Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടിക്കാലം മുതൽ ആഗ്രഹിച്ചത് ഇഷ്ടരാജ്യമായ ഇന്ത്യയുടെ സൈന്യത്തിൽ അംഗമാകാൻ; വിദേശിയായതിനാൽ മോഹം നടക്കാതെ വന്നപ്പോൾ ഇന്ത്യയിൽ ആയോധന വിദ്യ പഠിച്ചു; 16000 അടി ഉയരത്തിൽ നിന്ന് ചാടിയതിന് പിന്നാലെ നട്ടെല്ലിനേറ്റ പരിക്ക് സമ്മാനിച്ചത് ഒന്നരവർഷത്തെ കിടപ്പ്; ഉയർത്തെഴുന്നേറ്റത് എവറസ്റ്റും എഡ്മണ്ട് ഹിലരി പോലും അസാധ്യമെന്ന് പറഞ്ഞ അമ ദാബ്ലവും കീഴടക്കിക്കൊണ്ട്; മാൻ വേഴ്‌സെസ് വൈൽഡ് അവതാരകൻ ബിയർ ഗ്രിൽസ് സാഹസികതയുടെ പര്യായം

കുട്ടിക്കാലം മുതൽ ആഗ്രഹിച്ചത് ഇഷ്ടരാജ്യമായ ഇന്ത്യയുടെ സൈന്യത്തിൽ അംഗമാകാൻ; വിദേശിയായതിനാൽ മോഹം നടക്കാതെ വന്നപ്പോൾ ഇന്ത്യയിൽ ആയോധന വിദ്യ പഠിച്ചു; 16000 അടി ഉയരത്തിൽ നിന്ന് ചാടിയതിന് പിന്നാലെ നട്ടെല്ലിനേറ്റ പരിക്ക് സമ്മാനിച്ചത് ഒന്നരവർഷത്തെ കിടപ്പ്; ഉയർത്തെഴുന്നേറ്റത് എവറസ്റ്റും എഡ്മണ്ട് ഹിലരി പോലും അസാധ്യമെന്ന് പറഞ്ഞ അമ ദാബ്ലവും കീഴടക്കിക്കൊണ്ട്; മാൻ വേഴ്‌സെസ് വൈൽഡ് അവതാരകൻ ബിയർ ഗ്രിൽസ് സാഹസികതയുടെ പര്യായം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സാഹസികതയുടെ പര്യായമാണ് മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടി. ഈ പരിപാടിയിൽ പ്രഝധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തുവെന്ന വാർത്ത അവതാരകനായ ബിയർ ഗ്രിൽസ് പുറത്ത് വിട്ടതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കഴിഞ്ഞു. ആനയും കടുവയും പുലിയും ഒക്കെ ഉള്ള കാട്ടിൽ പ്രധാനമന്ത്രി മോദി ബിയർ ഗ്രിൽസിന്റെ ഒപ്പം ഷൂട്ട് ചെയ്ത പരിപാടി ഓഗസ്റ്റ് 12ന് സംഭ്രേഷണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുത്തു എന്നതാണ് ഇപ്പോൾ ചർച്ചാ വിഷയം. മാൻ വേഴ്‌സെസ് വൈൽഡ് എന്ന പരിപാടിയുടെ അവതാരകൻ ബിയർ ഗ്രിൽസ് തന്നെയാണ് ഷോയുടെ ഹൈലൈറ്റ്. ചെറുപ്പം മുതൽ തന്നെ സാഹസികനാണ് ബിയർ ഗ്രിൽസ്. കുട്ടിക്കാലം മുതൽ ഇന്ത്യ ഗ്രിൽസിന് ഇഷ്ടനാടാണ്. പ്രധാനമന്ത്രി മോദി പങ്കെടുത്ത മാൻ വെഴ്‌സേസ് വൈൽഡ് പരിപാടിയിലെ അവതാരകനെ അടുത്തറിയാം

ആഗ്രഹിച്ചത് ഇന്ത്യൻ പട്ടാളത്തിൽ ചേരാൻ

ചെറുപ്പം മുതൽ ഇന്ത്യ എഡ്‌വാർഡ് മൈക്കൾ ഗ്രിൽസ് എന്ന ബിയർ ഗ്രിൽസിന്റെ ഇഷ്ടനാടാണ്. ഇ്ന്ത്യൻ പട്ടാളത്തിന്റെ ഭാഗമാകണം എന്ന് അയാൾ സ്‌കൂൾ കാലം മുതൽ ആഗ്രഹിക്കുകയും ചെയതിരുന്നു. ഇതിനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നെങ്കിലും വിദേശിയാണ് എന്ന കാരണത്താൽ അത് സഫലമായിരുന്നില്ല. എന്നാൽ ആർമി മോഹം നടന്നില്ലെങ്കിലും ഹിമാലയം, ഡാർജിലിങ്, പശ്ചിമ ബംഗാൾ, സിക്കിം എന്നീ പ്രദേശങ്ങളിലെ മലകളും, കുന്നുകളും കീഴടക്കി. സാഹസികത ഇഷ്ടപ്പെട്ടിരുന്ന ഗ്രിൽസ് ആയോധനകലയിലും വലിയ താൽപര്യമുള്ളയാളായിരുന്നു. ഇതോടെയാണ് ഇന്ത്യയിലെത്തിയ ശേഷം അദ്ദേഹം കരാട്ടെ പഠിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഷോകോബോ കരാട്ടെ പരിശീലിക്കുകയായിരുന്നു. വൈൽഡ് സപോർട്ട്‌സ് കൈകാര്യം ചെയ്യുന്ന അവസരത്തിൽ കരാട്ടെ പഠിച്ചത് തന്നെ ഒട്ടനവധി അവസരങ്ങളിൽ സഹായിച്ചിട്ടുണ്ടെന്ന് ഗ്രിൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദി ഗ്രേറ്റ് ഫാൾ...പരിക്ക്...പിന്നെഎവറസ്റ്റിന് മുകളിൽ

എത്ര ശക്തനായ പോരാളിയാണ് ബിയർ ഗ്രിൽസ് എന്ന് തെളിയിച്ച സംഭവമാണ് 23ാം വയസ്സിൽ എവറസ്റ്റിന് മുകളിലെത്തിയത്. നിരവധിപേർ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും ഗ്രിൽസ് കീഴടക്കിയതിന് മധുരം അൽപ്പം കൂടുതലാണ്. കാരണം നട്ടെല്ലിന് പരിക്കേറ്റ് ഒന്നരവർഷത്തോളം കിടപ്പിലായിരുന്നതിന് ശേഷമാണ് അദ്ദേഹം കൊടുമുടിക്ക് മുകളിലെത്തിയത്.1996 ൽ സാംബിയയിൽ വച്ച് 16,000 അടി താഴ്‌ച്ചയിലേക്ക് ചാടിയ ഗ്രിൽസിന്റെ നട്ടെല്ലിന് പരുക്കേറ്റു. എസ്എഎസ് നടത്തിയ സ്‌കൈ ഡൈവിലാണ് ബിയർ ഗ്രിൽസ് ആകാശത്ത് നിന്നും കുതിച്ച് ചാടിയത്. ഈ സംഭവത്തിന് ശേഷം അദ്ദേഹം കിടപ്പിലായിരുന്നു.

കിടപ്പിലായ ഗ്രിൽസ് ഉയർത്തെഴുന്നേറ്റത് ലോകത്തിന്റെ നെറുകയിലേക്ക് നടുന്ന് കയറുക എന്ന സ്വപനം യാഥാർത്ഥ്യമാക്കികൊണ്ടായിരുന്നു. മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന തന്റെ ബാല്യകാലസ്വപ്നം, 1998 മെയ്16ന് തന്റെ 23ാം വയസിൽ അദ്ദേഹം യാഥാർത്ഥ്യമാക്കി.
എവറസ്റ്റ് കീഴടക്കുന്നതിനായുള്ള പരിശീലനത്തിനിടയിൽ എഡ്മണ്ട് ഹിലാരി പോലും അളക്കാൻ സാധിക്കില്ലെന്ന് മുദ്രകുത്തിയ അമ ദാബ്ലം പർവതം ഗ്രിൽസ് കീഴടക്കി. ലോകത്ത് നിലനിൽക്കുന്ന ഏറ്റവും കുത്തനെയുള്ള മലയാണ് അമ ദാബ്ലം.

എവറസ്റ്റിനു മുകളിലൂടെയുള്ള പറക്കൽ

ഡിസ്‌കവറി ചാനലിന് വേണ്ടി എവറസ്റ്റിനു മുകളിലൂടെ പറക്കുവാനും, അതിന്റെ ദൃശ്യങ്ങൾ പകർത്തുവാനുമുള്ള ജോലി ഗ്രിൽസ് ഏറ്റെടുത്തതും ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 9000 അടി മുകളിൽ പറന്നുയുർന്ന ഗ്രിൽസ്, അപകടം നിറഞ്ഞ ഈ പറക്കലിൽ 60 ഡിഗ്രി സെൽഷ്യസ് ചൂടും, ഓക്സിജന്റെ ലഭ്യത കുറവും അനുഭവിച്ചു. എവറ്സ്റ്റ് മറികടന്ന് പറക്കാനായിരുന്നു ശ്രമമെങ്കിലും ചൈനീസ് എയർ സപെയിസ് കടക്കുമെന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ബിയർ ഗ്രിൽസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇതിന്റെ സംഭ്രേഷണം ഓഗസ്റ്റ് 12ന് ആണ്.മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മോദി ഷോയിൽ പങ്കെടുത്തത്. ഇന്ത്യൻ കാടുകളിലേക്ക് നടത്തുന്ന ധീരപരിശ്രമത്തിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകും. ബിയർ ട്വീറ്റ് ചെയ്തു. വീഡിയോയുടെ ഒരു ഭാഗത്ത് മോദിക്ക് ഗ്രിൽസ് ജാക്കറ്റ് നൽകുന്നതും കാണാം.

ഓഗസ്റ്റ് 12ന് രാത്രി ഒമ്പതുമണിക്ക് മോദി പങ്കെടുക്കുന്ന എപ്പിസോഡ് ഡിസ്‌കവറി ചാനലിൽ സംപ്രേഷണം ചെയ്യുക. പരിപാടിയുടെ ട്രെയിലറും ബിയർ ട്വിറ്ററിൽ പങ്കുവെച്ചു. ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാൽപ്പത്തഞ്ചു സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ കാണാം. പുറത്തുവന്ന വീഡിയോയിൽ മരക്കമ്പു കൊണ്ട് ഉണ്ടാക്കിയ കുന്തം പിടിച്ച് ഓടുന്ന മോദിയെ കാണാൻ സാധിക്കും. ഒരു കുട്ടവഞ്ചിയിൽമോദിയും ഗ്രിൽസും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP