Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയിരക്കണക്കിന് വാഹനങ്ങൾ സർവീസ് നടത്തുന്ന നാഷണൽ ഹൈവേ മണ്ണിടിച്ചിൽ ഭീഷണിയിൽ; അപകടമുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ; മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്നതിന് പുറമെ വൻ അപകടത്തിനും സാധ്യതയൊരുക്കി ദേശീയപാതയിലെ കാക്കഞ്ചേരി മേഖല

ആയിരക്കണക്കിന് വാഹനങ്ങൾ സർവീസ് നടത്തുന്ന നാഷണൽ ഹൈവേ മണ്ണിടിച്ചിൽ ഭീഷണിയിൽ; അപകടമുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ; മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്നതിന് പുറമെ വൻ അപകടത്തിനും സാധ്യതയൊരുക്കി ദേശീയപാതയിലെ കാക്കഞ്ചേരി മേഖല

ജംഷാദ് മലപ്പുറം

മലപ്പുറം: ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന കാക്കഞ്ചേരി ദേശീയപാത മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ടുസ്വകാര്യ വ്യക്തികളുടെ അമ്പതു സെന്റോളംവരുന്ന സ്ഥലത്തുള്ള കുന്നാണ് ഇടിഞ്ഞുകൊണ്ടു ദേശീയ പാതയിലേക്കു വീഴാനിരിക്കുന്നത്. മേഖലയിൽ കഴിഞ്ഞ തവണ അപകടമുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ, മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്നതിന് പുറമെ വൻ അപകടത്തിനും സാധ്യതയൊരുക്കാണ് ദേശീയപാത കാക്കഞ്ചേരി മേഖല.

പ്രദേശത്തെ 50 സെൻോളം സ്ഥലത്താണ് കുന്നിടിഞ്ഞ് അപകടഭീഷണിയിലുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഈ പ്രദേശത്ത് കുന്നിടിഞ്ഞ് വീണ് ദിവസ്സങ്ങളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാൽ സംഭവത്തെ ഗൗരവമായി കാണത്ത അധികൃതർക്ക് എതിരെ ജനങ്ങൾ പ്രതിഷേധങ്ങൾക്കൊരുങ്ങുകയാണ്, ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത് അതുകൊണ്ട് തന്നെ മണ്ണ് ഇടിഞ്ഞു വീണാൽ വൻ അപകടത്തിന് സാധ്യതയുണ്ടെന്ന നാട്ടുക്കാർ പറയുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഈ പ്രദേശത്ത് നിന്ന് ജെ സി ബിയുടെയും വലിയ ട്രില്ലിങ് മിഷീനിറ്റെയും ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോഴാണ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ കാര്യം വേണ്ടപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ഇവർ തമ്മിൽ റിപ്പോർട്ടുകൾ പരസ്പരം കൈ മാറുകയാല്ലാതെ വേണ്ടപ്പെട്ട നടപടി ഒന്നും തന്നെ സ്വീകരിക്കുന്നില്ലെന്ന വലിയ പരാതിയും നിലനിൽക്കുന്നുണ്ട്. എന്നാൽ ഷാഡോ പൊലീസിന്റെ് ഇടപ്പെടലുകൊണ്ട് മാത്രമാണ് അധികാരികൾ കാക്കഞ്ചേരി പ്രദേശം വന്നു സന്ദശിക്കുന്നത്.

പല അധികാരികളും വന്നു സന്ദശിച്ചു പോവുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ വേണ്ട നടപടിക്കൾ ഒന്നും തന്നെ സ്വീകരിക്കുന്നത് കാണുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.കാക്കഞ്ചേരി ദേശിയപാതയിലൂടെ വാഹനത്തിലൂടെ പോക്കുന്നവർ വൻ അപകടത്തിലാണെന്നും, ക്രിയത്മകമായ ഒരു ഇടപ്പെടലും ഇവിടെ ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. വാഹനങ്ങൾ മാത്രം പോകുന്ന ഒരു വിജനമായ പ്രദേശമാണ് കാക്കഞ്ചേരി വളവ്. ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവിശ്യം. പ്രദേശം രണ്ടു സ്വകാര്യ വ്യക്തികൾ കൈവശംവെച്ചിരിക്കുന്നതാണെന്നതിനാൽ തന്നെ ഇവരും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണെന്നും പരാതിയുണ്ട്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP