Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർണബിനെപ്പോലെയുള്ള വ്യക്തിയുമായി ഒരു അലറൽ മത്സരത്തിന് താൽപ്പര്യമില്ല; ആൾകൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെതിരെ അസഹിഷ്ണുതാ ലോബി എന്നു വിശേഷിപ്പിച്ച അർണാബിന് മറുപടിയുമായി അപർണ സെൻ

അർണബിനെപ്പോലെയുള്ള വ്യക്തിയുമായി ഒരു അലറൽ മത്സരത്തിന് താൽപ്പര്യമില്ല; ആൾകൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെതിരെ അസഹിഷ്ണുതാ ലോബി എന്നു വിശേഷിപ്പിച്ച അർണാബിന് മറുപടിയുമായി അപർണ സെൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടർ അർണാബ് ഗോസ്വാമിയെ രൂക്ഷമായി വിമർശിച്ച് സംവിധായിക അപർണ സെൻ. തന്റെ വാർത്താസമ്മേളനത്തിൽ അർണബ് ഗോസ്വാമി വൺമാൻ ഷോ നടത്താൻ ശ്രമിച്ചതിനെതിരെയാണ് അപർണ സെൻ രംഗത്തെത്തിയത്. അർണബിനെപ്പോലെയുള്ള ഒരു വ്യക്തിയുമായി ഞാൻ അലറൽ മത്സരത്തിൽ ഏർപ്പെടില്ല. എനിക്ക് താൽപ്പര്യമില്ല. ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രശ്‌നത്തെക്കുറിച്ച് അർണബ് എന്തുകൊണ്ട് സംസാരിക്കുന്നില്ല അതായത്, പ്രശ്‌നത്തെ വ്യതിചലിപ്പിക്കാനുള്ള ശ്രമാണ് അർണബിന്റേത്- അപർണ സെൻ ദി ക്വിന്റ് വെബ്‌സൈറ്റിനോട് പ്രതികരിച്ചു.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി ആൾകൂട്ട ആക്രമണത്തിനെതിരെ പ്രചരണം ആരംഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് കാമ്പെയ്ൻ പോലുള്ളവ സംഘടിപ്പിക്കുന്നുണ്ടല്ലോ. ആൾകൂട്ട ആക്രമണത്തിനെതിരെ അദ്ദേഹത്തിന് ഇത് ചെയ്യാൻ കഴിയില്ലേ. പാർലമെന്റിൽ പ്രധാനമന്ത്രി ഈ കൊലപാതകങ്ങളെ അപലപിച്ചു. ഇതിനെതിരായ നടപടിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെന്നത് ശരിയാണ്. സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകാൻ മോദിക്ക് കഴിയും- അപർണാ സെൻ വ്യക്തമാക്കി.

ആൾകൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ് അർണബിനെ ചൊടിപ്പിച്ചത്. അസിഹിഷ്ണുതാ ലോബി എന്ന് വിശേഷിപ്പിച്ചായിരുന്നു അർണബിന്റെ ബഹളം. ചാനൽ കേന്ദ്രത്തിൽ ഇരുന്ന് ഫോണിൽ സംസാരിച്ച അർണബിന്റെ ശബ്ദം റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ലൗഡ്‌സ്പീക്കറിൽ വാർത്താ സമ്മേളനത്തിൽ കേൾപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് കത്തെഴുതിയ തന്റെ നിലപാട് വ്യക്തമാക്കാനാണ് അപർണ സെൻ വാർത്താ സമ്മേളനം വിളിച്ചത്. ചാനലുകളിൽ ലൈവായി വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യവെ ഉച്ചത്തിൽ അലറി അർണബ് ചോദ്യങ്ങൾ ഉയർത്തുകയായിരുന്നു. എന്നാൽ, താങ്കൾക്ക് മറുപടി നൽകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി അപർണാ സെൻ വാർത്താ സമ്മേളനം തുടർന്നു. സ്റ്റുഡിയോയിൽനിന്ന് അർണബ് ചോദ്യം ചെയ്യലും തുടർന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP