Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി മുഴുവൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചതിന് പിന്നാലെ മദ്യസേവ തുടർന്നത് ഓടുന്ന കാറിനുള്ളിലും; നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതോടെ കാറിലുണ്ടായിരുന്നവർ തെറിച്ച് പോയി; ബിരുദ വിദ്യാർത്ഥിനി റൂബലിനും കൂട്ടുകാരനും ജീവൻ നഷ്ടമായത് കാറിനുള്ളിലെ ജന്മദിനാഘോഷത്തിനിടെ

രാത്രി മുഴുവൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചതിന് പിന്നാലെ മദ്യസേവ തുടർന്നത് ഓടുന്ന കാറിനുള്ളിലും; നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതോടെ കാറിലുണ്ടായിരുന്നവർ തെറിച്ച് പോയി; ബിരുദ വിദ്യാർത്ഥിനി റൂബലിനും കൂട്ടുകാരനും ജീവൻ നഷ്ടമായത് കാറിനുള്ളിലെ ജന്മദിനാഘോഷത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കാറിനുള്ളിൽ ജന്മദിന പാർട്ടി ആഘോഷിക്കവെ അപകടത്തിൽ വിദ്യാർത്ഥിനിക്കും കൂട്ടുകാരനും ദാരുണാന്ത്യം. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനി റൂബൽ(20) കൂട്ടുകാരൻ പ്രഭ്‌ജോത് സിങ്(18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അർഷ്പ്രീത് കൗർ(19), കേശവ്(21) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അർഷ്പ്രീത് കൗറും ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം നടന്നത്. അർഷ്പ്രീത് കൗറിന്റെ ജന്മദിനം ആഘോഷിക്കാനാണ് ശനിയാഴ്ച എല്ലാവരും ഒത്തുകൂടിയത്. താമസ സ്ഥലത്ത് നിന്ന് അമിതമായി മദ്യപിച്ച ശേഷമാണ് ഇവർ കാറിൽ സവാരിക്കിറങ്ങിയത്. കാറിനുള്ളിലും ഇവർ മദ്യപിച്ചു. അമിതവേഗതയിലെത്തിയ കാർ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ തെറിച്ചു പോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടം നടന്ന സ്ഥലത്തും കാറിനുള്ളിലും മദ്യകുപ്പികളും സിഗരറ്റും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മുഖർജി നഗറിൽ പേയിങ് ഗസ്റ്റായിട്ടാണ് റൂബൽ താമസിക്കുന്നത്. റൂബലും അർഷ്പ്രീത് കൗറും ഹരിയാന സ്വദേശികളും സുഹൃത്തുക്കളുമാണ്. കൊല്ലപ്പെട്ട പ്രഭ്‌ജോത് സിംഗും കേശവും ലക്ഷ്യയുടെ ഉടമസ്ഥതിയിലുള്ള കാൾ സെന്ററിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ കാറിലാണ് ഇവർ സഞ്ചരിച്ചത്.

കാർ ഓടിച്ചിരുന്ന ലക്ഷ്യ മൽഹോത്ര എന്നയാൾ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിസാര പരിക്കേറ്റ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടികൂടി. ആശുപത്രിയിൽ ചികിത്സയിലുള്ള ഡ്രൈവറുടെ രക്ത പരിശോധന റിപ്പോർട്ട് ഫലത്തിന് കാത്തിരിക്കുകയാണ്. മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കിൽ നടപടിയെടുക്കുമെന്ന് ഷാഹ്ദര ഡിസിപി മേഘ്‌ന യാദവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP