Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 19 കാരനായ ജെയ്‌ഷെ കമ്മാൻഡർ; ബോംബ് നിർമ്മാണ വിദഗ്ദ്ധനായ മുന്നാ ലഹോരി കാശ്മീർ തന്റെ താവളമാക്കിയിട്ട് ഒരു വർഷം; ഭീകര സംഘടനകളിലേക്കുള്ള കാശ്മീർ യുവാക്കളുടെ റിക്രൂട്ട്മെന്റിലും പങ്കാളി

കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 19 കാരനായ ജെയ്‌ഷെ കമ്മാൻഡർ; ബോംബ് നിർമ്മാണ വിദഗ്ദ്ധനായ മുന്നാ ലഹോരി കാശ്മീർ തന്റെ താവളമാക്കിയിട്ട് ഒരു വർഷം; ഭീകര സംഘടനകളിലേക്കുള്ള കാശ്മീർ യുവാക്കളുടെ റിക്രൂട്ട്മെന്റിലും പങ്കാളി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷ് ഇ മുഹമ്മദ് കമ്മാൻഡർ മുന്നാ ലഹോരിയും സഹായിയും കൊല്ലപ്പെട്ടു. ഛോട്ടാ ബർമി എന്നും അറിയപ്പെടുന്ന മുന്ന ലാഹോരി പാക്കിസ്ഥാൻ പൗരനാണ്. മറ്റൊരു ജയ്ഷ കമാൻഡറായ ഇസ്മായിലിനൊപ്പം കശ്മീർ മേഖലയിൽ നിരവധി കഋഉ ആക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയതായി ആരോപണമുണ്ട. ദക്ഷിണ കാശ്മീരിലെ പ്രാദേശിക തീവ്രവാദികൾക്ക് പരിശീലനം നൽകുന്നവരിൽ പ്രമുഖനുമായിരുന്ന ലഹോരി. ഷോപിയാനിലെ ബന്ദെ മൊഹല്ല ബോൺബസാർ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ സെർച്ച് പാർട്ടിക്കു നേരെ മുന്നാ ലഹോരിയും സഹായി സീനത്ത് ഉൽ ഇസ്ലാമും വെടിയുതിർക്കുകയായിരുന്നു. രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിലേക്കാണ് ഇത് നയിച്ചത്. തുടർന്ന് രണ്ടു ഭീകരരും കൊല്ലപ്പെടുകയായിരുന്നു.

19 കാരനായ ലഹോരി പാക്കിസ്ഥാനിൽ നിന്ന് കശ്മീരിലേക്ക് കടക്കുന്നത് കഴിഞ്ഞ വർഷമാണ്. വാഹനങ്ങളിൽ ബോംബ് ഘടിപ്പിച്ച് അവ സുരക്ഷാ സൈനികർക്കെതിരെ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു ഇയാൾ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. കാശ്മീർ താഴ്‌വരയിലെ യുവാക്കൾക്കിടയിൽ പ്രചാരണം നടത്താനും ഭീകരവാദ പ്രവർത്തനങ്ങൾക്ക് അവരെ റിക്രൂട്ട് ചെയ്യാനും ജയ്ഷ് ഇയാളെ ഉപയോഗപ്പെടുത്തിയിരുന്നു. കശ്മീർ താഴ്‌വരയിൽ ലഹോരിയുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു വർഷം മുമ്പ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. എന്നാൾ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ മാസങ്ങളെടുത്തു.

ജൂൺ 17 ന് രാഷ്ട്രീയ റൈഫിൾസിന്റെ മൊബൈൽ പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ലഹോരിയാണെന്ന് സൈന്യത്തിന് വിവരം ലഭിച്ചു. തുടർന്ന് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ സുരക്ഷാ സേന ശക്തമാക്കി. പുൽവാമയിലെ അരിഹാലിൽ നടന്ന ഈ ആക്രമണത്തിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് 30 ന് ജമ്മു കശ്മീരിലെ ബനിഹാലിൽ സുരക്ഷാ സംഘത്തിന് നേരെ നടന്ന വാഹന ബോംബ് ആക്രമണത്തിലും ലഹോരിയുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP