Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷിക്കാഗോ കൈരളി ലയൺസ് ക്ലബ്ബിന്റെ പിക്നിക്കും വോളിബോൾ ടൂർണമെന്റും ഓഗസ്റ്റ് 5 ന്

ഷിക്കാഗോ കൈരളി ലയൺസ് ക്ലബ്ബിന്റെ പിക്നിക്കും വോളിബോൾ ടൂർണമെന്റും ഓഗസ്റ്റ് 5 ന്

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോയിൽ മാത്രമല്ല നോർത്ത് അമേരിക്കയിലെ തന്നെ വോളിബോൾ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ ഷിക്കാഗോ കൈരളി ലയൺസിന്റെ ഈ സീസണിലെ പിക്നിക്കും, ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ ടൂർണമെന്റും നടത്തപ്പെടുന്നു. 2019 ഓഗസ്റ്റ് 5-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ 9 മണി വരെ ഡസ്പ്ലെയിൻസിലുള്ള Dee Park (9229 W Emerson St, Des Plaines, IL 60016) വച്ച് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഷിക്കാഗോയിലെ മുഴുവൻ വോളിബോൾ കളിക്കാരെയും, വോളിബോൾ പ്രേമികളെയും, അഭ്യൂദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ മഹാസംഗമത്തിന് ആഷ്ലി ജോർജ്ജ്, . പ്രവീൺ തോമസ് എന്നിവർ കൺവീനർമാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

ഷിക്കാഗോയിൽ വളർന്നു വരുന്ന യുവതലമുറയ്ക്കായി ഷിക്കാഗോ കൈരളി ലയൺസിന്റെ നേതൃത്വത്തിൽ ഒരു മാസമായി ഒരു വോളിബോൾ കോച്ചിങ് ക്യാമ്പ് നടക്കുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. ഷിക്കാഗോയിലെ മികച്ച മലയാളി വോളിബോൾ താരങ്ങളെ കണ്ടുപിടിക്കുന്നതിനു വേണ്ടി കൈരളി ലയൺസ് എന്നും പരിശ്രമിക്കാറുണ്ട്.

ഇതിനോടബുന്ധിച്ച് ഷിക്കാഗോയിൽ വളർന്നുവരുന്ന യുവവോളിബോൾ കളിക്കുന്ന ആൺകുട്ടികൾക്കായി ഒരു വോളിബോൾ ടൂർണമെന്റ് നടത്തുന്നതിന് കൈരളി ലയൺസ് തീരുമാനിച്ചു.

ഷിക്കാഗോയിലെ വോളിബോൾ കളിക്കാർക്കും വോളിബോളിനെ നെഞ്ചോട് ചേർക്കുന്നവർക്കും ഓർത്ത് വയ്ക്കാനും, സ്മരണകൾ പങ്കിടാനും ഇത് നല്ലൊരു അവസരമായിരിക്കുമെന്നതിൽ സംശയമില്ലെന്ന് കൈരളി ലയൺസ് പ്രസിഡന്റ് സിബി കദളിമറ്റം പറഞ്ഞു.

സിബി കദളിമറ്റം (പ്രസിഡന്റ്), അലക്സ് കാലയിൽ (വൈസ് പ്രസിഡന്റ്), സന്തോഷ് കുര്യൻ (സെക്രട്ടറി), പ്രിൻസ് തോമസ് (ട്രഷറർ), മാത്യു തട്ടാമറ്റം (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആർ.ഒ.), റിന്റു ഫിലിപ്പ് (ഓഡിറ്റർ), പ്രദീപ് തോമസ്, ജെസ്സ്മോൻ പുറമഠം, ജോർജ്ജ് നെല്ലാമറ്റം, ബിജു പെരികലം, ജയിംസ് പാറടിയിൽ, പുന്നസ് തച്ചേട്ട്, നിമ്മി തുരുത്തുമാലിയിൽ, ബിജി സി. മാണി, സൈമൺ ചക്കാലപടവിൽ, റിൻസി, ജിജി സാം, സാജു കണ്ണംപള്ളി, ബിജോയി കാപ്പൻ, ബിജോയി മാണി, പ്രിൻസ്റ്റൺ ജോൺ, മാത്തുക്കുട്ടി കല്ലിടിക്കിൽ എന്നിവരും ഇതിന് നേതൃത്വം കൊടുക്കുന്നു.

ഷിക്കാഗോയിലെ എല്ലാ നല്ലവരായ കായികപ്രേമികളെയും ഈ പിക്നിക്കിലേക്കും ടൂർണമെന്റിലേക്കും ഹൃദയപൂർവ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങൾക്ക്: സിബി കദളിമറ്റം- 8473388265, ആഷ്ലി ജോർജ്ജ് - 8476931882, പ്രവീൺ തോമസ് - 8477690050, ജോസ് മണക്കാട്ട് - 8478304128.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP