Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കകം തിരികെ ഹാജരാക്കാനും നിർദ്ദേശം

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കകം തിരികെ ഹാജരാക്കാനും നിർദ്ദേശം

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെ സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിലും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കൈവശം വെച്ച കേസിലും ചോദ്യം ചെയ്യലിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാൻ ഉത്തരവിട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കകം പ്രതിയെ തിര്യെ ഹാജരാക്കാനും മജിസ്‌ട്രേട്ട് അനീസ ഉത്തരവിട്ടു. അതേ സമയം പ്രതിക്ക് ഡിസ്‌ക് പ്രശ്‌നത്തിൽ നടുവേദനയുണ്ടെന്നും അതിനാൽ വൈദ്യസഹായം ലഭ്യമാക്കണമെന്നും അതിനാൽ ഒരു ദിവസം മാത്രമേ കസ്റ്റഡി നൽകാവൂയെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി പ്രതിയുടെ വീട് ശോധന മെമോറാണ്ടം പ്രകാരം പരിശോധിച്ചപ്പോൾ ലഭിച്ച കേരള സർവ്വകലാശാലയുടെ ഒമ്പത് ഉത്തരക്കടലാസ് ബുക്കുകൾ , ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയുടെ വ്യാജ ഔദ്യോഗിക മുദ്ര എന്നിവയുടെ ഉറവിടം , അവ എന്തിനൊക്കെ ഉപയോഗിച്ചു , സീൽ നിർമ്മിച്ചത് ഏതെങ്കിലും സ്ഥാപനത്തിൽ വച്ചാണെങ്കിൽ നിർമ്മിച്ചയാളെ തിരിച്ചറിഞ്ഞ് അസ്റ്റ് ചെയ്യൽ , സാക്ഷികളെ കാണിച്ച് തിരിച്ചറിയൽ , യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ നിന്നു ലഭിച്ച സർവ്വകലാശാലാ ഉത്തരക്കടലാസുകളുടെ ഉറവിടം എന്നിവ കണ്ടെത്തുന്നതിലേക്കായി 3 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് എ പി പി ആവശ്യപ്പെട്ടത്.സംഭവം സംബന്ധിച്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും എ.പി.പി ബോധിപ്പിച്ചു.

തുടർന്ന് ആവശ്യം കോടതി അംഗീകരിച്ച് പ്രതിയെ കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറുടെ കസ്റ്റഡിയിൽ വിട്ടു നൽകുകയായിരുന്നു.ഒരോ തവണയും പ്രതിയെ ഹാജരാക്കുമ്പോൾ വില കൂടിയ ആഡംബര വസ്ത്രങ്ങൾ ധരിച്ചാണ് റിമാന്റ് പ്രതിയെ ജയിലിൽ നിന്നും കോടതിയിൽ എത്തിക്കുന്നത്. പൊലീസ് കസ്റ്റഡിയുടെയോ ജുഡീഷ്യൽ കസ്റ്റഡിയുടെയോ യാതൊരു ആലസ്യവുമില്ലാതെ വിനോദയാത്രയുടെ ആഡംബരവും സന്തോഷവും ആസ്വദിച്ചാണ് പ്രതി ജയിലിൽ നിന്നും കോടതിയിൽ വന്നു പോകുന്നത്.ഈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്‌സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ നസീം പിടിച്ചു നിർത്തി ശിവരഞ്ജിത്ത് അപകടകരമായ കത്തി കൊണ്ട് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരു വരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP