Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എസ്‌ബിഐ ഗ്രീൻ മാരത്തൺ'' മൂന്നാംപതിപ്പ് 15 നഗരങ്ങളിലേക്ക് കൂടി

'എസ്‌ബിഐ ഗ്രീൻ മാരത്തൺ'' മൂന്നാംപതിപ്പ് 15 നഗരങ്ങളിലേക്ക് കൂടി

തിരുവനന്തപുരം: ഹരിത ഭാവി പ്രതിജ്ഞയുമായി രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സേവന ഗ്രൂപ്പായ എസ്‌ബിഐ ഇന്ത്യയിലെ 15 നഗരങ്ങളിലായി എസ്‌ബിഐ ഗ്രീൻ മാരത്തണിന്റെ മൂന്നാം പതിപ്പ് നടത്തുന്നു. അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് 2020 ജനുവരി 12ന് തിരുവനന്തപുരത്ത് മാരത്തൺ സംഘടിപ്പിക്കുന്നത്. പൂർണമായും മാലിന്യമുക്തമായ പരിപാടിയിൽ ഒരു ലക്ഷത്തിനടുത്ത് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുദ്ധവും ഹരിതാഭവുമായ സമൂഹത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരിക്കും മാരത്തൺ. ആദ്യ രണ്ട് പതിപ്പുകളും വൻ വിജയമായിരുന്നു.

എസ്‌ബിഐ ജനറൽ ഇൻഷുറൻസ് ഗ്രീൻ മാരത്തണിന്റെ ഹെൽത്ത് പാർട്ട്നറാണ്. എസ്‌ബിഐ ലൈഫ്, എസ്‌ബിഐ മ്യൂച്ച്വൽ ഫണ്ട്സ്, എസ്‌ബിഐ കാർഡ് എന്നിവരും പരിപാടിയുടെ പങ്കാളികളാണ്. ഈ വർഷം സെപ്റ്റംബർ 15ന് ലക്നൗവിലാണ് മാരത്തണിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ഗോഹട്ടി, മുംബൈ, ബെംഗളൂരു, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ, കൊൽക്കത്ത, തിരുവനന്തപുരം, അഹമ്മദാബാദ്, ഭോപാൽ, പാട്ന, ജയ്പൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച് 2020 മാർച്ച് ഒന്നിന് ചണ്ഡിഗഢിൽ സമാപിക്കും. 5, 10, 21 കിലോമീറ്ററുകളിലായിരിക്കും മാരത്തൺ സംഘടിപ്പിക്കുക.

പരിസ്ഥിതി സംരക്ഷണത്തോടും സുസ്ഥിരമായ വികസനത്തോടുമുള്ള അഗാധമായ കടപ്പാടിൽ എസ്‌ബിഐ ഗ്രീൻ മാരത്തണിന്റെ മൂന്നാം പതിപ്പിലൂടെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണെന്നും കഴിഞ്ഞ രണ്ടു വർഷം പരിപാടിയിൽ പങ്കെടുത്ത് ഗംഭീര വിജയമാക്കിയ എല്ലാവരോടും എസ്‌ബിഐ നന്ദി അറിയിക്കുകയാണെന്നും പരിശുദ്ധവും ആരോഗ്യകരവുമായ ഭാവിക്കായി ഒരിക്കൽ കൂടി കൈകോർക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും എസ്‌ബിഐ ഡിഎംഡി (എച്ച്ആർ)യും സിഡിഒയുമായ അലോക് കുമാർ ചൗധരി പറഞ്ഞു.

''റൺ ഫോർ ഗ്രീൻ'' എന്നതാണ് മാരത്തണിന്റെ ആശയം. പങ്കെടുക്കുന്ന എല്ലാവർക്കും ഓർഗാനിക് ടി-ഷർട്ടുകൾ നൽകും. മാരത്തണിനു ശേഷം നടാവുന്ന വിത്തുകളും പങ്കെടുക്കുന്നവർക്ക് ലഭിക്കും. ജൈവ നശീകരണവും പുനരുപയോഗവും സാധ്യമാക്കുന്ന വസ്തുക്കൾ മാത്രമായിരിക്കും പരിപാടിയിൽ ബാങ്ക് ഉപയോഗിക്കുക.

പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് bookmyshow.com, youtoocanrun.com എന്നിവയിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP