Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുവദിക്കപ്പെടുന്നതിലും ഉയരത്തിൽ ബോഡി നിർമ്മിക്കുന്നത് നിർമ്മാതാക്കൾ; വാഹന ടെസ്റ്റിങ് സമയത്ത് മുതലാളിമാർക്ക് വേണ്ടി എല്ലാം ഒകെയെന്ന് സമ്മതിക്കും; ഉയരക്കൂടുതലിൽ കുടൂതൽ ഭാരം കയറുന്നതിന് പിഴ അടയ്‌ക്കേണ്ടത് വാഹന ഉടമകളും; പ്രളയകാലത്ത് വില്ലത്തരം വിട്ട് രക്ഷകരുടെ റോളിലെത്തിയവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ദിവസവും 14000രൂപ പിഴ കൊടുത്ത് മടുത്ത് ആത്മഹത്യാ മുനമ്പിലെത്തി ഉടമകൾ; ടോറസ് ലോറികൾ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കഥ

അനുവദിക്കപ്പെടുന്നതിലും ഉയരത്തിൽ ബോഡി നിർമ്മിക്കുന്നത് നിർമ്മാതാക്കൾ; വാഹന ടെസ്റ്റിങ് സമയത്ത് മുതലാളിമാർക്ക് വേണ്ടി എല്ലാം ഒകെയെന്ന് സമ്മതിക്കും; ഉയരക്കൂടുതലിൽ കുടൂതൽ ഭാരം കയറുന്നതിന് പിഴ അടയ്‌ക്കേണ്ടത് വാഹന ഉടമകളും; പ്രളയകാലത്ത് വില്ലത്തരം വിട്ട് രക്ഷകരുടെ റോളിലെത്തിയവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ദിവസവും 14000രൂപ പിഴ കൊടുത്ത് മടുത്ത് ആത്മഹത്യാ മുനമ്പിലെത്തി ഉടമകൾ; ടോറസ് ലോറികൾ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: വില്ലന്മാരായി കേരളം കണ്ട ടോറസ് ലോറികളായിരുന്നു കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് രക്ഷകർ. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് എത്താൻ കഴിയാതെ വന്നപ്പോൾ രക്ഷക്കെത്തിയത് ഈ വലിയ ടിപ്പറുകളായിരുന്നു. രക്ഷാ ദൗത്യവുമായി വെള്ളക്കെട്ടുകൾക്ക് മുകളിലൂടെ പാഞ്ഞ ഈ ടോറസ് ലോറികൾ അനേകം പേർക്ക് ഒരേസമയം രക്ഷകരായി. പക്ഷെ ഈ ടോറസ് ഉടമകൾ ഇപ്പോൾ ആത്മഹത്യാ മുനമ്പിലാണെന്നാണ് ഉയരുന്ന ആക്ഷേപം. വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പും പൊലീസും ടോറസ് ലോറി ബിസിനസിനെ ഞെക്കിക്കൊല്ലുകയാണെന്നാണ് ടോറസ് ഉടമകളുടെ വിലാപം.

പ്രളയകാലത്ത് കേരളം ആഘോഷിച്ച ടോറസ് ലോറി ഉടമകളുടെ വിലാപം ഇപ്പോൾ ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നത്. കമ്പനി നൽകിയ ബോഡി ഇട്ടു റോഡിൽ ഇറങ്ങുന്ന ടോറസുകൾ ഓവർലോഡുമായാണ് എത്തുന്നത്. 400 അടിയാണ് ടോറസ് ബോഡികൾക്ക് നിയമാനുസൃത സാധനങ്ങൾ ഉൾക്കൊള്ളാനുള്ള വിസ്തീർണ്ണം. എന്നാൽ ബോഡിയിട്ട് ടോറസ് എത്തുമ്പോൾ ഇത് 590 അടിയാകും. നിയമം ലംഘിച്ച് വരുന്ന ഇതേ ടോറസുകൾക്ക് ടെസ്റ്റ് നടത്തി അനുമതി നൽകുന്നത് ഗതാഗതവകുപ്പ്. ഈ നിയമലംഘനം അനുവദിക്കുന്ന ഇതേ വകുപ്പാണ് വണ്ടി റോഡിൽ ഇറങ്ങിയാൽ ദിവസവും പിടികൂടി 14000 രൂപ പിഴ ചുമത്തുന്നതും. ഒപ്പം 400 രൂപ പിഴയുമായി പൊലീസും. ഈ വിരോധാഭാസമാണ് ടോറസ് ഉടമകളെ ചുറ്റിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഇങ്ങിനെ പിഴ ചുമത്തൽ നടക്കുന്നതിനാൽ മേലോട്ട് നോക്കിയിരിക്കേണ്ട ഗതികേടാണ് ടോറസ് ഉടമകൾക്ക് മുന്നിലുള്ളത്.

അനുവദിക്കപ്പെട്ടതിലും കൂടുതൽ ഉയരത്തിലാണ് ടോറസിന്റെ ബോഡി വരുന്നത്. ഇത് വാഹന ടെസ്റ്റിങ് സമയത്ത് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് അനുമതി നിഷേധിക്കാൻ കഴിയുന്നതേയുള്ളൂ. എന്നാൽ വകുപ്പ് ഒരിക്കലൂം ഈ നീക്കം നടത്തില്ല. പകരം ടോറസ് ഉടമകളെ പിഴിയാൻ ഇതൊരു അവസരമാക്കും. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ ടാർജറ്റ് ഒപ്പിക്കാൻ ഇവർ കരുവാക്കുന്നത് ടോറസുകളെയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇന്നലെ കോട്ടയത്ത് സ്പോട്ടിൽ 14000 രൂപ പിഴയടക്കാത്ത ടോറസ് ഡ്രൈവറുടെ ലൈസൻസ് പതിനാലു ദിവസത്തേക്കാണ് വകുപ്പ് കാൻസൽ ചെയ്തത്. ഓവർലോഡ് പ്രശ്നം ചുമത്തി ഒറ്റയടിക്ക് 14000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ടോറസുകൾക്ക് പിഴ ചുമത്തുന്നത്. പിഴ സ്പോട്ടിൽ അടച്ചില്ലെങ്കിൽ 14 ദിവസത്തേക്ക് ടോറസ് ഡ്രൈവറുടെ ലൈസൻസും വകുപ്പ് റദ്ദ് ചെയ്യും. അത് കഴിഞ്ഞാൽ കാത്ത് കെട്ടിക്കിടന്നു പൊലീസും പിഴ ചുമത്തും. 400 രൂപ.

15 ടൺ ലോഡ് കയറ്റാനാണ് ടോറസുകൾക്ക് പെർമിറ്റ് നൽകുന്നത്. പക്ഷെ ലോഡ് കയറ്റിയാൽ 25 ടൺ വരെ വരും. കാരണം അനുവദിക്കപ്പെട്ടതിലും 190 അടിയോളം വിസ്ത്രീർണ്ണം ബോഡിക്ക് കൂടുതലുണ്ട്. ഈ ബോഡിയിൽ ലോഡ് കയറുമ്പോൾ വകുപ്പിന്റെ കണക്കിൽ ഓവർലോഡ് തന്നെയാണ് വരുന്നത്. പക്ഷെ ഈ ഓവർലോഡ് പ്രശ്നം ടോറസ് ഉടമകൾക്ക് തിരിച്ചറിയാനും കഴിയില്ല. പാറമടകളും ക്രഷർ യൂണിറ്റുകളിലും വെയ്ബ്രിഡ്ജ് ഇല്ല. അതുകൊണ്ട് തന്നെ തൂക്കം കൃത്യമായി ഇവർക്ക് അടയാളപ്പെടുത്താൻ കഴിയില്ല. ഇത് കണക്കുകൂട്ടിയാണ് 14000 രൂപയുടെ പിഴ നിത്യേന മോട്ടോർ വാഹനവകുപ്പ് നൽകുന്നത്.

ഒരു ദിവസം രാവിലെ എട്ടര മുതൽ പത്തു വരെയും ഉച്ചയ്ക്ക് മൂന്നര മുതൽ അഞ്ച് വരെയും ടോറസുകൾക്ക് റോഡിൽ ഇറങ്ങാൻ അനുമതിയില്ല. ഒരു ദിവസത്തെ മൂന്നു മണിക്കൂർ ഓട്ടം ഇങ്ങിനെ ടോറസ് ലോറികൾക്ക് സർക്കാർ നിഷേധിക്കുന്നുണ്ട്. ബാക്കിയുള്ള സമയം ടോറസുകൾക്ക് പിറകെ പിഴയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും പിന്നാലെ പായുകയുമാണ്. ഈ രീതിയിൽ കണക്കു കൂട്ടിയാൽ ഒരു മാസം റോഡിൽ ടോറസുകൾ ഓടുന്നേയില്ല. എന്നാൽ ടാക്‌സും ഇൻഷൂറൻസും ഈ ഇനത്തിൽ ടോറസുകൾ അടയ്ക്കുകയും ചെയ്യുന്നുണ്ട്. 8000 രൂപ ഓടിയാൽ 4000 രൂപ ഡീസൽ ഇനത്തിൽ ടോറസുകൾക്ക് ചെലവ് വരുന്നുണ്ട്. ഇത് കൂടാതെയാണ് 14000 രൂപ നിത്യേന മോട്ടോർ വാഹനവകുപ്പിന്റെ പിഴയും, 400 രൂപ പൊലീസിന്റെ പിഴയും. എങ്ങിനെ നിന്ന് പിഴയ്ക്കുമെന്നാണ് ഉടമകൾ ചോദിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് തന്നെ അനുമതി നൽകി ഇറക്കിയ ടോറസുകൾക്ക് ഓവർലോഡ് പ്രശ്നത്തിൽ. ഇങ്ങിനെ ഇരുട്ടടി അടിക്കുമ്പോൾ ഈ ബിസിനസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ടോറസ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നത്. ഓവർലോഡ് ആയി ഇറങ്ങുന്ന ടോറസുകൾക്ക് നിരത്തിൽ ഇറങ്ങാൻ അനുമതി നൽകുന്നത് ചെക്കിങ് നടത്തി മോട്ടോർവാഹന വകുപ്പ് തന്നെയാണ്. ഇങ്ങിനെ അമിത ഭാരത്തോടെ ഇറങ്ങുന്ന ടോറസുകൾക്ക് വകുപ്പ് എന്തിനു അനുമതി നല്കുന്നുവെന്നാണ് ടോറസ് ഉടമകൾ ഉയർത്തുന്ന ചോദ്യം. അങ്ങിനെ അനുമതി നൽകി ഇറങ്ങുന്ന വാഹനങ്ങൾക്ക് ഏത് രീതിയിലാണ് തങ്ങളിൽ നിന്നും പിഴ ചുമത്തുന്നത് എന്നാണ് ടോറസ് ഉടമകൾ ഉയർത്തുന്ന ചോദ്യം. വണ്ടി നിരത്തിൽ ഇറങ്ങിയാൽ ഉടൻ തന്നെ പിഴയുമാണ് മോട്ടോർ വാഹനവകുപ്പ് പിന്നിൽ കൂടുകയും ചെയ്യും.

40 ലക്ഷം രൂപയാണ് ഒരു ടോറസ് നിലത്തിറങ്ങാൻ വേണ്ടി വരുന്ന ചെലവ്. 70000 രൂപയോളം വണ്ടിക്ക് അടവായും മാസം വേണം. ഇങ്ങിനെ ഫുൾ ബോഡിയുമായി ടോറസ് പുറത്തിറങ്ങുമ്പോൾ തന്നെ ഒപ്പം വരുന്ന ഓവർലോഡ് പ്രശ്നമാണ് ടോറസ് ഉടമകളെ കുഴയ്ക്കുന്നത്. ഇത് മനസിലാക്കി മോട്ടോർ വാഹനവകുപ്പും പൊലീസും എല്ലാ ദിവസവും കൊയ്ത്തിന്നിറങ്ങുന്നതാണ് ടോറസ് ഉടമകളെ ആത്മഹത്യാ മുനമ്പിലേക്ക് നയിക്കുന്നത്. ടോറസ് കമ്പനിയിൽ നിന്ന് ഇറങ്ങുന്നത് തന്നെ ഓവർലോഡ് പ്രശ്നം ഉൾക്കൊണ്ടുകൊണ്ടാണ്. ടോറസ് ലോഡുമായി വരുന്ന വഴികളിൽ തമ്പടിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. 14000 രൂപ ഓവർലോഡ് ചുമത്തി ഒറ്റയടിക്ക് ഇവർ ടോറസുകളെ നിലംപരിശാക്കുകയാണ്. ഇതിനു തൊട്ടുപിന്നിൽ പൊലീസുമുണ്ടാകും, ഒരേ കാര്യത്തിൽ പിഴ ചുമത്താൻ. ബിസിനസ് നടത്തിക്കൊണ്ടു പോകേണ്ട എന്നാണ് ടോറസ് ഉടമകൾ ചോദിക്കുന്നത്. വീട്ടിലേക്ക് അരി വാങ്ങുക തന്നെയാണ് ടോറസ് ഉടമകളുടെയും ലക്ഷ്യം. പക്ഷെ കുടുംബം പട്ടിണിയിലേക്ക് മാറിപ്പോവുകയാണ് എന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്.

സ്വകാര്യ ബസുകൾക്ക് സിറ്റിങ് കപ്പാസിറ്റി കഴിഞ്ഞാൽ പത്ത് പേർക്കാണ് അനുമതി. അത് കഴിഞ്ഞാൽ ഓവർ ലോഡ് ആയി. ഈ ഓവർലോഡ് കാണുകയോ ഫൈൻ ഈടാക്കുകയോ ചെയ്യാത്ത വകുപ്പ് പക്ഷെ ചുറ്റിക്കുന്നത് ടോറസ് ഉടമകളെ മാത്രമാണ്. ഇതേ ഓവർലോഡ് പ്രശ്നം കെഎസ്ആർടിസി ബസുകൾക്കുമുണ്ട്. ഇതും മോട്ടോർ വാഹനവകുപ്പോ പൊലീസോ കാണുകയും ചെയ്യുന്നില്ല. പക്ഷെ ടോറസിന് പിഴ ചുമത്തുന്ന കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ആളെക്കൊല്ലി' എന്ന ചീത്തപ്പേര് വർഷങ്ങളായി കേൾക്കുന്നവരാണ് ഈ ടോറസുകൾ. ആ ചീത്തപ്പേരാണ് പ്രളയകാലത്ത് ടോറസുകൾ മാറ്റിക്കഴിഞ്ഞത്. മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് ഒരിക്കൽ തെളിയിച്ചു കഴിഞ്ഞ ടോറസുകളുടെ മേൽ ഗതാഗതവകുപ്പ് കരുന്ന കാണിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. അല്ലെങ്കിൽ ഈ ബിസിനസ് പൂട്ടിക്കെട്ടുകയാണ് നല്ലതെന്ന മനോഭാവത്തിലാണ് ടോറസ് ഉടമകൾ മുന്നോട്ടു പോകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP