Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ ഫീൽഡർമാരെ അക്രൊബാറ്റിക്ക് ആക്കാൻ വരുന്നു `പറക്കും ജോണ്ടി`; ടീം ഇന്ത്യയുടെ ഫീൽഡിങ് കോച്ചാകാൻ അപേക്ഷ നൽകി ജോണ്ടി റോഡ്‌സ്; ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ എത്തിയാൽ പൊളിക്കുമെന്ന് ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ ഫീൽഡർമാരെ അക്രൊബാറ്റിക്ക് ആക്കാൻ വരുന്നു `പറക്കും ജോണ്ടി`; ടീം ഇന്ത്യയുടെ ഫീൽഡിങ് കോച്ചാകാൻ അപേക്ഷ നൽകി ജോണ്ടി റോഡ്‌സ്; ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ എത്തിയാൽ പൊളിക്കുമെന്ന് ക്രിക്കറ്റ് ആരാധകർ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ലോകകപ്പിൽ സെമി ഫൈനലിൽ തോറ്റ് പുറത്തായതിന് പിന്നാലെ പുതിയ പരിശീലകരെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഹെഡ് കോച്ചിന് പുറമെ ബാറ്റിങ് ബൗളിങ് ഫീൽഡിങ് കോച്ചുമാരെയും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഹെഡ് കോച്ചായി പലരുടേയും പേരുകൾ കേൾക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഫീൽഡിങ് പരിശീലകനായി അപേക്ഷ അയച്ചിരിക്കുന്നത് മുൻ സൗത്താഫ്രിക്കൻ താരം സാക്ഷാൽ പറക്കും ജോണ്ടി റോഡ്‌സ്! ലോകക്രിക്കറ്റിൽ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാർത്ത മുംബൈ മിറർ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിങ് പരിശീലകനായിരുന്നു ജോണ്ടി റോഡ്‌സ്. ഇന്ത്യയുമായി വൈകാരികമായ അടുപ്പം പുലർത്തുന്ന താരം തന്റെ മകൾക്ക് ഇട്ടിരിക്കുന്നത് ഇന്ത്യ എന്ന പേരാണ്. റോഡ്‌സ് വിരമിച്ചിട്ട് കാലങ്ങളായി എങ്കിലും ഇന്നും ലോക ക്രിക്കറ്റിൽ ഈ 49കാരനെ വെല്ലാന് ഒരു ഫീൽഡർ പിറന്നിട്ടില്ല. താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫീൽഡർ ജോണ്ടിയാണ് എന്ന് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ പോലും പല തവണ പറഞ്ഞിട്ടുണ്ട്. ഇന്നും ലോകത്തിലെ ഏതൊരു യുവാവിനും ഫീൽഡിങ് റോൾ മോഡൽ ജോണ്ടി തന്നെയാണ്.

താരം ഇന്ത്യൻ ഫീൽഡിങ് പരിശീലകനായി അപേക്ഷ അയച്ചു എന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ തന്നെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി 54 ടെസ്റ്റ് മാച്ചുകളും 254 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലോകകപ്പ് വരെയായിരുന്നു രവി ശാസത്രിയുടേയും സംഘത്തിന്റേയും കരാർ എങ്കിലും 45 ദിവസം കൂടി ഇവർക്ക് കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. വിൻഡീസിലേക്ക് പര്യടനത്തിന് പോകുന്ന ടീം ശാസ്ത്രിയുടെ കീഴിൽ തന്നെയാകും പരിശീലനം നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP