Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ 23 കുട്ടികളിൽ ഏറ്റവും പ്രധാനി; ഭീകരതയുടെ കിരീടം നേരത്തെ സ്വന്തമാക്കിയ കടും പിടിത്തക്കാരൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് ബിൽലാദനെ വിശ്വസിപ്പിച്ച ചാലകശക്തി; അമേരിക്കയെ ആക്രമിക്കാൻ തുടർച്ചയായി സന്ദേശങ്ങൾ നൽകിയ പിടിവാശിക്കാരൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ; അമേരിക്ക തീർത്തത് ബിൻലാദന്റെ ഭീകരലോകം ഏറ്റെടുത്ത മകൻ ഹംസയെ

അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ 23 കുട്ടികളിൽ ഏറ്റവും പ്രധാനി; ഭീകരതയുടെ കിരീടം നേരത്തെ സ്വന്തമാക്കിയ കടും പിടിത്തക്കാരൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് ബിൽലാദനെ വിശ്വസിപ്പിച്ച ചാലകശക്തി; അമേരിക്കയെ ആക്രമിക്കാൻ തുടർച്ചയായി സന്ദേശങ്ങൾ നൽകിയ പിടിവാശിക്കാരൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ; അമേരിക്ക തീർത്തത് ബിൻലാദന്റെ ഭീകരലോകം ഏറ്റെടുത്ത മകൻ ഹംസയെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട മുൻ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ പിന്തുടർച്ചാവകാശിയായി ഭീകരലോകത്തെ കിരീടാരാവകാശിയായ രാജകുമാരനായി വളർന്ന് വന്നിരുന്ന ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ബിൻ ലാദന് തന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ 23 കുട്ടികളിൽ ഏറ്റവും പ്രധാനിയായിരുന്നു ഹംസ. ഭീകരതയുടെ കിരീടം നേരത്തെ സ്വന്തമാക്കിയ കടും പിടിത്തക്കാരനായിരുന്നു ഈ 30 കാരൻ. താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് ബിൽലാദനെ വിശ്വസിപ്പിച്ച ചാലകശക്തിയായിരുന്നു ഹംസ.

അമേരിക്കയെ ആക്രമിക്കാൻ തുടർച്ചയായി സന്ദേശങ്ങൾ നൽകിയ പിടിവാശിക്കാരനെ അവസാനം അമേരിക്ക തന്നെ തന്ത്രപൂർവം വകവരുത്തിയെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഭീകരതയുടെ നേതാവെന്ന നിലയിൽ ഹംസയുടെ അതി വേഗത്തിലുള്ള വളർച്ച തിരിച്ചറിഞ്ഞ യുഎസ് 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനാണിത്. ഒടുവിൽ അമേരിക്ക തീർത്തത് ബിൻലാദന്റെ ഭീകരലോകം ഏറ്റെടുത്ത മകൻ ഹംസയെയാണെന്ന് വിവിധ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കയെ ആക്രമിക്കണമെന്ന് ഓഡിയോ സന്ദേശങ്ങളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും തന്റെ അനുയായികൾക്ക് പ്രകോപനപരമായി ആഹ്വാനം ചെയ്തതിലൂടെ തന്നെ ഹംസ കുപ്രസിദ്ധനായിത്തീർന്നിരുന്നു.

ഹംസ എവിടെ വച്ച് എപ്പോഴാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് ബുധനാഴ്ച മൂന്ന് യുഎസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഹംസ ചിലപ്പോൾ മാർച്ചിന് മുമ്പ് വധിക്കപ്പെട്ടിരിക്കാമെന്നും എന്നാൽ അതല്ല രണ്ട് വർഷത്തിനിടയിലായിരിക്കും ഹംസ വധിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ അയാളുടെ മരണം അടുത്തിടെയാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും സൂചനയുണ്ടെന്നാണ് രണ്ട് ഇന്റലിജൻസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹംസയെ വധിച്ച തന്ത്രപ്രധാനമായ ഓപ്പറേഷനിൽ യുഎസ് ഗവൺമെന്റിന് നല്ലൊരു പങ്കുണ്ടെന്നും എന്നാൽ ഇതിൽ എന്ത് പങ്കാണ് യുഎസ് ഗവൺമെന്റ് വഹിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. മാർച്ചിൽ ഹംസയുടെ മരണം സ്ഥിരീകരിക്കപ്പെടാത്ത വേളയിൽ ഹംസയുടെ തലയ്ക്ക് ഒരു മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്തെത്തിയിരുന്നു.ഹംസയുടെ വധത്തെക്കുറിച്ച് പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് തയ്യാറായിട്ടില്ല. തന്റെ പിതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹംസ അപകടകരമായ തോതിൽ വളർന്നതെന്നാണ് യുഎസ് അധികൃതർ പറയുന്നത്.

9/11 ലെ ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ.2011 മെയ്‌ മാസത്തിൽ യുഎസിന്റെ സീൽ ടീം 6 പാക്കിസ്ഥാനിലെ ഒളിസ്ഥലത്ത് വച്ചാണ് ബിൻ ലാദനെ തന്ത്രപൂർവം വധിച്ചത്. ഇതിനെതിരെ താൻ യുഎസിനോട് പ്രതികാരം ചെയ്യുമെന്ന്ഹംസ തുടർച്ചയായി ഭീഷണി മുഴക്കാറുണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ പൊതു പ്രസ്താവന 2018 ലായിരുന്നു അൽഖ്വയ്ദ മീഡിയയിലൂടെ പുറത്ത് വന്നിരുന്നത്. യുഎസിനെതിരെ ആക്രമണം നടത്താൻ സൗദിയിലെ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്ന സന്ദേശമായിരുന്നുഅത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP