Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ആരും പ്രതീക്ഷിക്കണ്ട; ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന പതിവ് പാക്കിസ്ഥാന് പണ്ട് മുതലേ ഉള്ളത്; പ്രകോപനങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്; അതിർത്തി മാറ്റി വരയ്ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; അമിത് ഷായ്ക്കും രാജ്‌നാഥ് സിങിനും ബിപിൻ റാവത്തിനും പിന്നാലെ സാക്ഷാൽ മോദി നയം വ്യക്തമാക്കുമ്പോൾ പാക്കിസ്ഥാൻ അങ്കലാപ്പിൽ തന്നെ

രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ആരും പ്രതീക്ഷിക്കണ്ട; ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന പതിവ് പാക്കിസ്ഥാന് പണ്ട് മുതലേ ഉള്ളത്; പ്രകോപനങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്; അതിർത്തി മാറ്റി വരയ്ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; അമിത് ഷായ്ക്കും രാജ്‌നാഥ് സിങിനും ബിപിൻ റാവത്തിനും പിന്നാലെ സാക്ഷാൽ മോദി നയം വ്യക്തമാക്കുമ്പോൾ പാക്കിസ്ഥാൻ അങ്കലാപ്പിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അതിർത്തി വിഷയത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ പാക്കിസ്ഥാൻ ശ്രമിക്കുന്ന അതിർത്തി മാറ്റി വരയ്ക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും ഇന്ത്യ അംഗീകരിക്കില്ലെന്നും മോദി പറഞ്ഞു. ചരിത്രകാലങ്ങൾ മുതൽ എല്ലാക്കാലത്തും പാക്കിസ്ഥാൻ ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും മോദി വ്യക്തമാക്കി. കാർഗിൽ യുദ്ധത്തിൽ ജീവൻ നൽകിയ ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കശ്മീരിന്റെ പേരിൽ ദീർഘകാലമായി പാക്കിസ്ഥാൻ ഇന്ത്യയെ കബളിപ്പിക്കുകയാണ്. വാജ്‌പേയുടെ സമാധാന ആഹ്വാനം പാക്കിസ്ഥാൻ നിരസിച്ചിരുന്നു. മനുഷത്വ സംരക്ഷകരായാണ് ലോകം മുഴുവൻ ഇന്ത്യൻ സേന അറിയപ്പെടുന്നത്. ഇന്ത്യ ഒരു കാലത്തും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ല. എന്നാൽ, ചില രാജ്യങ്ങൾ ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സൈന്യത്തെ സംബന്ധിക്കുന്ന ആധുനികവത്കരണം ഉൾപ്പടെയുള്ള കാര്യങ്ങളാണ് ഇപ്പോൾ പ്രധാന ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു.അതിർത്തി ഗ്രാമങ്ങൾ നവീകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കും. രാജ്യം സുരക്ഷിതമാണെങ്കിൽ മാത്രമേ വികസനം സാധ്യമാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാക്കിസ്ഥാൻ കാശ്മീരിൽ നടത്തുന്ന പ്രകോപനങ്ങൾക്ക് മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, എന്നിവർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ തീരുമാനം എന്ത് തന്നെ ആണെങ്കിലും സൈന്യം തയ്യാറാണ് എന്ന് സൈനിക മേധാവി ബിബിൻ റാവത് പറഞ്ഞിരുന്നു. ഇതോടെയാണ് പാക്കിസ്ഥാനിൽ നിന്ന് കാശ്മീരിനെ പൂർണമായി ഇന്ത്യയുടെ ഭഗമാക്കുക എന്ന തീരുമാനം ഇന്ത്യ എടുത്ത് കഴിഞ്ഞു എന്ന് ഉറപ്പിച്ചത്. ഇപ്പോൾ എല്ലാത്തിനും മുകളിലായി രാഷ്ട്രത്തലവനായ പ്രധാനമന്ത്രി തന്നെ നയം വ്യക്തമാക്കുമ്പോൾ ഇന്ത്യ കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചു എന്ന സന്ദേശം തന്നെയാണ് പാക്കിസ്ഥാന് നൽകുന്നത്.

ഇനിയും ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അത് നല്ല ഫലമായിരിക്കില്ല തരുന്നത് എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് തന്നെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിൽ സന്ദർശനം നടത്തിയപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ സഹായം ആവശ്യപ്പെട്ടിരുന്നു.പാക് അധീന കശ്മീർ ഉൾപ്പെടെ ജമ്മുകശ്മീരിന് മേൽ പൂർണമായും അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് വിശദീകരിക്കുമ്പോൾ ചർച്ചയാകുന്നത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുൻ നിലപാട് വിശദീകരണം ആയിരുന്നു. അധിനിവേശ കാശ്മീർ തിരിച്ചു പിടിക്കാൻ മോദി സർക്കാർ തയ്യാറാകുമെന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. ഇപ്പോൾ പ്രധാനമന്ത്രി തന്നെ നയം വ്യക്തമാക്കിയതോടെയാണ് പാക്കിസ്ഥാൻ പ്രതിസന്ധിയിലാവുന്നത്.

കശ്മീരിന്റെ മറ്റ് ഭാഗങ്ങൾ പാക്കിസ്ഥാനിൽ നിന്ന് തിരിച്ചുപിടിക്കേണ്ടതെങ്ങനെ എന്നത് രാഷ്ട്രീയ തീരുമാനം ആയിരിക്കുമെന്നും സൈന്യം ഉത്തരവുകൾ അനുസരിക്കുമെന്നും ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. കാർഗിൽ യുദ്ധവിജയത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ കാശ്മീരിൽ ഇന്ത്യ പിടിമുറുക്കുമെന്നും വ്യക്തമാവുകയാണ്.
അമിത് ഷായാണ് അധിനിവേശ കാശ്മീരിനെ ഇന്ത്യയ്ക്കൊപ്പമാക്കാൻ ഏതറ്റം വരേയും പോകണമെന്ന് വാദിക്കുന്നത്.

പാക്കിസ്ഥാൻ സാമ്പത്തികമായി ദുർബലാവസ്ഥയിലാണ്. ബലാക്കോട്ടിലെ ആക്രമത്തോടെ തന്നെ പാക് സൈന്യത്തിന്റെ ആത്മവീര്യം ചോർന്നു. ഈ സാഹചര്യത്തിൽ അധിനിവേശ കാശ്മീരിലേക്ക് ആക്രമണം നടത്താൻ സൈന്യത്തിന് സർക്കാർ ഏത് സമയവും പച്ചക്കൊടി നൽകിയേക്കും. കാശ്മീരിൽ സമാധാനം കൊണ്ടു വരാൻ അതിശക്തമായ നടപടികൾ അമിത് ഷാ എടുക്കുന്നതും ഇതിന് വേണ്ടിയാണ്. അങ്ങനെ സർക്കാർ ഉറച്ച നിലപാടുമായി മുമ്പോട്ട് പോകുമ്പോഴാണ് സൈന്യവും നിലപാട് വിശദീകരിക്കുന്നത്. ഇതോടെ വെട്ടിലാകുന്നത് പാക്കിസ്ഥാനാണ്.

പാക് അധീന കശ്മീർ തിരികെ പിടിക്കേണ്ടത് നയതന്ത്രമാർഗത്തിൽ കൂടിയോ അല്ലെങ്കിൽ മറ്റ് മാർഗങ്ങളിൽ കൂടിയോ എന്നത് രാഷ്ട്രീയമായ തീരുമാനമായിരിക്കുമെന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. 1947 ൽ അന്നത്തെ രാജാവ് ഹരിസിങ് കശ്മീരിനെ ഇന്ത്യയിൽ നിരുപാധികം ലയിപ്പിച്ചതാണെന്ന് കരസേനാമേധാവി പറഞ്ഞു. തുടർന്ന് കശ്മീരിൽ വിന്യസിക്കപ്പെട്ട ഇന്ത്യൻ സൈന്യം പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയെങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ കശ്മീരിന്റെ ചില ഭാഗങ്ങൾ പാക്കിസ്ഥാന്റെ പക്കലായി.

അതിനെ പാക് അധീന കശ്മീരെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതായത് ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം അധിനിവേശ കാശ്മീരിലുണ്ടെന്ന് വ്യക്തമാക്കുകയാണ് സൈനിക മേധാവി. സാധാരണ ഇത്തരം പ്രസ്താവനകൾ സൈനിക മേധാവിമാർ നടത്തില്ല. എന്നാൽ അക്രമണത്തിനുള്ള നിർദ്ദേശം ഏത് സമയത്തും ലഭിക്കുമെന്ന് സൈനിക തലവന് അറിയാം. ഈ സാഹചര്യത്തിലാണ് സേനയുടെ മനോവീര്യം കൂട്ടാൻ റാവത്ത് തന്നെ മുമ്പോട്ട് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP