Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂകാംബികയെ ദർശിച്ച ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രി ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയത് ജ്യോത്സ്യവിധി പ്രകാരം; റനിൽ വിക്രമസിംഗെ ക്ഷേത്ര ദർശനം നടത്തിയത് ഭാര്യ മൈത്രിയോടൊപ്പം

മൂകാംബികയെ ദർശിച്ച ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രി ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയത് ജ്യോത്സ്യവിധി പ്രകാരം; റനിൽ വിക്രമസിംഗെ ക്ഷേത്ര ദർശനം നടത്തിയത് ഭാര്യ മൈത്രിയോടൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനത്തിന് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ മൈത്രിയോടൊപ്പം എത്തിയ അദ്ദേഹം ക്ഷേത്രദർശനത്തിനു ശേഷം മംഗളൂരുവിലേക്കു മടങ്ങി. കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം 26നു വൈകിട്ട് കാസർകോട് ജില്ലയിലെത്തിയ പ്രധാനമന്ത്രി ഇന്നലെ രാവിലെയാണ് ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയത്. ജ്യോത്സ്യവിധി പ്രകാരമാണ് മൂകാംബിക ക്ഷേത്രത്തിനു പുറമേ ബേള ക്ഷേത്രത്തിലും എത്തിയത്.

കൊല്ലൂർ ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് റനിൽ വിക്രമസിംഗെയും ഭാര്യ മൈത്രിയും കാസർകോട്ടെത്തിയത്. ഹെലികോപ്റ്ററിൽ ബേക്കലിൽ എത്തിയ അദ്ദേഹം താജ് ഹോട്ടലിലാണ് തിയത്. ശനിയാഴ്ച രാവിലെ ഒൻപതിന് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ അലങ്കാരപൂജയിലും സർപ്പബലിയിലും പങ്കെടുത്ത് പത്തരയോടെ മംഗളൂരുവിലേക്ക് പോയി.

കഴിഞ്ഞ ദിവസം മൂകാംബിക ദേവിയെ ദർശിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി സ്വന്തം നാടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനുംവേണ്ടി സർവൈശ്വര്യപൂജ നടത്തിയിരുന്നു. കനത്ത സുരക്ഷയിൽ രണ്ടുമണിക്കൂറോളം ദേവീസന്നിധിയിൽ ചെലവഴിച്ച വിക്രമസിംഗെ നവചണ്ഡികായാഗം, കുടുംബപൂജ എന്നിവയും നടത്തി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ വി.കൃഷ്ണമൂർത്തിയും ഒപ്പമുണ്ടായിരുന്നു.

ഹെലികോപ്റ്ററിൽ വരാനായിരുന്നു വിക്രമസിംഗെയും ഭാര്യ മൈത്രി വിക്രമസിംഗെയും ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കനത്തമഴയും മൂടൽമഞ്ഞും കാരണം അതുപേക്ഷിച്ചു. തുടർന്ന് വിമാനത്തിൽ മംഗളൂരുവിലെത്തി, അവിടെനിന്ന് റോഡുമാർഗമാണ് 1.30-ഓടെ കൊല്ലൂരിലെത്തിയത്. അതിഥിമന്ദിരത്തിലെ വിശ്രമത്തിനുശേഷം 11.15-ന് ക്ഷേത്രത്തിലെത്തി. ട്രസ്റ്റി പി.വി.അഭിലാഷ്, എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.ഹാലപ്പ, പ്രധാന പൂജാരിമാരായ നരസിംഹ അഡിഗ, ശ്രീധര അഡിഗ, ഗോവിന്ദ അഡിഗ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. 12.30-വരെ അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രത്തിൽനിന്നുള്ള പ്രസാദവും കഴിച്ച് ഒരുമണിയോടെയാണ് തിരിച്ചുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP