Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെതർലാൻഡ്‌സിൽ ഉള്ളത് നഴ്‌സുമാരുടെ 40,000 അടിയന്തര ഒഴിവുകളെന്ന് സ്ഥാനപതി; ആവശ്യത്തിന് നഴ്‌സുമാർ കേരളത്തിൽ നിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി; മലയാളികൾ മിടുക്കരെന്ന് മാർട്ടിൻ വാൻ ഡെൻ ബർഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തുടർ നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

നെതർലാൻഡ്‌സിൽ ഉള്ളത് നഴ്‌സുമാരുടെ 40,000 അടിയന്തര ഒഴിവുകളെന്ന് സ്ഥാനപതി; ആവശ്യത്തിന് നഴ്‌സുമാർ കേരളത്തിൽ നിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി; മലയാളികൾ മിടുക്കരെന്ന് മാർട്ടിൻ വാൻ ഡെൻ ബർഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തുടർ നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നെതർലാൻഡ്‌സിൽ നഴ്‌സ്മാരുടെ ക്ഷാമം രൂക്ഷമെന്നും ഉടനെ നാൽപ്പതിനായിരം നഴ്‌സുമാരെയെങ്കിലും ആവശ്യമുണ്ടെന്നുമുള്ള സ്ഥാനപതിയുടെ വിശേഷം പങ്കുവയ്ക്കലിന് ഉടനടി പരിഹാരവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തില്‌നിന്നുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പു നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹൗസില് നെതർലൻഡ് സ്ഥാപനപതി മാർട്ടിന് വാന് ഡെന് ബർഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതർലൻഡിൽ വലിയ തോതിൽ നഴ്‌സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള് ഉണ്ടെന്നും കൂടിക്കാഴ്ചയ്ക്കിടെ സ്ഥാനപതി അറിയിച്ചെന്നു മുഖ്യമന്ത്രി ഫെയസ്ബുക്ക് കുറിപ്പില് പറഞ്ഞു.

കേരളത്തിലെ നഴ്‌സുമാരുടെ അര്പ്പണ ബോധവും തൊഴില് നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്ക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതർലൻഡസ് രാജാവും രാജ്ഞിയും ഒക്ടോബര് 17, 18 തീയതികളില് കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു.

ഡച്ച് കമ്പനി ഭാരവാഹികള്, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദ്ധര് അടങ്ങുന്ന 1520 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും.40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.കൊച്ചിയിൽ ജില്ലാ കളക്ടറും ഡൽഹിയിൽ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കും. കേരള സംസ്ഥാന ആർക്കൈവ്‌സ് വകുപ്പും നെതര്‌ലാന്ഡ്‌സ് ദേശീയ ആര്‌ക്കൈവ്‌സും സഹകരിച്ച്
കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

നെതർലൻഡ്‌സിന് ആവശ്യമായ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ്‌സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ (Marten van den Berg) അറിയിച്ചു, നെതർലൻഡ്‌സിൽ വലിയ തോതിൽ നഴ്‌സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിൽ സന്ദർശിച്ചപ്പോഴാണ് നെതർലൻഡ്‌സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്‌സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പ്രതികരിച്ചു. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP