Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം മകളെയും ഭാര്യയെയും കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് 90000 രൂപയ്ക്ക്; പ്രിയപ്പെട്ടവർക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തി കാറിൽ കൊലയാളിയുടെ അടുത്തെത്തിച്ചു; കടബാധ്യതയിൽ നിന്നും രക്ഷപെടാൻ സിമന്റ് വ്യാപാരി തിരഞ്ഞെടുത്തത് ആത്മഹത്യ

സ്വന്തം മകളെയും ഭാര്യയെയും കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് 90000 രൂപയ്ക്ക്; പ്രിയപ്പെട്ടവർക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തി കാറിൽ കൊലയാളിയുടെ അടുത്തെത്തിച്ചു; കടബാധ്യതയിൽ നിന്നും രക്ഷപെടാൻ സിമന്റ് വ്യാപാരി തിരഞ്ഞെടുത്തത് ആത്മഹത്യ

മറുനാടൻ ഡെസ്‌ക്‌

സാഗർ: കടക്കെണിയിലായിരുന്ന വ്യാപാരി മകളെയും ഭാര്യയെയും കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കി. തുടർന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗറിൽ സിമന്റ് വ്യാപാരി ബ്രജേഷ് ചൗരാസിയയാണ് സ്വന്തം ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ 90000 രൂപയ്ക്ക് ബീഹാറിൽ നിന്നുള്ള വാടകക്കൊലയാളിയുമായി കരാറുണ്ടാക്കിയത്. വിവിധ ബാങ്കുകളിൽ നിന്നായി ഇയാൾക്ക് 90 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. കടം വീട്ടാനുള്ള വഴികളെല്ലാം അടഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ഇയാൾ തീരുമാനിച്ചു.

ജൂലൈ 17 പുലർച്ചെ പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘമാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സാൻട്രോ കാർ കണ്ടെത്തിയത്. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു ചൗരാസിയയും പതിനാറുകാരിയായ മകൾ മഹിമയും. ഭാര്യ രാധ അബോധാവസ്ഥയിലായിരുന്നു. ഭർത്താവ് തനിക്കും മകൾക്കും എന്തോ കുടിക്കാൻ നൽകിയെന്നും തുടർന്ന് നടന്നതൊന്നും ഓർമ്മയില്ലെന്നും രാധ പൊലീസിനോട് പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണം രഞ്ചൻ റായ് എന്ന വാടകക്കൊലയാളിയിലേക്കാണ് എത്തിയത്. ഇയാളെ പശ്ചിമ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തു.

ഭാര്യയ്ക്കും മകൾക്കും മയക്കുമരുന്ന നൽകിയ ശേഷം ചൗരാസിയ ഇവരെ കാറിൽ വാടകക്കൊലിയാളിയുമായി പറഞ്ഞുറപ്പിച്ചിരുന്ന സ്ഥലത്തെത്തിച്ചു. പിന്നീട് രഞ്ചൻ തന്റെ ജോലി ചെയ്യുന്നതിനായി കാറിൽ നിന്നും അകലെ മാറി നിന്നു. പെൺകുട്ടിയെ വെടിവെച്ചു കൊന്ന രഞ്ചൻ രാധയെ കൊല്ലാനൊരുങ്ങിയപ്പോൾ ആരോ റോഡിലൂടെ വരുന്നത് കണ്ട് വധശ്രമത്തിൽ നിന്നും പിന്മാറി. വ്യാപാരിയുടെ അടുത്ത് തിരിച്ചെത്തിയ ഇയാൾ രണ്ടു പേരെയും താൻ കൊന്നുവെന്ന് കള്ളം പറഞ്ഞു.

ഇത് പരിശോധിച്ചിട്ടു വരാമെന്ന് പറഞ്ഞ വ്യാപാരി കാറിനടുത്തേക്ക് നടന്നു. ഏറെ നേരം കഴിഞ്ഞിട്ടും വ്യാപാരി തിരികെ വരാത്തതിനാൽ അന്വേഷിച്ചു ചെന്ന രഞ്ചൻ കണ്ടത് വെടിയേറ്റു കിടക്കുന്ന വ്യാപാരിയെയാണ്. സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു ചൗരാസിയ. ഇയാളുടെ കയ്യിലുണ്ടായിരുന്ന തോക്കും എടുത്ത് രഞ്ചൻ രക്ഷപെട്ടു.

വ്യാപാരിയുടെ ഫോൺ അധികരിച്ച് സൈബർസെൽ നടത്തിയ അന്വേഷണങ്ങളാണ് സംഭവത്തിൽ രഞ്ചന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നത്. വ്യാപാരിയുടെ തോക്ക് സംഘടിപ്പിച്ചതും താൻ തന്നെ ആയിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. പൊലീസ് കണ്ടെത്തുമ്പോൾ ഇയാളുടെ കൈവശം രഞ്ചന്റെ സിം കാർഡും 85000 രൂപയും ഉണ്ടായിരുന്നു. ഇതിനിടെ ചൗരാസിയ ഹിന്ദിയിലെഴുതിയ ആത്മഹത്യാക്കുറിപ്പും കുടുംബാഗംങ്ങൾ പുറത്തുവിട്ടു. തന്റെ കടബാധ്യതയെക്കുറിച്ച് വ്യാപാരി ഇതിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP