Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടാർ ക്രിസ്ത്യാനിയായ മകന്റെ കാമുകിയെ ഉൾക്കൊള്ളാനാകാത്തത് അച്ഛന്; മകനെക്കാൾ പ്രായക്കൂടുതലുള്ള മരുമകളെ അമ്മയും അംഗീകരിച്ചില്ല; അന്തിയൂർക്കോണത്തെ പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി സത്യം പറഞ്ഞതോടെ അച്ഛന്റെ പക ഇരട്ടിയായി; ജോലിയെടുക്കാതെ സൈനികനായ മകന്റെ ശമ്പളത്തിൽ കഴിഞ്ഞ അച്ഛനെ കോപിഷ്ടനാക്കിയത് സ്ത്രീധനം നഷ്ടമാകുമെന്ന ഭയം; കൊന്ന് കുഴിച്ചു മൂടിയ പുരയിടം കുത്തിമറിച്ച് കമുക് നട്ടതും അച്ഛന്റെ അറിവോടെ; രാഖിയെ കൊലപ്പെടുത്തിയത് 'മണിയൻ നായരുടെ ദുരഭിമാനം'

നാടാർ ക്രിസ്ത്യാനിയായ മകന്റെ കാമുകിയെ ഉൾക്കൊള്ളാനാകാത്തത് അച്ഛന്; മകനെക്കാൾ പ്രായക്കൂടുതലുള്ള മരുമകളെ അമ്മയും അംഗീകരിച്ചില്ല; അന്തിയൂർക്കോണത്തെ പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി സത്യം പറഞ്ഞതോടെ അച്ഛന്റെ പക ഇരട്ടിയായി; ജോലിയെടുക്കാതെ സൈനികനായ മകന്റെ ശമ്പളത്തിൽ കഴിഞ്ഞ അച്ഛനെ കോപിഷ്ടനാക്കിയത് സ്ത്രീധനം നഷ്ടമാകുമെന്ന ഭയം; കൊന്ന് കുഴിച്ചു മൂടിയ പുരയിടം കുത്തിമറിച്ച് കമുക് നട്ടതും അച്ഛന്റെ അറിവോടെ; രാഖിയെ കൊലപ്പെടുത്തിയത് 'മണിയൻ നായരുടെ ദുരഭിമാനം'

എം മനോജ് കുമാർ

അമ്പൂരി: കഴുത്തുഞെരിച്ചാണ് കാമുകി കൂടിയായ രാഖിയെ പ്രതിയും സൈനികനുമായ അഖിൽ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം നഗ്‌നമാക്കി ഉപ്പു വിതറി, കുഴിച്ചിട്ടു. തുടർന്ന് പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറുന്നത്. മാത്രമല്ല, എല്ല് പെട്ടെന്ന് പൊടിയാനും ഇതിലൂടെ കഴിയും. മൃതദേഹം കുഴിച്ചു മൂടിയ ശേഷം, സംശയം തോന്നാതിരിക്കാൻ പറമ്പിൽ കമുകിൻ തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. വീട് നിർമ്മിക്കുന്ന പുരയിടത്തിന്റെ ചരിവുള്ള സ്ഥലത്താണ് മൃതദേഹം കുഴിവെട്ടിമൂടിയത്. രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ നൽകി റൈസ് ചെയ്ത ശേഷമാണ് രാഖി കൊന്നത്. അഖിലും സഹോദരൻ രാഹുലും കൂട്ടുകാരൻ ആദർശുമാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തത്. എന്നാൽ അതിനും അപ്പുറത്തേക്ക് ഒരു തല ഇതിന് പിന്നിൽ പ്രവർത്തിച്ചു. അഖിലിന്റേയും രാഹുലിന്റേയും അച്ഛൻ. മണിയനും കള്ളി വെളിച്ചത്തായതോടെ ഒളിവിലാണ്.

ഇക്കഴിഞ്ഞ മാസം 21 മുതൽ രാഖിയെ കാണാതായെന്ന പരാതി പൂവാർ പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരവേയാണ് ഇന്നലെ അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദ്ദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ട രാഖി അഖിലുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. മിസ്സ്‌കോൾ വഴിയാണ് ഇരുവരും പ്രണയത്തിലായത്. എറണാകുളത്ത് ഒരു സ്വകാര്യ ചാനലിലെ കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്ന രാഖി. തന്നെ വിവാഹം ചെയ്യാൻ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് അഖിൽ തയ്യാറെടുക്കുന്നതറിഞ്ഞ് രാഖി ഇയാളെ തേടി എത്തി. കല്യാണം മുടക്കാൻ അന്തിയൂർകോണത്തെ പ്രതിശ്രുത വധുവിന്റെ വീട്ടിലുമെത്തി. ഇതോടെ വിവാഹം മുടങ്ങി. ഇത് മണിയന്റെ പക ഇരട്ടിപ്പിച്ചു. നടാർ ക്രിസ്ത്യാനിയെ കെട്ടാൻ അനുവദിക്കില്ലെന്ന് മകനോട് വ്യക്തമാക്കുകയും ചെയ്തു. എങ്ങനേയും രാഖിയെ കൊല്ലാനുള്ള തിരക്കഥ ഒരുക്കിയതും അച്ഛനും മക്കളും ചേർന്നാണ്. അതിവിശ്വസ്തനായ സുരേന്ദ്രൻ നായരുടെ മകൻ ആദർശിനെ സഹായിയുമാക്കി. കഥ പൊളിഞ്ഞതോടെ ആദ്യം നാടുവിട്ടതും അച്ഛൻ മണിയനാണ്.

മകനിൽ നിന്ന് രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാൽ ആദർശിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേർത്ത് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. എന്നാൽ കൊലയ്ക്ക് ശേഷം അഖിൽ എവിടെ പോയി എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്. ഇത് സംബന്ധിച്ച് ആദർശ് നൽകുന്ന മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിൻക്കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഒളിവിലുള്ള മൂവരെയും കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചു. എറണാകുളത്ത് കോൾ സെന്റർ ജീവനക്കാരിയായിരുന്ന രാഖിയുടെ മൃതദേഹമാണ് അമ്പൂരിനടുത്ത് തോട്ടുമുക്കിന് സമീപം കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തും സൈനികനുമായ അമ്പൂരി തട്ടാന്മുക്കിൽ അഖിൽ തന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. രാഖിക്കും അഖിലിനും തമ്മിലെ പ്രായ വ്യത്യാസവും അച്ഛൻ മണിയനെ പ്രകോപിപ്പിച്ചിരുന്നു. രാഖിക്ക് 30ഉം അഖിലിന് 27ഉം വയസ്സാണുണ്ടായിരുന്നത്.

ജൂൺ പതിനെട്ടിനാണ് എറണാകുളത്തു നിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ാം തീയതി അഖിൽ താൻ പണികഴിപ്പിക്കുന്ന വീടുകാണാൻ രാഖിയെ വിളിക്കുകയും തുടർന്ന് നെയ്യാറ്റിൻ കരയിൽ വന്ന് കാറിൽ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അഖിലും സഹോദരൻ രാഹുലും സുഹൃത്തായ ആദർശും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അഖിൽ കൊലപാതകത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദർശ് പിടിയിലായെങ്കിലും രാഹുൽ ഒളിവിലാണ്. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്് നിഗമനം. കേസ് വഴിതിരിച്ചു വിടാൻ ആസൂത്രണ ശ്രമവും നടത്തിയിട്ടുണ്ട്. നഗ്‌നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറുകയും മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ കിളച്ച് കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു.

ഫോൺകോൾ അന്വേഷണത്തിൽ നിന്നാണ് അഖിലുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അറിയുന്നത്. കഴിഞ്ഞ 27-ന് അഖിലേഷ് ഡൽഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. തുടർന്ന് സുഹൃത്തായ ആദർശ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. കൊലപാതകത്തിന്റെ വിവരങ്ങൾ ലഭിച്ചതും മൃതദേഹം കണ്ടെടുക്കാൻ സാധിച്ചതും ആഴ്ചകൾക്കു മുൻപ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ കഴിയുകയായിരുന്ന ആദർശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ്. പൂവാർ പുത്തൻ കടയിൽ ചായക്കട നടത്തിയിരുന്ന രാജൻ എന്ന മോഹനന്റെ രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനാൽ രാജൻ രണ്ടാമത് വിവാഹംകഴിച്ച സിൽവിയാണ് രാഖിയുൾപ്പടെയുള്ള മൂന്നുമക്കളേയും വളർത്തിയത്. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ കമ്പനിയിൽ രാഖി ജോലിക്ക് പോയത്.

മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. രാഖിയുമായി അഖിലിന് 6 വർഷത്തെ പ്രണയമെന്നു പൊലീസ് പറഞ്ഞു. എന്നാൽ 4 വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി.പുതിയ ബന്ധത്തെ എതിർത്ത രാഖി എന്തുവന്നാലും അഖിലുമായി മാത്രമേ കഴിയൂവെന്നു നിലപാടെടുത്തു. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. അന്തിയൂർകോണത്തെ ഈ യുവതിയും നായർ ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛൻ സമ്മതിച്ചു. സൈനികനായ അഖിലിന് സ്ത്രീധനവും പറഞ്ഞുറപ്പിച്ചു. ഇതിനാണ് രാഖി വിഖാതമായത്. കാര്യങ്ങൾ അറിഞ്ഞതോടെ അന്തിയൂർകോണത്തെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കല്യാണത്തോട് താൽപ്പര്യം കുറഞ്ഞു. ഇതാണ് രാഖിയെ വകവരുത്താനുള്ള പകയായി മാറിയത്.

ഏകദേശം ഒരുമാസത്തെ പഴക്കം വരുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ കേബിൾ കമ്പനി ജീവനക്കാരിയായ രാഖിയെ ജൂൺ 21 മുതലാണ് കാണാതായത്. 18-ന് ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ രാഖി 21-ന് വൈകീട്ട് ജോലിസ്ഥലത്തേക്ക് പോകുന്നുവെന്നറിയിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ രാഖിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

എറണാകുളത്തെ ഓഫീസിലുമെത്തിയില്ലെന്ന് വിവരം ലഭിച്ചു. തുടർന്ന് വീട്ടുകാർ പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനം ഫോൺ ഉപയോഗിച്ചത് അമ്പൂരി മൊബൈൽ ടവർ പരിധിയിലാണെന്ന് വ്യക്തമായി. കൂടാതെ അഖിലേഷുമായുള്ള ബന്ധവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. ഇതാണ് നിർണ്ണായകമായത്. പരേതയായ ഡെയ്‌സിയാണ് മരിച്ച രാഖിയുടെ അമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP