Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടുവയസ്സുകാരി ഇലക്ട്രീഷ്യന്റെ കണ്ണിൽപെട്ടത് അയയിൽ തൂക്കിയിട്ടിരുന്ന പിൻ എടുക്കാൻ വന്നപ്പോൾ; ചുറ്റും ആരുമില്ലെന്നറിഞ്ഞ് കുട്ടിയെ ഏണിയിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിച്ചു; പുതിയ വീടിന്റെ പണിക്കെത്തിയ രഘുനാഥൻ നായരുടെ ക്രൂരകൃത്യം കരഞ്ഞുകൊണ്ട് വീട്ടുകാരോട് പറഞ്ഞ് കുട്ടി; പ്രതിക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും

എട്ടുവയസ്സുകാരി ഇലക്ട്രീഷ്യന്റെ കണ്ണിൽപെട്ടത് അയയിൽ തൂക്കിയിട്ടിരുന്ന പിൻ എടുക്കാൻ വന്നപ്പോൾ; ചുറ്റും ആരുമില്ലെന്നറിഞ്ഞ് കുട്ടിയെ ഏണിയിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിച്ചു; പുതിയ വീടിന്റെ പണിക്കെത്തിയ രഘുനാഥൻ നായരുടെ ക്രൂരകൃത്യം കരഞ്ഞുകൊണ്ട് വീട്ടുകാരോട് പറഞ്ഞ് കുട്ടി; പ്രതിക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരനായ ഇലക്ട്രീഷ്യന് തിരുവനന്തപുരം പോക്‌സോ കോടതി ഏഴു വർഷം കഠിന തടവിനും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കാനും ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടു. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് കുട്ടിയുടെ വിദ്യാഭ്യാസത്തിനും ഭാവി നന്മക്കായും മതിയായ തുക നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. പ്രതി ചുള്ളിമാനൂർ ചെറുപേഴി പത്മാനിലയത്തിൽ വേലായുധൻ പിള്ള മകൻ രഘുനാഥൻ നായരെ (66) യാണ് കോടതി ശിക്ഷിച്ചത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പിതാവ് പുതുതായി പണി കഴിപ്പിക്കുന്ന വീട്ടിൽ വയറിങ് പണിക്കായി വന്ന ഇലക്ട്രീഷ്യനായിരുന്നു പ്രതി. കുട്ടി അയയിൽ തൂക്കിയിട്ടിരുന്ന തന്റെ പിൻ എടുക്കാൻ വന്ന സമയത്താണ് പ്രതി കൃത്യം ചെയ്തത്. കുട്ടിയെ വീട്ടിനുള്ളിൽ ചാരി വച്ചിരുന്ന ഇരുമ്പ് ഏണിയിൽ എടുത്തിരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു കൊണ്ടോടിയ കുട്ടി സമീപത്തെ അമ്മൂമ്മയുടെ വീട്ടിൽ ചെന്ന് വിവരം പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP