Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ വടിവാൾ കെട്ടിവച്ച് കൊലയാളിസംഘമെത്തിയത് പ്രൊഫഷണൽ കില്ലർമാരുടെ സ്റ്റൈലിൽ; ആക്രമണവേളയിൽ ഒരേസമയം പാഞ്ഞടുത്തത് ഏഴുബൈക്കുകൾ; ബൈക്കുകളിൽ ഇരുന്നുതന്നെ വെട്ടിയത് പ്രത്യേക പരിശീലനം കിട്ടിയവർ; കില്ലർ സംഘത്തിന് തുണയായത് എസ്ഡിപിഐ നേതാവ് കാരി ഷാജി; യൂത്ത് കോൺ്ഗ്രസ് നേതാവ് നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ പൂർവവൈരാഗ്യമെന്ന് പൊലീസ്

ബൈക്കിൽ വടിവാൾ കെട്ടിവച്ച് കൊലയാളിസംഘമെത്തിയത് പ്രൊഫഷണൽ കില്ലർമാരുടെ സ്റ്റൈലിൽ; ആക്രമണവേളയിൽ ഒരേസമയം പാഞ്ഞടുത്തത് ഏഴുബൈക്കുകൾ; ബൈക്കുകളിൽ ഇരുന്നുതന്നെ വെട്ടിയത് പ്രത്യേക പരിശീലനം കിട്ടിയവർ; കില്ലർ സംഘത്തിന് തുണയായത് എസ്ഡിപിഐ നേതാവ് കാരി ഷാജി; യൂത്ത് കോൺ്ഗ്രസ് നേതാവ് നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ പൂർവവൈരാഗ്യമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് വധവുമായി ബന്ധപ്പെട്ടു പൊലീസ് പുറത്തു വിടുന്ന കാര്യങ്ങൾ കേരളത്തെ തന്നെ ഞെട്ടിപ്പിക്കുന്നത്. കൊല ചെയ്യാൻ തീരുമാനിച്ച് ക്വട്ടേഷൻ നൽകിയാൽ ഒരു പ്രൊഫഷനൽ സംഘം എങ്ങിനെ ഒരാളെ കൊല ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറുകയാണ് ചാവക്കാട്ടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വധം. പുറത്ത് നിന്ന് എത്തിയ സംഘമാണ് നൗഷാദിന്റെ ജീവനെടുത്തത് എന്ന് പൊലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണ വേളയിൽ നൗഷാദിനെ ലക്ഷ്യമാക്കി ഒരേ സമയം പാഞ്ഞടുത്തത് ഏഴ് ബൈക്കുകൾ. ആക്രമണത്തിൽ ഉൾപ്പെട്ടത് പതിനാലു പേർ. ബൈക്കുകളുടെ പിൻസീറ്റുകളിൽ ഇരുന്ന ഏഴുപേർ കൈകളിൽ വാളും കോടാലിയും കെട്ടിവച്ചാണ് നൗഷാദിനു നേരെ നീങ്ങിയത്. 28 വെട്ടുകളാണ് ഇവർ ഏൽപ്പിച്ചത്. കാൽപാദം മുതൽ തല വരെ നൗഷാദിനു വെട്ടേറ്റിട്ടുണ്ട്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ശരീരഭാഗങ്ങൾ നോക്കി വെട്ടുന്നതിൽ പരിശീലനം ലഭിച്ചവരാണ് ബൈക്കുകളിൽ ഇരുന്നു ആക്രമണം നടത്തിയത്. ബൈക്ക് ഓടിച്ചവർ ഇവർക്ക് എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു.

നൗഷാദിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് വെട്ടേറ്റത്. പൂർവവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്ന സൂചനകളാണ് ഇപ്പോൾ പൊലീസ് പുറത്തുവിടുന്നത്. കൊല്ലപ്പെട്ട നൗഷാദിന്റെ പേരിൽ 22 ഓളം ക്രിമിനൽ കേസുകളുണ്ട്. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും നൗഷാദിന്റെ പേരുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ നിയോജക മണ്ഡലം എംഎ‍ൽഎ അബ്ദുൾ ഖാദറിനെ ഉന്തിയിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലും പ്രതിയായി. അന്ന് നൗഷാദിനെതിരെ നടപടി ആവശ്യപ്പെട്ടു ചാവക്കാട് പൊലീസ് സ്റ്റേഷനിലും, സിഐ ഓഫീസിലും എംഎ‍ൽഎ ഉപരോധം നടത്തിയിരുന്നു. പുന്ന സ്വദേശിയായ മണി ആശാരിയെ അടിച്ചു കൊന്ന കേസിലും ഇയാൾ പ്രതിയായിരുന്നു. രണ്ടു വർഷം മുമ്പ് എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയിൽ രാത്രി നടന്ന വെട്ടുകേസിൽ ഒന്നാം പ്രതിയായി. സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന കാലത്തും നൗഷാദ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ആദ്യം സിപിഎം പ്രവർത്തകനായിരുന്ന ഇയാൾ സിപിഎമ്മുമായി ഇടഞ്ഞു പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.

അതേസമയം എസ്ഡിപിഐ നേതാവ് കാരി ഷാജിയാണ് കില്ലർ സംഘത്തിനു തുണയായത് എന്നാണ് പൊലീസ് നിഗമനം. കാരി ഷാജി നിലവിൽ ഒളിവിലാണ്. കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഷാജിയാണ് സംഭവം നടന്ന ശേഷവും അതിന് മുമ്പും പ്രതികൾക്ക് വിവരങ്ങൾ കൈമാറിയതെന്നാണ് സൂചന. ഷാജി അടക്കമുള്ള പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഏഴ് വയസുള്ള മകനോടൊപ്പം പുന്ന സെന്ററിലെത്തിയ പുന്ന സ്വദേശി നസീബിന് നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നസീബിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുന്ന നൗഷാദിന്റെ സംഘമാണ് ആക്രമണം നടത്തിയതെന്ന് അന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കി നൗഷാദ് പോയെന്ന് നസീബ് അന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് നൗഷാദിന് നേരെ ആക്രമണമുണ്ടായതെന്നാണ് പൊലീസ് നിഗമനം.

പ്രൊഫഷണൽ കില്ലർ സംഘം നീങ്ങിയത് പ്രാദേശികമായ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. പ്രൊഫഷണൽ സംഘത്തിന് പ്രാദേശികമായി സഹായം ലഭിച്ചതായുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നൗഷാദിനെക്കുറിച്ചുള്ള പൂർണ വിവരം അറിഞ്ഞാണ് കൊലയാളികൾ കൊല നടപ്പിലാക്കിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസിന്റെ നീരിക്ഷണത്തിലാണ്. അതേസമയം അക്രമ സംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ഒപ്പം ഉയരുന്നുണ്ട്. കൊല നടന്ന പുന്ന പ്രദേശത്ത് കഴിഞ്ഞ എതാനും മാസങ്ങളായി രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷെ ഫലപ്രദമായ ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഈ കാര്യത്തിൽ വന്നിട്ടില്ല. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ട ഹനീഫയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനാണെന്ന് ആരോപണം വന്നിരുന്നു. ഇതിന്റെ പേരിൽ ഗോപപ്രതാപനെ വധിക്കാൻ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ വാർത്തയും പുറത്ത് വന്നിരുന്നു. അതിനു ശേഷമാണ് ഇന്നലെ നൗഷാദ് കൊല്ലപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP