Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടുതൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ റ്യാൻഎയർ; ജോലി നഷ്ടമാവുക 500 ഓളം പൈലറ്റുകൾക്കും 400 ലധികം ക്യാബിൻ ക്രൂ ജിവനക്കാർക്കും;ആദ്യ ഘട്ട പിരിച്ചുവിടൽ ഉടൻ

കൂടുതൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ റ്യാൻഎയർ; ജോലി നഷ്ടമാവുക 500 ഓളം പൈലറ്റുകൾക്കും 400 ലധികം ക്യാബിൻ ക്രൂ ജിവനക്കാർക്കും;ആദ്യ ഘട്ട പിരിച്ചുവിടൽ ഉടൻ

സ്വന്തം ലേഖകൻ

ർമനിയിലെ ബജറ്റ് എയർലൈനായ റ്യാൻഎയറിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടഭീതിയിൽ. ഏകദേശം 900 ത്തോളം പേരെ കമ്പനി വെട്ടിക്കുറക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 500 ഓളം പൈലറ്റുകൾക്കും 400 ലധികം ക്യാബിൻ ക്രൂ ജിവനക്കാർക്കുമായിരിക്കും തൊഴിൽ നഷ്ടമാവുക.

രണ്ടു ഘട്ടമായിട്ടായിരിക്കും 900 ജീവനക്കാരെ വെട്ടിക്കുറയ്ക്കുക. ഇതിൽ ആദ്യ ഘട്ടം ഉടൻ തന്നെയുണ്ടാകും. രണ്ടാമത്തേത് ക്രിസ്മസിനു ശേഷവും.ചീഫ് എക്‌സിക്യൂട്ടിവ് മൈക്കൽ ഓലീറിയാണ് വിഡിയോ സന്ദേശത്തിലൂടെ ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. യൂറോപ്പിലെ കടുത്ത മത്സരവും ബ്രെക്‌സിറ്റ് സാധ്യതകളും കാരണം കടുത്ത ആശങ്കയാണ് നേരിടുന്നതെന്നാണ് ഇതിൽ വിശദീകരിക്കുന്നത്.ഓഗസ്റ്റ് അവസാനത്തോടെ ഇവരുടെ കാര്യത്തിൽ അന്തിമ പട്ടിക തയാറാകുമെന്നാണു കരുതുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP