്നു. എന്നാൽ വഴിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന ആർടിഓയുടെ നേതൃത്വത്തിലുള്ള സംഘം ഇല്യാസിന്റെ ഓട്ടോ തടയുകയായിരുന്നു. മീറ്റർ ഇടാഞ്ഞതിനാൽ മൂവായിരം രൂപ പിഴ അടയ്ക്കണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നും ഇല്യാസ് പറയുന്നു. ആർടിഒ ശിവകുമാർ, മറ്റൊരു ഉദ്യാഗസ്ഥൻ എന്നിവരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും ശാരീരികമായി കയ്യേറ്റം ചെയ്തതെന്നും ഇയാൾ പറയുന്നു.

അതേസമയം, ഇന്ന് വാഹന പരിശോധന ഉണ്ടാകും എന്ന് നേരത്തേ അറിയിച്ചതനുസരിച്ചാണ് ആർടിഒയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പരിശോധന നടത്തിയത് എന്ന് മോട്ടോർവാഹന വകുപ്പ് ജോയിന്റ് ആർടിഒ മറുനാടനോട് പറഞ്ഞു. മുൻകൂട്ടി തന്നെ അറിയിപ്പ് നൽകുകയും ബോധവൽക്കണ ക്ലാസുകൾ നൽകുകയും ചെയ്തിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കഴിഞ്ഞ ഒരുമാസമായി യൂണിയനുകളുമായി ചർച്ചകൾ നടത്തുകയും പത്രമാധ്യമങ്ങളിലൂടെയും അറിയിപ്പ് നൽകുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ പരിശോധന ശക്തമാക്കിയതെന്ന് ആർടിഒ ശിവകുമാർ മറുനാടനോട് പറഞ്ഞു. 94 ഓട്ടോകളാണ് ഇന്ന് പിടികൂടിയത്. ഇതിൽ 93 പേരും പിഴയടച്ചെന്നും അദ്ദേഹം അറിയിച്ചു. വ്യാപകമായ പരാതിയാണ് പൊതുജനങ്ങളിൽ നിന്നും അമിതമായ ഓട്ടോ ചാർജ്ജ് ഈടാക്കുന്നതായി. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP