Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലമാരയിൽ തിളങ്ങിയ 28 പവൻ സ്വർണത്തിൽ നിന്ന് എട്ട് പവന്റെ മാല എടുത്താൽ അറിയില്ലെന്ന് കരുതി; പൊലീസുകാരിയുടെ വീട്ടിൽ ജോലിക്ക് നിൽക്കവേ മാല എടുത്തത് കാമുകനൊപ്പം ആർഭാട ജീവിതത്തിന്; സ്വർണം വിറ്റ് കുടകിലെ ലോഡ്ജിൽ ചെലവഴിച്ചത് ഒരുലക്ഷത്തോളം; ഫോൺകോൾ പരിശോധനയിലൂടെ പിടിവീണപ്പോഴും കൂസലില്ലാതെ സരിത

അലമാരയിൽ തിളങ്ങിയ 28 പവൻ സ്വർണത്തിൽ നിന്ന് എട്ട് പവന്റെ മാല എടുത്താൽ അറിയില്ലെന്ന് കരുതി; പൊലീസുകാരിയുടെ വീട്ടിൽ ജോലിക്ക് നിൽക്കവേ മാല എടുത്തത് കാമുകനൊപ്പം ആർഭാട ജീവിതത്തിന്; സ്വർണം വിറ്റ് കുടകിലെ ലോഡ്ജിൽ ചെലവഴിച്ചത് ഒരുലക്ഷത്തോളം; ഫോൺകോൾ പരിശോധനയിലൂടെ പിടിവീണപ്പോഴും കൂസലില്ലാതെ സരിത

രഞ്ജിത്ത് ബാബു

കണ്ണൂർ: കാമുകനോടൊപ്പം ആർഭാട ജീവിതം നയിക്കാൻ പൊലീസുകാരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു. മോഷ്ടിച്ച സ്വർണം വിറ്റ് കുടകിലെ ലോഡ്ജിൽ ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി ധന്യമോളുടെ കാഞ്ഞിരങ്ങാട് പാർക്കിന് സമീപത്തെ വീട്ടിൽ നിന്നും രണ്ടാഴ്ച മുമ്പാണ് വീട്ടുജോലിക്കാരിയായ കൂവേരി തേറണ്ടിയിലെ എ.കെ. സരിത കവർച്ച നടത്തിയത്. എട്ടര പവന്റെ സ്വർണ്ണമാലയാണ് മോഷണം പോയത്. ധന്യമോളുടെ വീട്ടിൽ ഏറെ നാളായി സരിത ജോലിക്ക് നിൽക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച 28 പവൻ സ്വർണ്ണാഭരണങ്ങളിൽ എട്ട് പവന്റെ മാലയാണ് സരിത മോഷ്ടിച്ചത്. എന്നാൽ ആദ്യം പൊലീസുകാരി പരാതി നൽകാൻ തയ്യാറായിരുന്നില്ല. പിന്നീട് ഒരാഴ്ച കഴിഞ്ഞ് പരാതി നൽകുകയായിരുന്നു ഡി.വൈ. എസ്. പി. ടി.കെ. രത്നകുമാർ കേസന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. സിഐ. സത്യനാഥന്റെ മേൽനോട്ടത്തിൽ എസ്. ഐ. കെ.പി. ഷൈൻ എഎസ്ഐ. ഷാർങധരൻ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരുന്നത്.

പരാതി ലഭിച്ചതിന് ശേഷം എസ്‌ഐ. കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മാല മോഷ്ടിച്ചതിന് ശേഷവും സരിത ജോലിക്ക് വന്നിരുന്നു. പിന്നീട് ഇവർ സ്വയം വരാതായി. അതേ തുടർന്നാണ് സരിതയുടെ ഫോൺകോൾ പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിൽ വീരാജ്പേട്ടയിൽ സരിത എത്തിയതായാണ് മനസ്സിലായത്. അതോടെ ധന്യമോൾ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. അമ്മക്ക് സുഖമില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് വരാമെന്നും പറയുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ആർഭാട വസ്ത്രം ധരിച്ച് സരിതയെ കണ്ടതോടെ നേരത്തെ ജോലി ചെയ്ത വീട്ടിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ എനിക്ക് ഒരു ലക്ഷം രൂപ കുറി വന്നെന്നും സരിത അവരോട് പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളൊക്കെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പൊലീസിന്റെ നിർദ്ദേശമനുസരിച്ച് സരിതയെ പൊലീസുകാരിയുടെ വീട്ടിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടു. പതിവു പോലെ ജോലിക്ക് വന്നപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അ്പ്പോഴേക്കും എല്ലാ ശാസ്ത്രീയ തെളിവുകളും പൊലീസിന്റെ കയ്യിലെത്തിയിരുന്നു,. എന്നാൽ സരിത കുറ്റം നിഷേധിക്കുകയായിരുന്നു. തെളിവുകളോരോന്നും പൊലീസ് നിരത്തിയപ്പോൾ കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു. മോഷ്ടിച്ച സ്വർണ്ണമാല തളിപ്പറമ്പ മാർക്കറ്റിലെ ഒരാഭരണ ശാലയിൽ ഇവർ വിറ്റിരുന്നു. പൊലീസ് സ്വർണ്ണമാല കണ്ടെത്തുകയായിരുന്നു. നേരത്തെ വിവാഹിതയായ സരിതയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. പിന്നീട് ശ്യാം എന്ന യുവാവിനൊപ്പമാണ് ഇവർ താമസിക്കുന്നത്. ശ്യാമിനോടൊപ്പം ആർഭാട ജീവിതം നയിച്ച സരിത വീരാജ്പേട്ടയിൽ മുറിയെടുത്ത് ഒരു ലക്ഷം രൂപയോളം ചെലവു ചെയ്തിരുന്നു. നേരത്തെ ജോലി ചെയ്ത വീടുകളിൽ നിന്നും ചില്ലറ മോഷണങ്ങൾ സരിത നടത്തിയിരുന്നു. എന്നാൽ വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ ഇവർ പിടിയിലായിരുന്നില്ല. പൊലീസ് കോടതിയിൽ ഹാജരാക്കിയ സരിതയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP